പ്രതിഭകൾക്ക് ഒരിക്കലും പഞ്ഞമില്ലാത്ത നാടാണ് ബ്രസീൽ. ഓരോ കാലഘട്ടത്തിലും കാൽപന്ത് പെരുമ തോളിലേറ്റാൻ നിരവധി സൂപ്പർ താരങ്ങളാണ് ബ്രസീലിന്റെ മണ്ണിൽ നിന്നും ഉടലെടുക്കുന്നത്. ലോക ഫുട്ബോളിനെ ലാറ്റിനമേരിക്കൻ ഫുട്ബോളിനെ സൗന്ദര്യം കാണിച്ചുകൊടുത്തു കീഴ്പ്പെടുത്തിയത് ബ്രസീലിയൻ താരങ്ങൾ ആയിരുന്നു. പലപ്പോഴും ഇതിഹാസങ്ങളുടെ പിന്ഗാമികളുടെ പേരിൽ അറിയപ്പെടുന്ന ഇവരെ സ്വന്തമാക്കാൻ യൂറോപ്പിലെ വമ്പൻ ക്ലബ്ബുകൾ പണച്ചാക്കുമായി പിന്നാലെ എത്താറുണ്ട്.
ഇപ്പോൾ ബ്രസീലിയൻ ഫുട്ബോളിലെ പ്രധാനപ്പെട്ട സംസാര വിഷയങ്ങളിൽ ഒന്ന് അണ്ടർ 20 സൗത്ത് അമേരിക്കൻ ചാമ്പ്യൻഷിപ്പിൽ ഏവരെയും അത്ഭുതപ്പെടുത്തുന്ന പ്രകടനം നടത്തുന്ന 17 കാരനായ വിറ്റോർ റോക്യുവാണ്.ഈ മാസം അവസാനം 18 വയസ്സ് തികയുന്ന പരാനൻസ് നമ്പർ 9 യൂറോപ്പിലെ വമ്പൻ ക്ലബ്ബുകളിലേക്ക് ചേക്കേറാൻ ഒരുങ്ങുകയാണ്. കളി ശൈലി കൊണ്ട് ‘ബ്രസീലിയൻ ലൂയിസ് സുവാരസ്’ എന്ന്നാണ് താരത്തിന്റെ വിളിപ്പേര്. അണ്ടർ 20 സൗത്ത് അമേരിക്കൻ ചാമ്പ്യൻഷിപ്പിൽ ബ്രസീലിനുവേണ്ടി 6 ഗോളുകൾ നേടാൻ അദ്ദേഹത്തിന്റെ കഴിഞ്ഞിട്ടുണ്ട്.ഗോൾഡൻ ബൂട്ട് പോരാട്ടത്തിൽ അദ്ദേഹം മുന്നോട്ട് കുതിക്കുകയാണ്.
സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണയാണ് ബ്രസീലിയൻ കൗമാര താരത്തെ ടീമിലെത്തിക്കാൻ തലപര്യപ്പെടുന്നത്.ക്രൂസെയ്റോയിലൂടെ കരിയർ ആരംഭിച്ച റോക്യു 2021 അവരുടെ സീനിയർ ടീമിൽ അരങ്ങേറ്റം ക്കുറിച്ചു.അവര്ക്കായി 16 മത്സരങ്ങളിൽ നിന്നും ആറു ഗോളുകൾ നേടുകയും ചെയ്തു. 2022 ൽ അത്ലറ്റിക്കോ പിആറിൽ എത്തിയ താരം 36 മത്സരങ്ങളിൽ നിന്ന് 7 ഗോളുകളും 3 അസിസ്റ്റുകളും നേടി. അതിൽ പകുതിയോളം നേടിയത് പകരക്കാരനായി ഇറങ്ങിയാണ്.താരതമ്യേന ഉയരം കുറവാണെങ്കിലും, റോക്കിന് തടിച്ച രൂപവും നല്ല കരുത്തും ഉണ്ട്, അതിനാലാണ് ചെറിയ കടുവ എന്നർത്ഥം ടിഗ്രിൻഹോ എന്ന വിളിപ്പേര് അദ്ദേഹത്തിന് ലഭിക്കുന്നത്.
🎖 | Barça is convinced that Vitor Roque will not ‘escape’ them like what happened with Endrick. He is underlined by the club in the list of possible hires for this summer. [@joaquimpiera] #fcblive pic.twitter.com/KajnDWrep3
— BarçaTimes (@BarcaTimes) February 9, 2023
ബഹുമുഖ പ്രതിഭയായ റോക്കിന് ഫ്രണ്ട് ത്രീയിൽ അല്ലെങ്കിൽ രണ്ടാമത്തെ സ്ട്രൈക്കറായി കളിക്കാൻ കഴിയും.പൊസിഷനൽ സമപ്രായക്കാരുമായി താരതമ്യപ്പെടുത്തുമ്പോൾ പ്രതിരോധത്തിലും താരം മികവ് പുലർത്താറുണ്ട്.സ്പാനിഷ് ക്ലബ്ബായ എഫ്സി ബാഴ്സലോണയുടെ നമ്പർ 9 പൊസിഷനിൽ ഇപ്പോൾ റോബർട്ട് ലെവൻഡോസ്ക്കിയാണ് കളിക്കുന്നത്.അദ്ദേഹത്തിന് ഒരു ബാക്കപ്പ് എന്ന ഓപ്ഷനിൽ ബാഴ്സ ഇപ്പോൾ റോക്യുവിനെ പരിഗണിക്കുന്നുണ്ട്.
🎥 Vitor Roque’s incredible goal
— Barça Spaces (@BarcaSpaces) February 4, 2023
💭 Can’t wait to see him at FC Barcelona
pic.twitter.com/3K4wyFzYmj
അടുത്ത സീസണിൽ അദ്ദേഹത്തെ ടീമിലേക്ക് എത്തിക്കാൻ ആണ് ഇപ്പോൾ ബാഴ്സ ഉദ്ദേശിക്കുന്നത്. എന്നാൽ ഇപ്പോൾ പ്രീമിയർ ലീഗ് ക്ലബ്ബുകൾ ആയ മാഞ്ചസ്റ്റർ യുണൈറ്റഡ്,ചെൽസി എന്നിവരും ഈ താരത്തിൽ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.പക്ഷേ ബാഴ്സയുടെ നീക്കങ്ങൾ തന്നെയാണ് ഇപ്പോൾ മുന്നിട്ട് നിൽക്കുന്നത്.