ബ്രസീലിയൻ ഫുട്ബോളിൽ വിനീഷ്യസ് ജൂനിയറിലൂടെ സൂപ്പർ സ്റ്റാർ പിറവിയെടുക്കുമ്പോൾ |Qatar 2022 |Brazil

സ്വിറ്റ്സർലൻഡിനെതിരെ 1-0 ത്തിന്റെ ജയം സ്വന്തമാക്കി ഖത്തർ ലോകകപ്പിന്റെ നോക്ക് ഔട്ടിലേക്ക് യോഗ്യത നേടുന്ന മൂന്നാമത്തെ ടീമായി ബ്രസീൽ മാറി. ഇന്നലെ നടന്ന മത്സരത്തിൽ മിഡ്ഫീൽഡർ കാസെമിറോ രണ്ടാം പകുതിയിൽ നേടിയ ഗോളിനായിരുന്നു അഞ്ചു തവണ ചാമ്പ്യന്മാരുടെ ജയം. പരിക്ക് മൂലം സൂപ്പർ താരം നെയ്മറില്ലാതെയാണ് ബ്രസീൽ ഇന്നലെ ഇറങ്ങിയത്.

ആറാം ചാമ്പ്യൻസ് കിരീടത്തിനായുള്ള അന്വേഷണത്തിൽ വിനീഷ്യസ് ജൂനിയറിൽ ഒരു പുതിയ താരത്തെ ബ്രസീൽ കണ്ടെത്തിയതായി തോന്നുന്നു. നെയ്മറിന്റെ അഭാവത്തിൽ ബ്രസീൽ മുന്നേറ്റത്തിന് ചുക്കാൻ പിടിച്ച വിനീഷ്യസ് സ്വിസ് പ്രതിരോധത്തെ ഇപ്പോഴും പരീക്ഷിച്ചു കൊണ്ടിരുന്നു. നിരവധി ഗോൾ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. 22 കാരന്റെ വേഗതക്കും ഡ്രിബിളിംഗിനും മുന്നിൽ സ്വിസ് താരങ്ങൾ പിടിച്ചു നില്ക്കാൻ പാടുപെട്ടു. വിനീഷ്യസ് ഒരു തവണ ഗോൾ നേടിയെങ്കിലും റഫറി ഓഫ്‌സൈഡ് വിളിച്ചു.കാസെമിറോയെ വിജയ ഗോളിലേക്കുള്ള ബിൽഡ്-അപ്പിൽ മൂന്ന് സ്വിസ് ഡിഫൻഡർമാരെ മറികടന്ന് വിനീഷ്യസ് പാസ് നൽകുകയും ചെയ്തു.

കരുത്തരും സംഘടിതരുമായ സ്വിറ്റ്‌സർലൻഡ് ടീമിനെതിരെയുള്ള കടുപ്പമേറിയ മത്സരമായിരുന്നു.ശക്തമായ പ്രതിരോധനിരറ്റിയുള്ള സ്വിറ്റ്‌സർലൻഡിനെതിരെയുള്ള വിനിഷ്യസിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു.സെർബിയയ്‌ക്കെതിരായ ആദ്യ മത്സരത്തിൽ ആക്രമണ ശൈലിയിലുള്ള ടീമിനെ ഇറക്കിയ ടിറ്റെ ഇന്നലെ നെയ്മറിന്റെ അഭാവത്തിൽ ഒരു പടി പിന്നോട്ട് പോയി പ്രതിരോധ സമീപനം സ്വീകരിച്ചു. മിഡ്‌ഫീൽഡിനെ ശക്തിപ്പെടുത്താൻ ഫ്രെഡിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് ടീം അംഗമായ കാസെമിറോയ്‌ക്കൊപ്പം ജോടിയാക്കാൻ തിരഞ്ഞെടുത്തു.പാക്വെറ്റയെ ഒരു പ്ലേ മേക്കിംഗ് റോളിലേക്ക് മുന്നോട്ട് കൊണ്ടുപോകാൻ അദ്ദേഹം ശ്രമിച്ചു, പക്ഷേ ആഗ്രഹിച്ച ഫലം സാക്ഷാത്കരിക്കാനായില്ല. വിനീഷ്യസ് അടക്കമുള്ള വിംഗർമാരുടെ കാലിലേക്ക് പന്തെത്തിക്കാൻ ഇവർക്ക് സാധിച്ചില്ല .

നെയ്മറെ പോലെ വേഗതയും ക്രിയേറ്റിവിറ്റിയുമുള്ള താരത്തിന് പകരം രണ്ട് സ്ലോ മിഡ്ഫീൽഡർമാരെ ഇറക്കിയത് കളിയുടെ വേഗത നഷ്ടപ്പെടുത്തി.ഇടവേളയ്ക്ക് ശേഷം റയൽ മാഡ്രിഡ് ഫോർവേഡ് റോഡ്രിഗോ ഇറങ്ങിയതോടെയാണ് ബ്രസീൽ വേഗതയാർന്ന നീക്കങ്ങളിലേക്ക് എത്തിയത്. റോഡ്രിഗോയുടെ വരവ് വിനിഷ്യസിന്റെ കളിയിലും മാറ്റം കൊണ്ട് വന്നു.ചെറുപ്പക്കാരനായ നെയ്മറുമായി നിരവധി സാമ്യതകൾ വിനിഷ്യസിൽ കാണാൻ സാധിക്കും.വിനി ചിലപ്പോൾ അൽപ്പം കുഴപ്പക്കാരനും അതിരുകടന്നവനുമായിരിക്കാം, ശ്രദ്ധക്കുറവും തിടുക്കത്തിലുള്ള തീരുമാനങ്ങളും നിമിത്തം നിസാരമായ തെറ്റുകൾ വരുത്തും.

എന്നാൽ വിനീഷ്യസ് എപ്പോഴും അപകടകാരിയാണ് എല്ലാ ടീമുകളും ഇങ്ങനെയൊരു താരത്തെ ആഗ്രഹിക്കും.ടീമിനെ തിരഞ്ഞെടുക്കുമ്പോൾ ടിറ്റെ വിനീഷ്യസിനെ ആശ്രയിക്കുകയും ആക്രമണാത്മക മാനസികാവസ്ഥ നിലനിർത്തുകയും വേണം.ആറാം കിരീടത്തിനായുള്ള അന്വേഷണത്തിൽ ബ്രസീലിന്റെ ഏറ്റവും വലിയ ശക്തിയാണ് വിനിഷ്യസെന്നത് എല്ലാവര്ക്കും വ്യകത്മായ കാര്യമാണ്.

Rate this post