പിഎസ്ജി സൂപ്പർ താരം കൈലിയൻ എംബാപ്പെ എത്രയും വേഗം ക്ലബ് വിടാൻ ആഗ്രഹിക്കുന്നുവെന്ന റിപോർട്ടുകൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഫ്രഞ്ച് താരവും പാരീസ് സെന്റ് ജെർമെയ്‌നും തമ്മിലുള്ള ബന്ധം പൂർണ്ണമായും തകർന്നിരിക്കുകയാണ്.ക്ലബ് വിടാൻ ആഗ്രഹിക്കുന്നതായി എംബാപ്പെ പിഎസ്ജിയെ അറിയിച്ചതായും മാർക്ക റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ മേയിലാണ് എംബാപ്പെ പിഎസ്ജിയുമായുള്ള കരാർ പുതുക്കിയത്.
രണ്ട് പ്രധാന ഘടകങ്ങൾ ഉണ്ടായിരുന്നിട്ടും ജനുവരിയിൽ എംബാപ്പെയെ സ്വാന്തമാക്കാൻ മുൻനിരയിലുള്ളത് മാഡ്രിഡാണെന്ന് തോന്നുന്നു. കാരണം ഫ്രഞ്ച് താരത്തിന്റെ ഉയർന്ന വേതനവും ട്രാൻസ്ഫർ ഫീസും താങ്ങാൻ കഴിയുന്ന ക്ലബ്ബാണ് റയൽ.ലോകത്തിലെ ഏറ്റവും മികച്ച യുവ കളിക്കാരെ സൈൻ ചെയ്യാനുള്ള ഫ്ലോറന്റിനോ പെരസിന്റെ ആക്രമണാത്മക നയവും അവർക്ക് അനുകൂലമാണ്. എന്നാൽ മാഡ്രിഡുമായി ചർച്ച നടത്തില്ലെന്ന തങ്ങളുടെ നയത്തിൽ പാരീസ് ക്ലബ് ഉറച്ചു നിൽക്കുകയാണ്.രണ്ട് ക്ലബ്ബുകൾ തമ്മിലുള്ള ബന്ധത്തിലെ അകൽച്ചയാണ് ഇതിനു കാരണം.
മറ്റ് സാധ്യതയുള്ള പ്രശ്നം എംബാപ്പെക്കായി നീക്കിവച്ചിരുന്ന പണം ഔറേലിയൻ ചൗമേനിക്കായി മാഡ്രിഡ് ചെലവഴിച്ചു എന്നതാണ്.എന്നിരുന്നാലും അവർക്ക് അത് എവിടെ നിന്നെങ്കിലും കണ്ടെത്താൻ കഴിയുമെന്ന് തോന്നുന്നു.എംബാപ്പെയുടെ പ്രിയപ്പെട്ട സ്ഥാനങ്ങളിൽ അവർക്ക് വിനീഷ്യസ് ജൂനിയറും കരീം ബെൻസെമയും ഉണ്ട്.ഒരു സ്‌ട്രൈക്കറിനൊപ്പം കളിക്കാൻ എംബാപ്പെ ആഗ്രഹിക്കുന്നുണ്ട്.ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് വേണ്ടി ബെൻസെമ വിദഗ്ധമായി ചെയ്ത ഒരു റോളാണിത്. എന്നാൽ എംബാപ്പയുടെ വരവ് വിനിഷ്യസിനെ കാര്യമായി ബാധിക്കുകയും ചെയ്യും.
എംബാപ്പെ മുമ്പ് ലിവർപൂളിനെക്കുറിച്ച് വളരെ അനുകൂലമായി സംസാരിച്ചിട്ടുണ്ട്, ക്ലബ്ബിനോടും ആൻഫീൽഡിനോടും വലിയ ബഹുമാനമുണ്ട്. എംബാപ്പയെ സ്വന്തമാക്കാൻ സാധ്യതയുള്ള മറ്റ് ക്ലബ്ബുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ലിവർപൂൾ സാമ്പത്തികമായി നല്ല നിലയിലല്ല.ഇടപാടിന്റെ ഭാഗമായി ലിവർപൂൾ അവരുടെ വൻ വരുമാനക്കാരിൽ ഒരാളെ വിൽപ്പനക്ക് ചെയ്താൽ മാത്രമേ ഇത് പ്രവർത്തിക്കാൻ കഴിയൂ എന്ന് തോന്നുന്നു, മിക്കവാറും മുഹമ്മദ് സലാ ആയിരിക്കും.ബെൻസെമയുടെ ഒരു ചെറിയ പതിപ്പായ റോബർട്ടോ ഫിർമിനോയ്‌ക്കൊപ്പം കളിക്കുന്നത് എംബാപ്പെയ്ക്ക് താല്പര്യമുണ്ടാവും.
Kylian Mbappé, not happy with Paris Saint-Germain as current situation is really tense. He wants to leave the club, as soon as possible. 🚨🔴🔵 #Mbappé
— Fabrizio Romano (@FabrizioRomano) October 11, 2022
Paris Saint-Germain feel he’s really putting pressure on the club — they have no intention to sell Mbappé in January. pic.twitter.com/tETVVxB2yy
ഇംഗ്ലീഷ് ക്ലബ്ബുകളും മാഞ്ചസ്റ്റർ യുണൈറ്റഡും ,ചെൽസിയും ഫ്രഞ്ച് താരത്തിനെ സ്വന്തമാക്കാനുള്ള മത്സരത്തിലുണ്ടാവാൻ സാധ്യതയുണ്ട്. ചെൽസി ഉടമയായ ടോഡ് ബോഹ്ലി ഒരു വലിയ താരത്തെ ചെൽസിയിലേക്ക് കൊണ്ട് വരാൻ ആഗ്രഹിക്കുന്നുണ്ട്. എംബാപ്പയുടെ നിലവാരമുള്ള കളിക്കാരനെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡും ആഗ്രഹിക്കുന്നുണ്ട്. ലെവെൻഡോസ്‌കി ക്ലബ് വിട്ടതോടെ പകരക്കാരനെ തിരയുന്ന ബയേൺ മ്യൂണിക്കും എംബാപ്പയിൽ താല്പര്യം പ്രകടിപ്പിച്ചേക്കാം, ഇംഗ്ലീഷ് സ്‌ട്രൈക്കർ ഹാരി കെയ്നിനിൽ താല്പര്യം ഉണ്ടെങ്കിലും ഫ്രഞ്ച് താരത്തിനായിരിക്കും മുഗണന ലഭിക്കുക.