പരസ്പരം ഹൃദയം കൊണ്ട് അടുത്തറിയുന്നവരാണ് ഞങ്ങൾ : നെയ്മറെ കുറിച്ച് മെസ്സി പറയുന്നു

ലോകഫുട്ബോളിലെ ഏറ്റവും മികച്ച കൂട്ടുകെട്ടുകളിൽ ഒന്നാണ് മെസ്സി- നെയ്മർ കൂട്ടുകെട്ട്. ഇരുവരും തമ്മിലുള്ള പരസ്പരധാരണയും ഒത്തിണക്കവുമൊക്കെ ഒട്ടേറെ തവണ ലോക ഫുട്ബോളിനെ ഞെട്ടിച്ചിട്ടുണ്ട്. ഇരുവരും ചേർന്നു കൊണ്ട് എഫ്സി ബാഴ്സലോണയിൽ നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയിരുന്നു.

എന്നാൽ നെയ്മർ ബാഴ്സ വിട്ടതോടെ ഇത് അവസാനിക്കുകയായിരുന്നു. പക്ഷേ ലയണൽ മെസ്സി ബാഴ്സ വിട്ടുകൊണ്ട് പിഎസ്ജിയിൽ എത്തിയതോടെ ഈ കൂട്ടുകെട്ടിനെ വീണ്ടും കാണാനുള്ള ഭാഗ്യം ഫുട്ബോൾ ആരാധകർക്ക് ലഭിച്ചു. ഈ സീസണിൽ ഏവരുടെയും മനംമയക്കുന്ന പ്രകടനമാണ് രണ്ട് താരങ്ങളും പുറത്തെടുക്കുന്നത്. സഹതാരങ്ങൾ എന്നതിന് പുറമേ വളരെ അടുത്ത സുഹൃത്തുക്കൾ കൂടിയാണ് മെസ്സിയും നെയ്മറും.

തന്റെ ഉറ്റചങ്ങാതിയായ നെയ്മറെ കുറിച്ച് ഇപ്പോൾ മെസ്സി ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. പരസ്പരം ഹൃദയം കൊണ്ട് അടുത്തറിയുന്നവരാണ് ഞങ്ങൾ എന്നാണ് മെസ്സി പറഞ്ഞിട്ടുള്ളത്.സ്റ്റോയ്ച്ച്കോവിന് നൽകിയ പുതിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മെസ്സി.Tyc യാണ് ഇത് റിപ്പോർട്ട് ചെയ്തത്.

‘ ഞങ്ങൾ പരസ്പരം ഹൃദയംകൊണ്ട് അടുത്തറിയുന്നവരാണ്. ബാഴ്സലോണയിൽ ഞങ്ങൾ രണ്ടുപേരും ഒരുപാട് കാലം ആസ്വദിച്ചിരുന്നു. ഇനിയും കൂടുതൽ കാലം ബാഴ്സയിൽ രണ്ടുപേർക്കും ആസ്വദിക്കണം എന്നായിരുന്നു എന്റെ ആഗ്രഹം. പക്ഷേ ലൈഫ് ഞങ്ങളെ പാരീസിലാണ് പിന്നീട് ഒരുമിപ്പിച്ചത്.ഞങ്ങൾ ഇപ്പോൾ ഹാപ്പിയാണ്. നെയ്മർക്കൊപ്പം കളിക്കുന്നതിനെ ഞാൻ ഇഷ്ടപ്പെടുന്നു ‘ മെസ്സി പറഞ്ഞു.

ഈ സീസണിൽ അപാര ഫോമിലാണ് മെസ്സിയും നെയ്മറും കളിക്കുന്നത്.പിഎസ്ജിക്ക് വേണ്ടി ആകെ 11 ഗോളുകളും 8 അസിസ്റ്റ്കളുമാണ് നെയ്മർ നേടിയിട്ടുള്ളത്. അതേസമയം മെസ്സി ആറ് ഗോളുകളും 8 അസിസ്റ്റ്കളും നേടിയിട്ടുണ്ട്.

Rate this post
Lionel MessiNeymar jr