“ഇക്കാര്യങ്ങൾക്കൊപ്പം വുകൊമാനോവിച്ചിന്റെ തന്ത്രങ്ങൾ കൂടി ചേരുമ്പോൾ ബ്ലാസ്റ്റേഴ്‌സ് ഫൈനലിൽ എത്തിയിരിക്കും “

സെമി ഫൈനലിന്റെ ആദ്യ പാദത്തിൽ സഹൽ അബ്ദുൾ സമദിന്റെ മികച്ചൊരു ഗോളിലെന്റെ ബലത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയിരുന്നു.2016ന് ശേഷമുള്ള ആദ്യ സെമി ഫൈനലായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ. ആദ്യ പാദത്തിലെ ഒരു ഗോളിന്റെ ബലത്തിൽ നാളെ രണ്ടാം പാദ സെമിയിൽ ഇറങ്ങുമ്പോൾ ഇന്ത്യൻ സൂപ്പർ ലീഗ് ചരിത്രത്തിലെ മൂന്നാമത്തെ ഫൈനലാണ് ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യമിടുന്നത്. ആദ്യ പാദത്തിലെന്ന പോലെ അതികം എളുപ്പമായിരിക്കില്ല ബ്ലാസ്റ്റേഴ്സിന് രണ്ടാം പാദം . വിന്നേഴ്സ് ഷീൽഡ് നേടിയെത്തിയ ജംഷഡ്‌പൂർ രണ്ടാം പാദത്തിൽ ശക്തമായി തിരിച്ചു വരുമെന്ന് അവരുടെ പരിശീലകൻ ഓവൻ കോയൽ മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.

എന്നാൽ മികച്ച ഫോമിൽ കളിക്കുന്ന ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കുക എന്നത് ജാംഷെഡ്പൂരിനെ സംബന്ധിച്ച് ബുദ്ധിമുട്ടുള്ള ഒന്നായിരിക്കും.ലീഗിലെ തന്നെ ഏറ്റവും കരുത്തുറ്റ പ്രതിരോധ നിരായുള്ള ബ്ലാസ്‌റ്റേഴ്‌സിനെതിരെ ഒരു ഗോൾ നേടുക എന്നത് മികച്ച മുന്നേറ്റനിരക്കാരുള്ള ജാംഷെഡ്പൂരിനു വലിയ വെല്ലുവിളി തന്നെയാവും. എന്നാൽ ആദ്യ മത്സരത്തിലെ ഫലത്തെക്കുറിച്ച് ചിന്തിക്കുന്നില്ല എന്നാണ് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ പറഞ്ഞത്.”ഞങ്ങളുടെ അവസാന മത്സരത്തിന്റെ ഫലം ഞങ്ങൾ ശ്രദ്ധിക്കുന്നെ ഇല്ല., ആ ലീഡിന് യാതൊരു വിധ ഉറപ്പും ഇല്ല.നാളത്തെ മത്സരം ഒരു പുതിയ മത്സരം ആണ് ഞങ്ങൾ അതിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്നു .അവസാന മത്സരത്തിലെ ഒരു ഗോൾ ലീഡ് ഞങ്ങൾക്ക് ഒന്നും തന്നെ നൽകുന്നില്ല. നാളത്തെ മത്സരം ഞങ്ങൾ 0 – 0 പോലെ തുടങ്ങും. അത് അവസാനം നടന്ന മത്സരത്തേക്കാൾ ബുദ്ധിമുട്ടേറിയതായിരിക്കും” അദ്ദേഹം പറഞ്ഞു.

നാളെ നടക്കുന്ന മത്സരത്തിൽ ഈ പറയുന്ന കാര്യങ്ങൾ നടപ്പിലാക്കിയാൽ ഫൈനലിലെ ഒരു സ്ഥാനം ബ്ലാസ്റ്റേഴ്സിനൊപ്പം പോരും.എനനത്തെയും പോലെ ഖബ്‌റയെ പോലെ തന്റെ പാർശ്വത്തിൽ കൂടുതൽ ആധിപത്യം സ്ഥാപിക്കാൻ അനുവദിക്കുക. അധികാരി/പ്യൂട്ടിയ (അല്ലെങ്കിൽ ജീക്‌സൺ സിംഗ്) എന്നിവർക്ക് ജംഷെദ്‌പൂരിന്റെ സൂപ്പർ താരം സ്റ്റുവർട്ടിനെ പോക്കറ്റിലാക്കാനുള്ള ദൗത്യം ഏൽപ്പിക്കുക. ഹോർമിപാമിനെ കൂടുതൽ അഗ്രസറായും ലെസ്‌കോവിച്ച് സ്വീപ്പറായും തുടരുക.

ഇവാൻ വുകൊമാനോവിച്ചിന്റെ അസാധാരണമായ 4-2-2-2 ശൈലി മത്സരത്തിന്റെ അവസാന ഘട്ടത്തിൽ ഘട്ടത്തിൽ ജംഷഡ്പൂരിന്റെ മധ്യനിരയ്ക്ക് ധാരാളം പ്രശ്നങ്ങൾ നൽകി.പ്ലേമേക്കർമാരായ അഡ്രിയാൻ ലൂണ, സഹൽ അബ്ദുൾ സമദ് എന്നിവരുടെ കാളി നെയ്തെടുക്കാനുള്ള കഴിവും മുന്നേറ്റ നിരയിൽ തങ്ങളുടെ സ്ഥാനങ്ങളിൽ മാറിമറിഞ്ഞു വരുന്ന ജോർജ്ജ് പെരേര ഡയസ്, അൽവാരോ വാസ്‌ക്വസും ജാംഷെഡ്പൂർ പ്രതിരോധനിരക്ക് വലിയ തലവേദന സൃഷ്ടിക്കുനന്നതും തുടർന്നാൽ നാളെ മത്സരം ബ്ലാസ്റ്റേഴ്സിനൊപ്പം പോരും.

കൂടുതൽ ഫിസിക്കൽ ഗെയിം കളിക്കുന്ന ജംഷഡ്‌പൂര് നാളെ എങ്ങനെയെങ്കിലും ഒരു ഗോൾ നേടാനുള്ള തീവ്ര ശ്രമംനടത്തും. അവരുടെ നാല് മുന്നേറ്റ നിര താരങ്ങളും മികച്ച ഫോമിലും ഗോളുകൾ നേടാൻ കഴിവുള്ളവരാണ്. ജാംഷെഡ്പൂർ മുന്നേറ്റനിരക്കാർക്ക് ഒരു പഴുതും നൽകാതെ പ്രതിരോധം തീർക്കുക എന്ന ജോലിയായിരിക്കും ബ്ലാസ്റ്റേഴ്സിനുണ്ടാവുക. കഴിഞ്ഞ മത്സരത്തിൽ എന്ന പോലെ കിട്ടിയ അവസരം നന്നായി ഉപയോഗിച്ച് ഒരു ഗോൾ നേടാൻ സാധിച്ചാൽ പിന്നീട ജാംഷെഡ്പൂരിന് ഒരു തിരിച്ചു വരവ് ഉണ്ടാവില്ല എന്നുറപ്പാണ്.

ജാംഷെഡ്പൂരിന്റെ കുശാഗ്ര ബുദ്ധിയുള്ള പരിശീലകൻ ഓവൻ കോയൽ ആദ്യ മത്സരത്തിൽ പരീക്ഷിച്ചതിൽ നിന്നും വ്യത്യസ്തമായ തന്ത്രങ്ങളാവും നാളെ പ്രയോഗിക്കുക. മുന്നേറ്റ നിരയിൽ സൂപ്പർ താരം ഗ്രേയ്‌ഗ്‌ സ്റ്റുവർട്ടിന് കൂടുതൽ സ്പേസ് അനുവദിക്കുന്നതിനായി ഹാൽദറും ജിതേന്ദ്രയും എന്നിവരെ കൂടുതൽ മുന്നേറി കളിപ്പിക്കാനും പരിശീലകൻ തയ്യാറായേക്കാം.എന്നാൽ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധ ജോഡിയായ ലെസ്‌കോ -ഹോർമി സഖ്യത്തെ മറികടക്കാനുള്ള ഗെയിം പ്ലാൻ തയ്യാറാക്കിയില്ലെങ്കിൽ ജാംഷെഡ്പൂരിനു ആദ്യ പാദത്തിലെ ഫലം രണ്ടാം പാദത്തിലും നേരിടേണ്ടി വരും എന്നുറപ്പാണ്.

Rate this post