മെസ്സി ദേഷ്യപ്പെടുന്ന സ്റ്റിക്കർ ഉണ്ടാക്കി ഗ്രൂപ്പിലിട്ടു,പിന്നീട് സംഭവിച്ചത് : ഡി പോൾ പറയുന്നു

ഖത്തർ വേൾഡ് കപ്പിൽ നടന്ന ക്വാർട്ടർ ഫൈനൽ മത്സരത്തിൽ അർജന്റീനയും ഹോളണ്ടും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്.ഒരു ഘട്ടത്തിൽ അർജന്റീന വിജയം ഉറപ്പിച്ചിരുന്നുവെങ്കിലും തിരിച്ചുവരികയായിരുന്നു.പക്ഷേ പിന്നീട് പെനാൽറ്റി ഷൂട്ടൗട്ടിൽ ഹോളണ്ടിനെ പരാജയപ്പെടുത്തിക്കൊണ്ട് അർജന്റീന സെമിയിൽ പ്രവേശിക്കുകയായിരുന്നു.മത്സരത്തിനിടയിലും മത്സരത്തിനു ശേഷവും പല അനിഷ്ട സംഭവങ്ങൾ നടന്നിരുന്നു.

മത്സരത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുന്ന സമയത്ത് ലയണൽ മെസ്സി വൂട്ട് വെഗോസ്റ്റിനോട് ദേഷ്യപ്പെട്ടിരുന്നു.എന്താണ് നീ നോക്കിക്കൊണ്ടിരിക്കുന്നത് വിഡ്ഢി എന്നായിരുന്നു ലയണൽ മെസ്സി അദ്ദേഹത്തോട് ചോദിച്ചിരുന്നത്.മെസ്സിയുടെ ആ വീഡിയോയും ചിത്രവും സോഷ്യൽ മീഡിയയിൽ വലിയ വൈറലായിരുന്നു. അതുമായി ബന്ധപ്പെട്ട രസകരമായ ഒരു സംഭവം ഇപ്പോൾ ഡി പോൾ പറഞ്ഞിട്ടുണ്ട്.

അതായത് മെസ്സിയുടെ ആ ചിത്രം വെച്ച്,ആ ക്യാപ്ഷനും വെച്ച് ഒരു സ്റ്റിക്കർ അർജന്റീന താരങ്ങൾ ഉണ്ടാക്കുകയായിരുന്നു. എന്നിട്ട് അർജന്റീന താരങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇടുകയും ചെയ്തു.എന്നാൽ ലയണൽ മെസ്സിക്ക് അത് അത്ര പിടിച്ചില്ല.ഇതേക്കുറിച്ച് ഡി പോൾ പറഞ്ഞത് ഇപ്രകാരമാണ്.

‘ലയണൽ മെസ്സി ദേഷ്യപ്പെടുന്നതിന്റെ ഒരു സ്റ്റിക്കർ ഞങ്ങൾ നിർമ്മിച്ചിരുന്നു.എന്താണ് വിഡ്ഢി നീ നോക്കിക്കൊണ്ടിരിക്കുന്നത് എന്നായിരുന്നു മെസ്സി ദേഷ്യപ്പെട്ടിരുന്നത്. അതുതന്നെയായിരുന്നു ആ സ്റ്റിക്കറിന്റെ ക്യാപ്ഷൻ.അത് ഞങ്ങൾ ഞങ്ങളുടെ വാട്സ്ആപ് ഗ്രൂപ്പിൽ ഇട്ടു.പക്ഷേ അത് ഒരുപാട് നേരം ഒന്നും നിലനിന്നില്ല.എന്തെന്നാൽ ലയണൽ മെസ്സിക്ക് അത് ഇഷ്ടപ്പെട്ടിരുന്നില്ല ‘ ഇതാണ് ഡി പോൾ ഇതേക്കുറിച്ച് പറഞ്ഞിരുന്നത്.

പൊതുവേ മിതഭാഷിയായ മെസ്സി ആ മത്സരത്തിൽ വളരെ അഗ്രസീവ് ആയി കൊണ്ടായിരുന്നു പെരുമാറിയിരുന്നത്.പൊതുവേ ശാന്തനായ മെസ്സിയുടെ കമ്പ്യൂട്ടർ അന്ന് പൊട്ടിത്തെറിച്ചു എന്നാണ് ഇതേക്കുറിച്ച് റോഡ്രിഗോ ഡി പോൾ പറഞ്ഞിട്ടുള്ളത്. ഏറ്റവും പുതുതായി ടിവൈസി സ്പോർട്സിന് നൽകിയ അഭിമുഖത്തിലാണ് ഈ കാര്യങ്ങളെ കുറിച്ചൊക്കെ ഡി പോൾ സംസാരിച്ചിട്ടുള്ളത്.

Rate this post
Lionel Messi