ലോകത്തിലെ മികച്ച താരം ഞങ്ങളുടെ കൈവശമുണ്ട്, ഞങ്ങൾ ഫേവറേറ്റുകളാണ് : ലിസാൻഡ്രോ മാർട്ടിനസ് |Qatar 2022
വരുന്ന ഖത്തർ വേൾഡ് കപ്പിലെ കിരീട ഫേവറേറ്റുകളിൽ ഒന്നാണ് അർജന്റീന. ഇത്തവണ പലരും അർജന്റീനക്ക് കിരീട സാധ്യത കൽപ്പിക്കുന്നുണ്ട്. കാരണം നിലവിൽ മികച്ച പെർഫോമൻസാണ് അർജന്റീന പുറത്തെടുക്കുന്നത്.
കോപ്പ അമേരിക്ക കിരീടം നേടിയതിനാൽ കിരീടമില്ല എന്നുള്ള സമ്മർദ്ദം ഇറക്കിവെക്കാൻ അർജന്റീനക്ക് സാധിച്ചിട്ടുണ്ട്. യൂറോപ്പ്യൻ ചാമ്പ്യന്മാരായ ഇറ്റലിയെ പരാജയപ്പെടുത്താൻ കഴിഞ്ഞതും അർജന്റീനയുടെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്. 35 മത്സരങ്ങളിൽ പരാജയപ്പെടാതിരുന്നതും നായകൻ ലയണൽ മെസ്സിയുടെ മിന്നുന്ന പ്രകടനവുമൊക്കെ അർജന്റീനയുടെ സാധ്യതകൾ വർദ്ധിപ്പിക്കുകയാണ്.
വരുന്ന വേൾഡ് കപ്പിനെ കുറിച്ചുള്ള പ്രതീക്ഷകൾ ഇപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അർജന്റൈൻ സൂപ്പർ താരമായ ലിസാൻഡ്രോ മാർട്ടിനസ് തുറന്നു പറഞ്ഞിട്ടുണ്ട്. വേൾഡ് കപ്പിലെ കിരീട ഫേവറൈറ്റുകൾ ആണെന്നും എന്നാൽ എന്തു വേണമെങ്കിലും നിങ്ങൾക്ക് പുറത്തേക്കുള്ള വഴി കാണിക്കാം എന്നുമാണ് ലിസാൻഡ്രോ പറഞ്ഞിട്ടുള്ളത്.കൂടാതെ ലോകത്തിലെ ഏറ്റവും മികച്ച താരം തങ്ങളുടെ കൈവശമുണ്ടെന്നും ലിസാൻഡ്രോ കൂട്ടിച്ചേർത്തു.
‘ വേൾഡ് കപ്പിനെ കുറിച്ച് ചിന്തിക്കാതിരിക്കുക എന്നുള്ളത് ഇപ്പോൾ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. നിങ്ങൾക്ക് വേണമെങ്കിൽ ഞങ്ങൾ ഫേവറേറ്റുകളാണ് എന്ന് പറയാം. തീർച്ചയായും ഞങ്ങൾ ഫേവറേറ്റുകൾ തന്നെയാണ്. പക്ഷേ എന്ത് വേണമെങ്കിലും നിങ്ങളെ ഈ വേൾഡ് കപ്പിൽ നിന്നും പുറത്താക്കാം.ഞങ്ങൾ ഇപ്പോൾ ചെയ്യേണ്ടത് ഞങ്ങളുടെ ഇമോഷൻസിനെ നിയന്ത്രിക്കുക എന്നുള്ളതാണ്.ഞങ്ങൾ ശരിയായ പാതയിലാണ് ഇപ്പോൾ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്.ലോകത്തിലെ ഏറ്റവും മികച്ച താരം ഞങ്ങളുടെ കൈവശമുണ്ട് ” ലിസാൻഡ്രോ പറഞ്ഞു.
🇦🇷 Lisandro Martínez on World Cup: “It's hard not to think about it. You can say ‘we’re favourites, we’re favourites’ but anything could eliminate you, it’s not worth it. We have to try to control our emotions. We are on right path and we have Best in the World.” @SC_ESPN pic.twitter.com/vqOFuJNJef
— All About Argentina 🛎🇦🇷 (@AlbicelesteTalk) October 28, 2022
ലയണൽ മെസ്സിയെയാണ് ഇദ്ദേഹം ലോകത്തിലെ ഏറ്റവും മികച്ച താരമായി കൊണ്ട് വിശേഷിപ്പിച്ചിട്ടുള്ളത്.മെസ്സി മികച്ച രൂപത്തിലാണ് ഇപ്പോൾ മുന്നോട്ടുപോകുന്നത്. അർജന്റീനക്ക് വേണ്ടി അവസാനമായി കളിച്ച മൂന്നു മത്സരങ്ങളിൽ നിന്ന് 9 ഗോളുകളാണ് മെസ്സി നേടിയിട്ടുള്ളത്.