ഫുട്ബോളിലെ ഏറ്റവും അഭിമാനകരമായ വ്യക്തിഗത സമ്മാനമാണ് ബാലൺ ഡി ഓർ. ഒരു കലണ്ടർ വർഷത്തിനിടയിൽ ഏറ്റവും മികച്ച പ്രകടനം നടത്തിയ താരത്തിനാണ് അവാർഡ് നൽകുന്നത്. 1995 വരെ മികച്ച യൂറോപ്യൻ ഫുട്ബോൾ താരത്തിനാണ് ബാലൺ ഡി ഓർ ലഭിച്ചിരുന്നത്. പിന്നീട് ലോകമെമ്പാടുമുള്ള കളിക്കാരെ ഇതിൽ ഉൾപ്പെടുത്തുകയും വോട്ടിങ്ങിൽ മാറ്റം വരുത്തുകയും ചെയ്തു. എന്നാൽ പലപ്പോഴും അർഹിച്ചവരുടെ കയ്യിൽ ഇത് എത്തിപെട്ടിട്ടില്ല.
നവംബറിൽ എട്ടാം തവണയും ബാലൺ ഡി ഓർ പുരസ്‌കാരം സ്വന്തമാക്കിയ മെസ്സിയാണ് ഏറ്റവും കൂടുതൽ തവണ ബാലൺ ഡി ഓർ നേടിയിട്ടുള്ളത്. 2010ലെ ബാലൺ ഡി ഓർ പുരസ്‌കാരം ലയണൽ മെസ്സിക്കല്ല എനിക്കാണ് തരേണ്ടിയിരുന്നതെന്ന അഭിപ്രായവുമായി എത്തിയിരിക്കുകയാണ് മുൻ ഡച്ച് മിഡ്ഫീൽഡർ വെസ്‌ലി സ്‌നൈഡർ.“2010ലെ ബലൻ ഡി ഓർ എനിക്ക് താരത്തെ മെസിക്ക് നൽകിയത് കുറച്ച് അനീതിയായി പോയി. പക്ഷേ, ഇതിനെ കുറിച്ച് ആലോചിച്ച് കരയുന്ന ഒരു വ്യക്തിയല്ല ഞാൻ” വെസ്ലി സ്നൈഡർ പറഞ്ഞു.
2010-ൽ ജോസ് മൗറീഞ്ഞോയുടെ കീഴിൽ സീരി എ, കോപ്പ ഇറ്റാലിയ, ചാമ്പ്യൻസ് ലീഗ് എന്നിവ നേടി ഇന്റർ മിലാനെ പ്രശസ്തമായ ട്രെബിളിലേക്ക് നയിച്ചു.ആ സീസണിൽ ഇന്റർ മിലാന് വേണ്ടി 41 മത്സരങ്ങളിൽ നിന്ന് എട്ട് ഗോളുകളും 15 അസിസ്റ്റുകളും ഡച്ച് താരം നേടി.2010 ലെ ലോകകപ്പിൽ നെതർലാൻഡ്‌സ് ഫൈനലിലെത്തിയപ്പോൾ സ്നീഡർ അഞ്ച് ഗോളുകൾ നേടി.
ടൂർണമെന്റിൽ നാല് മാൻ ഓഫ് ദ മാച്ച് അവാർഡുകളും നേടി. ചാമ്പ്യൻസ് ലീഗിൽ ആറുഅസ്സിസ്ടരുകൾ ഉൾപ്പെടെ മൂന്നു ഗോളുകൾ നേടി. എന്നാൽ ബാലൺ ഡി ഓർ മത്സരത്തിൽ താരം നാലാമതായി.2010ലെ ബലൺ ഡി ഓർ വോട്ടിംഗിൽ 22 ശതമാനം വോട്ട് നേടിയാണ് മെസി ഒന്നാമതെത്തിയത്. ഇനിയസ്റ്റയ്ക്ക് 17 ശതമാനവും സാവിക്ക് 16 ശതമാനവും വോട്ട് ലഭിച്ചു. 14 ശതമാനം വോട്ടുമായി വെസ്ലി സ്നൈഡർ നാലാം സ്ഥാനത്തായിരുന്നു.ഡച്ച് താരത്തിന്റെ ഫുട്ബോൾ ജീവിതത്തിലെ ഏറ്റവും മികച്ച വർഷം തന്നെയായിരുന്നു 2010 .
Wesley Sneijder: 🗣️ 'It was a little unfair that I didn’t win the 2010 Ballon d’Or and Messi did. But, I’m not a guy who cries about that. If I had to choose between the Champions League and the Ballon d’Or, I would choose the Champions League I won' pic.twitter.com/4XGouLqbZm
— Mail Sport (@MailSport) December 3, 2023
“ഞാൻ അതിനെച്ചൊല്ലി കരയുന്ന ആളല്ല , ബാലൺ ഡി ഓർ ഒരു വ്യക്തിഗത അവാർഡാണ്, കൂട്ടായ ട്രോഫികൾ നേടുന്നതാണ് ഞാൻ ഇഷ്ടപ്പെടുന്നത്. എനിക്ക് ചാമ്പ്യൻസ് ലീഗും ബാലൺ ഡി ഓറും തിരഞ്ഞെടുക്കേണ്ടിവന്നാൽ, ഞാൻ ഞാൻ നേടിയ ചാമ്പ്യൻസ് ലീഗ് തിരഞ്ഞെടുക്കും, ആ കിരീടത്തിൽ ഞാൻ വളരെ സന്തുഷ്ടനാണ്” സ്നീഡർ പറഞ്ഞു.
🇳🇱🆚🇫🇷, EURO 2008
— UEFA EURO 2024 (@EURO2024) December 4, 2023
Wesley Sneijder 🟠🔥#EURO2024 pic.twitter.com/1aeJK3nweO
“2010 ലോകകപ്പ് ഫൈനൽ വിജയിക്കാൻ ഞങ്ങൾക്ക് അർഹത ഉണ്ടായിരുന്നു. പക്ഷേ, സ്‌പെയിൻ അവിശ്വസ്നീയമായി ഞങ്ങളെ തോൽപ്പിച്ചു. ലോകകപ്പിന്റെ ഫൈനലിൽ കളിക്കുക എന്നത് ഞാൻ സ്വപ്നം കണ്ട വലിയ നേട്ടമായിരുന്നു. നെതർലൻഡ്സിന്റെ തോൽവി ഇപ്പോഴും എനിക്ക് വിഷമം ഉണ്ട് .” വെസ്ലി സ്നൈഡർ പറഞ്ഞു.സ്നൈഡർ യഥാക്രമം അജാക്സ്, റയൽ മാഡ്രിഡ്, ഗലാറ്റസാരയ് എന്നിവർക്കൊപ്പം എറെഡിവിസി, ലാ ലിഗ, സൂപ്പർ ലിഗ് കിരീടങ്ങൾ നേടി, 2010 ലോകകപ്പിൽ സിൽവർ ബൂട്ട്, വെങ്കല ബോൾ അവാർഡുകളും നേടി.