അർജന്റീനയുടെ ലോകകപ്പ് വിജയത്തിൽ നിർണായക പങ്കുവഹിച്ചാണ് ഗോൾ കീപ്പർ മാർട്ടിനെസ് ബാലൺ ഡി ഓറിന് നാമനിർദ്ദേശം ചെയ്യപ്പെട്ടവരുടെ കൂട്ടത്തിൽ ഇടം നേടിയത്.എന്നാൽ 2022 ൽ അർജന്റീനയെ കിരീടത്തിലേക്ക് നയിച്ച ലയണൽ മെസ്സി ബാലൺ ഡി ഓർ നേടുമെന്ന് ഏതാണ്ട് ഉറപ്പാണെന്ന് ആസ്റ്റൺ വില്ല ഗോൾ കീപ്പർ അഭിപ്രായപ്പെട്ടു.
മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി കഴിഞ്ഞ സീസണിൽ 52 ഗോളുകൾ നേടിയ എർലിംഗ് ഹാലൻഡ് എതിരാളിയായി ഉണ്ടെങ്കിലും മെസ്സി തന്റെ അവിശ്വസനീയമായ ട്രോഫി കാബിനറ്റിൽ എട്ടാമത്തെ ബാലൺ ഡി ഓർ ചേർക്കുമെന്ന് മാർട്ടിനെസ് തറപ്പിച്ചുപറയുന്നു.”ആരാണ് ബാലൺ ഡി ഓർ നേടുന്നതെന്ന് ഞങ്ങൾക്കറിയാം, എന്റെ സുഹൃത്ത് മെസ്സി. അതിൽ ഞാൻ അഭിമാനിക്കുന്നു.”മാർട്ടിനെസ് പറഞ്ഞു.
ബാലൺ ഡി ഓർ പുരസ്‌കാരം നൽകുന്ന ചടങ്ങ് ഒക്ടോബർ അവസാനം നടക്കും.കഴിഞ്ഞ വർഷം ഡിസംബറിൽ എമിലിയാനോ മാർട്ടിനസും ലയണൽ മെസ്സിയും അർജന്റീനയുടെ ദേശീയ ടീമിന്റെ ഭാഗമായി ഖത്തറിൽ നടന്ന ലോകകപ്പ് നേടിയിരുന്നു.
Emi Martínez: “We know who’s gonna win the Ballon d’Or.. my mate Messi.”
— All About Argentina 🛎🇦🇷 (@AlbicelesteTalk) September 16, 2023
🎥 @BBCMOTD pic.twitter.com/mceGpiRCul
2023 ജൂലൈ 1 മുതൽ അമേരിക്കൻ ക്ലബ് ഇന്റർ മിയാമിയുമായി മെസ്സി കരാർ ഒപ്പുവച്ചു. 36 കാരനായ സ്‌ട്രൈക്കറിന് ഫ്ലോറിഡയിൽ നിന്നുള്ള ടീമിനായി 11 മത്സരങ്ങളിൽ നിന്ന് 11 ഗോളുകളും അഞ്ച് അസിസ്റ്റുകളും നേടിയിട്ടുണ്ട്.