ലയണൽ മെസ്സിയെ എങ്ങനെ തളക്കണം എന്നുള്ളത് ഞങ്ങൾക്കറിയാമെന്ന് ബയേൺ പരിശീലകൻ |Lionel Messi

ഈ സീസണിൽ മികച്ച പ്രകടനമാണ് 35 വയസ്സുകാരനായ ലിയോ മെസ്സി ഇപ്പോൾ ക്ലബ്ബിനും രാജ്യത്തിനും വേണ്ടി പുറത്തെടുക്കുന്നത്.39 മത്സരങ്ങൾ കളിച്ച മെസ്സി 50 ഗോളുകളിൽ കോൺട്രിബ്യൂട്ട് ചെയ്തു കഴിഞ്ഞു.30 ഗോളുകളും 20 അസിസ്റ്റുകളുമാണ് മെസ്സി നേടിയിട്ടുള്ളത്.കഴിഞ്ഞ മത്സരങ്ങളിലൊക്കെ തന്നെയും പിഎസ്ജിക്ക് വേണ്ടി തന്റെ മികവ് പുറത്തെടുക്കാൻ മെസ്സിക്ക് കഴിഞ്ഞിരുന്നു.

പക്ഷേ പിഎസ്ജിക്ക് ലിയോ മെസ്സിയെ ഏറ്റവും ആവശ്യമുള്ള സന്ദർഭം ഇന്നത്തെ മത്സരത്തിലാണ്.ചാമ്പ്യൻസ് ലീഗിൽ നടക്കുന്ന സെക്കന്റ് ലെഗ് പ്രീ ക്വാർട്ടർ മത്സരത്തിൽ പിഎസ്ജിയും ബയേണും തമ്മിൽ ഇന്നാണ് ഏറ്റുമുട്ടുക.ആദ്യ മത്സരത്തിൽ പരാജയപ്പെട്ടതിനാൽ ബയേണിന്റെ സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന ഇന്നത്തെ മത്സരത്തിൽ പിഎസ്ജിക്ക് ഒരു മികച്ച വിജയം നിർബന്ധമാണ്.

മികച്ച രൂപത്തിൽ കളിച്ചുകൊണ്ടിരിക്കുന്ന ലിയോ മെസ്സിയിലും കിലിയൻ എംബപ്പേയിലും തന്നെയാണ് പിഎസ്ജിയുടെ പ്രതീക്ഷകൾ ഉള്ളത്.എന്നാൽ ബയേൺ പരിശീലകൻ ഈ മത്സരത്തിനു മുന്നോടിയായി നടത്തിയ പ്രസ് കോൺഫറൻസിൽ ചില മുന്നറിയിപ്പുകൾ നൽകിക്കഴിഞ്ഞു.ലയണൽ മെസ്സിയെ എങ്ങനെ തളക്കണം എന്നുള്ളത് കൃത്യമായി തങ്ങൾക്ക് അറിയാം എന്നാണ് ജൂലിയൻ നഗൽസ്മാൻ ഇപ്പോൾ പറഞ്ഞിട്ടുള്ളത്.ഡിഫൻസ് കൂടുതൽ മികച്ച രീതിയിൽ നിലകൊള്ളൂമെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.

‘ലയണൽ മെസ്സിയെ എങ്ങനെ നിയന്ത്രിക്കണം എന്നുള്ള കാര്യത്തിൽ ഞങ്ങൾക്ക് കൃത്യമായും വ്യക്തമായും ധാരണകൾ ഉണ്ട്.സ്‌പേസുകൾ എങ്ങനെ കൺട്രോൾ ചെയ്യണമെന്നും ലയണൽ മെസ്സിയിലേക്കുള്ള പാസുകൾ എങ്ങനെ ഇല്ലാതാക്കണമെന്നും ഞങ്ങൾക്കറിയാം.പാരീസിൽ നടന്ന മത്സരത്തിലെ അവസാന 20 മിനിറ്റിൽ ഡിഫൻസീവ് ലൈൻ ഒരല്പം പിറകോട്ടായിരുന്നു.അതിനേക്കാൾ മികച്ച രൂപത്തിൽ ഇനി ഞങ്ങൾ കളിക്കും.മാത്രമല്ല ഒരു മികച്ച ഗോൾ കീപ്പറും ഞങ്ങൾക്കുണ്ട്.അതും ഞങ്ങൾക്ക് അനുകൂലമാകുന്ന ഘടകമാണ് ‘ബയേൺ കോച്ച് പറഞ്ഞു.

ഫസ്റ്റ് ലെഗ് മത്സരത്തിൽ മെസ്സി കളിച്ചിരുന്നുവെങ്കിലും അദ്ദേഹത്തെ കൃത്യമായി തളക്കാൻ ബയേണിന് സാധിച്ചിരുന്നു.എന്നാൽ ഈ മത്സരത്തിൽ എതിരാളികളെ പരാജയപ്പെടുത്താൻ സാധ്യമായതെല്ലാം ചെയ്യുമെന്നുള്ള ഉറപ്പ് മത്സരത്തിനു മുന്നേ തന്നെ മെസ്സി നൽകി കഴിഞ്ഞിട്ടുണ്ട്.മെസ്സിയിൽ നിന്നും ഒരു മാസ്മരിക പ്രകടനമാണ് ആരാധകർ ഇന്ന് പ്രതീക്ഷിക്കുന്നത്.

Rate this post
Lionel Messi