ഖത്തർ ലോകകപ്പിൽ ക്രൊയേഷ്യ ഹോട്ട് ഫേവറിറ്റുകളായിരുന്നില്ല.പക്ഷേ അവരുടെ ചെറുത്തുനിൽപ്പും പോരാട്ടവീര്യവും കൊണ്ട് അവർ വേറിട്ടുനിന്നു. ഇപ്പോൾ അവരുടെ യാത്ര സെമി ഫൈനൽ വരെ എത്തി നിൽക്കുകയാണ്. നാളെ നടക്കുന്ന അവസാന നാലിലെ പോരാട്ടത്തിൽ രണ്ടു തവണ കിരീടം നേടിയ അര്ജന്റീനയാണ് അവരുടെ എതിരാളികൾ. പ്രീ ക്വാർട്ടറിൽ ജപ്പാനെയും ക്വാർട്ടറിൽ ബ്രസീലിനെയും പെനാൽറ്റി ഷൂട്ട് ഔട്ടിൽ കീഴടക്കിയാണ് ക്രോയേഷ്യ സെമിയിൽത്തിയത്.
ക്രോയേഷ്യയെ തുടർച്ചയായ രണ്ടാം തവണയും വേൾഡ് കപ്പിലേക്ക് നയിക്കാനുള്ള ശ്രമത്തിലാണ് ക്രൊയേഷ്യയുടെ ക്യാപ്റ്റനും പരിചയസമ്പന്നനായ മിഡിഫീൽഡറുമായ ലൂക്കാ മോഡ്രിച്ച്. 2018 ലെ റഷ്യ വേൾഡ് കപ്പിലെ ഫൈനലിൽ അര്ജന്റീന ഫ്രാൻസിനോട് പരാജയപെട്ടു. അഞ്ചു തവണ കിരീടം നേടിയ ബ്രസീലിനെ കീഴടക്കിയ ആത്മവിശ്വാസത്തിലാണ് ക്രോയേഷ്യ ഇറങ്ങുന്നത്.“ഞങ്ങൾക്ക് റയൽ മാഡ്രിഡിന്റെ അതേ ഡിഎൻഎ ഉണ്ടെന്ന് നിങ്ങൾക്ക് പറയാൻ കഴിയും, കാരണം ഞങ്ങൾ എല്ലായ്പ്പോഴും അവസാനം വരെ പോരാടും.ഒരിക്കലും വിട്ടുകൊടുക്കില്ല” 37 കാരൻ പറഞ്ഞു.
“എനിക്ക് ഒരു വലിയ ടീമിനെതിരെ മറ്റൊരു സെമിഫൈനൽ കളിക്കണം, അതാണ് എനിക്ക് വേണ്ടത്, ഒരു കളിക്കാരനെതിരെ മാത്രമല്ല. തീർച്ചയായും ലിയോ വളരെ വലിയ താരമാണ് അവരുടെ ഏറ്റവും മികച്ച കളിക്കാരനാണ്. മെസ്സിയെ തടയാൻ ഞങ്ങൾക്ക് വളരെയധികം ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരും, പക്ഷേ ഞങ്ങൾ തയ്യാറാണ്, ഞങ്ങൾ എല്ലാം നൽകാൻ പോകുന്നു. ഫൈനലിൽ എത്തിയാൽ മതിയെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, ”അദ്ദേഹം പറഞ്ഞു.
Croatia superstar Luka Modric has hailed Lionel Messi as Argentina’s best player but insisted that the 2022 FIFA World Cup semi-finalists are not just about one player. #LeoMessi #lukamodric #football #FIFAWorldCup #FIFAWorldCup2022 #WorldCup2022 #WorldCup #Messi𓃵 pic.twitter.com/SmArWxKmX6
— FS Football (@football3_fs) December 12, 2022
2018 ലോകകപ്പിലെ ഗോൾഡൻ ബോൾ പുരസ്കാരം, യുവേഫ ചാമ്പ്യൻസ് ലീഗ് ബെസ്റ്റ് പ്ലെയർ, 2018ലെ ഫിഫയുടെ ഏറ്റവും മികച്ച താരം എന്നീ ബഹുമതികളൊക്കെ കരസ്ഥമാക്കിയ 37കാരൻ ആദ്യ ലോകകപ്പ് ലക്ഷ്യമിട്ടാണ് ഖത്തറിൽ എത്തിയത്.സെമിയിലേക്കുള്ള കടമ്പയിൽ ബ്രസീലിനെ അവസാന സമയം വരെ ഗോളടിപ്പിക്കാതെ പിടിച്ച് നിർത്തിയതിലും തുടരെത്തുടരെ കാനറികൾക്കെതിരെ പ്രത്യാക്രമണങ്ങൾക്ക് കോപ്പ് കൂട്ടുന്നതിലും മോഡ്രിച്ചിെൻറ പരിചയ സമ്പത്തും തഴക്കവും ഏറെ സഹായിച്ചിരുന്നു.