37 കാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് കളി അവസാനിപ്പിക്കാനുള്ള ഉദ്ദേശമൊന്നുമില്ല. 2022 ലെ ഖത്തർ വേൾഡ് കപ്പിനായി തയ്യാറെടുക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് ഫോർവേഡ് 2024 ൽ ജർമ്മനിയിൽ നടക്കാനിരിക്കുന്ന യൂറോ കപ്പ് വരെ പോർച്ചുഗൽ ടീമിനിപ്പം ഉണ്ടാവുമെന്ന് കഴിഞ്ഞ ദിവസങ്ങളിൽ അഭിപ്രായപെട്ടിരുന്നു.
തനറെ പ്രതാപ കാലത്തിന്റെ നിഴലിലാണെങ്കിലും ടീമിനെ മുന്നണി പോരാളിയായായി പൊരുതാൻ തന്നെയാണ് ക്രിസ്റ്യാനോയുടെ തീരുമാനം. “ഇത് ഒരു നീണ്ട പാതയാണ്, പക്ഷേ എന്റെ റോഡ് ഇതുവരെ അവസാനിച്ചിട്ടില്ലെന്ന് ഞാൻ പറയാൻ ആഗ്രഹിക്കുന്നു.എനിക്ക് ഇപ്പോഴും പ്രചോദനം തോന്നുന്നു, എന്റെ അഭിലാഷം ഉയർന്നതാണ്. ഈ ലോകകപ്പിന്റെയും യൂറോപ്യൻ ചാമ്പ്യൻഷിപ്പിന്റെയും ഭാഗമാകാൻ ഞാൻ ആഗ്രഹിക്കുന്നു” റൊണാൾഡോ പറഞ്ഞു.2024-ലെ സമ്മറിൽ റൊണാൾഡോയ്ക്ക് 39 വയസ്സ് തികയും, തന്റെ പ്രൊഫെഷണൽ കരിയറിലെ 22-ാം സീസൺ ആയിരിക്കും അത്.
ഫിറ്റ്നസ് നിലനിർത്താനും ശരീരത്തെ പരിപാലിക്കാനുമുള്ള അദ്ദേഹത്തിന്റെ കഴിവ് ചോദ്യം ചെയ്യപ്പെടുന്നില്ല ,കൗമാരപ്രായം മുതൽ ക്ലബ്ബിനും രാജ്യത്തിനുമായി ഒരു സീസണിൽ ശരാശരി 50 കളികൾ അദ്ദേഹം കളിച്ചിട്ടുണ്ട്.എന്നാൽ അദ്ദേഹത്തിന്റെ ക്ലബ്ബിലെ നിലവിലെ അവസ്ഥ ആശങ്കാജനകമാണ്. അത് എങ്ങനെ മുന്നോട്ട് കൊണ്ടുപോവും എന്ന ചോദ്യം റൊണാൾഡോക്ക് മുന്നിലുണ്ട്.കഴിയുന്നിടത്തോളം ഏറ്റവും മുകളിൽ തുടരാനും മറ്റെവിടെയെങ്കിലും പതിവ് ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ കണ്ടെത്താനുമുള്ള ആഗ്രഹം കാരണം സമ്മറിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ അദ്ദേഹം ആഗ്രഹിച്ചു.ഒരു നീക്കം യാഥാർത്ഥ്യമായില്ല, ഇപ്പോൾ ഓൾഡ് ട്രാഫോർഡിലെ ബെഞ്ചിൽ ആണ് സ്ഥാനം , പക്ഷേ അദ്ദേഹത്തിന്റെ അടുത്ത നീക്കത്തെക്കുറിച്ചും ഫുട്ബോളിലെ അവന്റെ ഭാവി എങ്ങനെയാണെന്നും ചോദ്യചിഹ്നങ്ങളുണ്ട്.
മാഞ്ചസ്റ്റർ യുണൈറ്റഡ് ചാമ്പ്യൻസ് ലീഗിലേക്ക് യോഗ്യത നേടിയില്ല എന്നതും തന്റെ കളിജീവിതത്തിന്റെ അവസാനത്തോട് അടുക്കുമ്പോൾ താൻ എക്കാലത്തെയും മികച്ച സ്കോററായ മത്സരത്തിൽ തുടർന്നും കളിക്കാൻ ആഗ്രഹിച്ചതും റൊണാൾഡോക്ക് ക്ലബ് വിടാൻ ലഭിച്ച വലിയ കാരണം ആയിരുന്നു. എന്നാൽ ക്ലബ് വിടാൻ സാധിക്കത്തെ വന്നതോടെ ഈ മാസം ആദ്യം റയൽ സോസിഡാഡിനെതിരെ യൂറോപ്പ ലീഗിൽ അരങ്ങേറ്റം കുറിക്കാൻ അദ്ദേഹം നിർബന്ധിതനായി.എന്നാൽ ഇപ്പോൾ റൊണാൾഡോയുടെ പ്രശ്നം ചാമ്പ്യൻസ് ലീഗിൽ കളിക്കുന്നില്ല എന്ന് മാത്രമല്ല സ്ഥിരമായി കളിക്കുന്നില്ല എന്നതാണ്.അന്താരാഷ്ട്ര ഇടവേളയ്ക്ക് ശേഷം പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിക്കെതിരായ മത്സരത്തിന് മുമ്പ് മാർക്കസ് റാഷ്ഫോർഡോ ആന്റണി മാർഷ്യലോ ഫിറ്റായാൽ, ഒക്ടോബറിൽ ഇത്തിഹാദ് സ്റ്റേഡിയത്തിൽ നടക്കുന്ന ഡെർബിയിൽ റൊണാൾഡോ ആരംഭിക്കാൻ സാധ്യതയില്ല. ഇതെല്ലം ജനുവരിയിൽ റൊണാൾഡോ വിടാനുള്ള സാധ്യത ഉയർത്തുന്നു.
Cristiano Ronaldo scores this beautiful free kick to complete his hattrick against Spain in the World Cup in 2018. What A Moment pic.twitter.com/Rfr2MY0npE
— Iconic World Cup Moments (@WorldCupIconic) September 25, 2022
സൈദ്ധാന്തികമായി ചാമ്പ്യൻസ് ലീഗിന്റെ നോക്കൗട്ട് റൗണ്ടുകളിലേക്ക് യോഗ്യത നേടിയ ഒരു ക്ലബ്ബിനെ കണ്ടെത്താനാണ് ശ്രമിക്കുക. എന്നാൽ എറിക് ടെൻ ഹാഗിന് സെന്റർ ഫോർവേഡിൽ ധാരാളം ഓപ്ഷനുകൾ ഇല്ലാത്തത്കൊണ്ട് താരത്തെ പെട്ടെന്ന് ഒഴിവാക്കാനുള്ള സാധ്യത കാണുന്നില്ല. അടുത്തൊരു ഓപ്ഷൻ ഈ സീസൺ മുഴുവൻ യുണൈറ്റഡിൽ തുടരുക എന്നതാണ്. യൂണൈറ്റഡുമായുള്ള കരാർ അവസാനിച്ചതിന് ശേഷം പുതിയൊരു ക്ലബ് കണ്ടെത്തുക എന്നത് റൊണാൾഡോയെ സംബന്ധിച്ച് മികച്ച തീരുമാനം ആയിരിക്കും അത്. ഇതുകൊണ്ട് കൂടുതൽ ഗോളുകൾ നേടാനും കൂടുതൽ ട്രോഫികൾ നേടാനും 2024 യൂറോയ്ക്കായി പൂർണ്ണമായി തയ്യാറെടുക്കാനും റൊണാൾഡോയ്ക്ക് സാധിക്കും.2023 ജനുവരി മുതൽ സീസണിന്റെ അവസാനത്തിൽ സാധ്യമായ ഒരു ഫ്രീ ട്രാൻസ്ഫറിന് മുന്നോടിയായി ക്ലബ്ബുകളുമായി ചർച്ചകൾ ആരംഭിക്കാം.
മൂന്നാമതായി ഉള്ളൊരു ഓപ്ഷൻ യൂണൈറ്റഡുമായി യൂറോകപ്പ് വരെ കരാർ പുതുക്കുക എന്നതാണ്.കളിക്കാരുടെ കരാറുകളിൽ യുണൈറ്റഡ് പലപ്പോഴും ഓപ്ഷനുകൾ ഉൾപ്പെടുത്താറുണ്ട്.2021-ൽ റൊണാൾഡോ രണ്ടു വർഷത്തെ കരാറിലാണ് ഒപ്പുവെച്ചതെങ്കിലും 2024 വരെ നീട്ടാനുള്ള ഓപ്ഷനുണ്ട്.യുണൈറ്റഡിന് ഒരു നല്ല സീസൺ ലഭിക്കുകയും ആദ്യ ശ്രമത്തിൽ തന്നെ ചാമ്പ്യൻസ് ലീഗിൽ തിരിച്ചെത്തുകയും ചെയ്താൽ, ഓൾഡ് ട്രാഫോർഡ് തനിക്ക് പറ്റിയ സ്ഥലമാണെന്ന് അദ്ദേഹത്തിന് തോന്നിയേക്കാം. അങ്ങനെ വന്നാൽ കരാർ പുതുക്കാനും സാധ്യത കാണുന്നുണ്ട്.