“ഗ്രൂപ്പ് ഘട്ടത്തിൽ ഞങ്ങൾ തമ്മിൽ സംസാരിച്ചിരുന്നു, ഇപ്പോഴതില്ല” : അർജന്റീന ടീമിലെ സുഹൃത്തുക്കളെക്കുറിച്ച് ക്രൊയേഷ്യൻ താരം |Qatar 2022

ഖത്തർ ലോകകപ്പിന്റെ കലാശപ്പോരാട്ടം രണ്ടു ടീമുകൾ ഇന്ന് രാത്രി കളിക്കളത്തിൽ ഇറങ്ങുമ്പോൾ ആരാധകർ വളരെയധികം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. കഴിഞ്ഞ ലോകകപ്പിൽ ഫൈനലിൽ നഷ്‌ടമായ കിരീടം ഇത്തവണ നേടാൻ ഫൈനൽ ലക്ഷ്യമിട്ടാണ് ക്രൊയേഷ്യ ഇറങ്ങുന്നത്. അതേസമയം കോപ്പ അമേരിക്ക, ഫൈനലിസിമ എന്നിവയിൽ കിരീടം നേടിയത് ലോകകപ്പിലും ആവർത്തിക്കുക എന്നതാണ് അർജന്റീനയുടെ ലക്‌ഷ്യം. രണ്ടു ടീമുകളും തുല്യ ശക്തികളായതിനാൽ തന്നെ ഒരാൾക്ക് മുൻതൂക്കമുണ്ടെന്ന് പറയാൻ കഴിയില്ല.

ക്രൊയേഷ്യൻ ടീമിന്റെ ഒരു പ്രധാനപ്പെട്ട താരമാണ് ഇവാൻ പെരിസിച്ച്. അർജന്റീന ടീമിൽ താരത്തിന് സുഹൃത്തുക്കളുമുണ്ട്. കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ അവരെക്കുറിച്ച് പെരിസിച്ച് സംസാരിക്കുകയുണ്ടായി. ഗ്രൂപ്പ് ഘട്ടത്തിലെ മത്സരങ്ങൾ നടക്കുന്ന സമയത്ത് അവരുമായി ബന്ധം പുലർത്തിയിരുന്നു എന്നും എന്നാൽ സെമി ഫൈനലിൽ എത്തിയതോടെ അതെല്ലാം പൂർണമായും അവസാനിച്ചു എന്നുമാണ് പെരിസിച്ച് പറയുന്നത്.

“ഗ്രൂപ്പ് ഘട്ടത്തിൽ ഞങ്ങൾ തമ്മിൽ ബന്ധമുണ്ടായിരുന്നു. എന്നാൽ സെമി ഫൈനലിൽ എത്തിയതോടെ അതവസാനിച്ചു. പക്ഷെ എനിക്കറിയാം ലൗടാരോ മാർട്ടിനസും കുട്ടി റൊമേരോയും തങ്ങളുടെ രാജ്യത്തിനായി ജീവിക്കുന്നവരാണെന്ന്, എനിക്ക് അർജന്റീനയുമായി കളിക്കാൻ കാത്തിരിക്കാനും വയ്യ.” ലൗടാരോ മാർട്ടിനസിന്റെ കൂടെ ഇന്റർ മിലാനിൽ കളിച്ചിട്ടുള്ള, ഇപ്പോൾ റൊമേറോക്കൊപ്പം ടോട്ടനം ഹോസ്പറിൽ കളിക്കുന്ന പെരിസിച്ച് പറഞ്ഞു.

“ലണ്ടനിലും മിലാനിലും കളിക്കുമ്പോൾ ചെറിയ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. എന്നാലവർ സ്വന്തം രാജ്യത്തിന് വേണ്ടി ഏറ്റവും മികച്ച പ്രകടനം നടത്താൻ ശ്രമിക്കുന്നവർ ആയതിനാൽ തന്നെ ഞങ്ങൾ ഒരുപോലെയാണ്. അവർ നൂറു ശതമാനം മികച്ച പ്രകടനം നടത്തുന്നു, ഞങ്ങളെപ്പോലെ തന്നെ. വളരെ മികച്ചതും കരുത്തുറ്റതുമായ മത്സരമാണ് പ്രതീക്ഷിക്കുന്നത്. കാണികൾ അത് ആസ്വദിക്കുമെന്ന് കരുതുന്നു.” പെരിസിച്ച് പറഞ്ഞു.

അർജന്റീന ലയണൽ മെസിയെ കേന്ദ്രീകരിച്ച് കളിക്കുമ്പോൾ ക്രൊയേഷ്യക്ക് ലൂക്ക മോഡ്രിച്ചാണ് പ്രധാന താരം. എന്നാൽ ഈ രണ്ടു താരങ്ങളിൽ ഉപരിയായി രണ്ടു ടീമുകളുടെയും പരിശീലകർ അവലംബിക്കുന്ന തന്ത്രമാകും മത്സരത്തിൽ നിർണായകമാവുക. ബ്രസീലിനെ തോൽപ്പിച്ചതും രണ്ടു ഷൂട്ടൗട്ടുകളെ മറികടന്നതും ക്രൊയേഷ്യൻ ടീമിന് ആത്മവിശ്വാസം നൽകുമ്പോൾ മത്സരം ഷൂട്ടൗട്ടിലേക്ക് എത്തിക്കാതിരിക്കാനാവും അർജന്റീന ശ്രമിക്കുക.

Rate this post
ArgentinaFIFA world cupQatar2022