വേൾഡ് കപ്പിന്റെ ഫൈനൽ മത്സരത്തിൽ ഇന്ന് അർജന്റീനയും ഫ്രാൻസും തമ്മിലാണ് ഏറ്റുമുട്ടുക. രാത്രി 8:30 നാണ് ഈ മത്സരം നടക്കുക. രണ്ട് ഭാഗത്തും മികച്ച താരങ്ങളാണ് ഫൈനലിൽ അണിനിരക്കുക. ആരായിരിക്കും ഇത്തവണ കിരീടം നേടുക എന്നുള്ളതാണ് എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്നത്.
പിഎസ്ജിയിലെ സഹതാരങ്ങളായ ലയണൽ മെസ്സിയും കിലിയൻ എംബപ്പേയും നേർക്കുനേർ വരുന്നു എന്ന പ്രത്യേകത കൂടി ഈ മത്സരത്തിനുണ്ട്. രണ്ടുപേരും ഈ വേൾഡ് കപ്പിൽ മികച്ച പ്രകടനമാണ് നടത്തുന്നത്. ഗോൾഡൻ ബോളിനുള്ള പോരാട്ടത്തിലും ഗോൾഡൻ ബൂട്ടിലുള്ള പോരാട്ടത്തിലും ഇരുവരും സജീവമാണ്.
ഫൈനൽ മത്സരത്തിനു മുന്നേ നടന്ന മാധ്യമ സമ്മേളനത്തിൽ മെസ്സി vs എംബപ്പേ പോരാട്ടത്തെ എങ്ങനെ നോക്കിക്കാണുന്നു എന്ന ചോദ്യം സ്കലോണിയോട് ചോദിച്ചിരുന്നു. എന്നാൽ അതിനേക്കാളുപരി ഇതൊരു ഫ്രാൻസ് Vs അർജന്റീന പോരാട്ടമാണ് എന്ന മറുപടിയാണ് സ്‌കലോണി നൽകിയിട്ടുള്ളത്. മറ്റുള്ള താരങ്ങൾക്കും മത്സരഗതി കഴിവുണ്ടെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.
‘ ഈ മത്സരം കേവലം മെസ്സിയും എംബപ്പേയും തമ്മിലുള്ള ഒരു മത്സരമല്ല. അതിനേക്കാളുപരി ഇതൊരു ഫ്രാൻസ് Vs അർജന്റീന മത്സരമാണ്. ഈ രണ്ട് താരങ്ങൾക്ക് മാത്രമല്ല മത്സരം നിർണയിക്കാൻ സാധിക്കുക. മറിച്ച് രണ്ട് ടീമിലും മത്സരഗതി തീരുമാനിക്കാൻ കഴിവുള്ള ആവശ്യമായ താരങ്ങൾ ഉണ്ട്.ലയണൽ മെസ്സി ഇപ്പോൾ മികച്ച രൂപത്തിലാണ് ഉള്ളത്. അദ്ദേഹം നല്ല പ്രകടനം തന്നെ പുറത്തെടുക്കുമെന്ന് നമുക്ക് ആശിക്കാം ‘ അർജന്റീന കോച്ച് പറഞ്ഞു.
Argentina national team coach Lionel Scaloni press conference before World Cup final. https://t.co/dYgKdc83rj pic.twitter.com/i9LuMXZsCo
— Roy Nemer (@RoyNemer) December 17, 2022
മെസ്സിയെയും എംബപ്പേയെയും മാറ്റിനിർത്തിയാലും ബാക്കിയുള്ള താരങ്ങളൊക്കെ മികച്ച പ്രകടനമാണ് അർജന്റീനയിലും ഫ്രാൻസിലും പുറത്തെടുക്കുന്നത്.ജൂലിയൻ ആൽവരസും ജിറൂഡും നാല് വീതം ഗോളുകൾ നേടിയിട്ടുണ്ട്.അന്റോയിൻ ഗ്രീസ്മാനും എൻസോ ഫെർണാണ്ടസുമൊക്കെ ഈ വേൾഡ് കപ്പിൽ മികച്ച പ്രകടനമാണ് നടത്തുന്നത്.