‘ഹാട്രിക്ക് ഹീറോ റാമോസ്’ : ഗോണ്‍സാലോ റാമോസിലൂടെ പോർച്ചുഗലിൽ ഒരു സൂപ്പർ താരം പിറവിയെടുക്കുമ്പോൾ |Qatar 2022 |Goncalo Ramos

ഒരു കളിക്കാരന്റെ അഭാവം ഒരു ടീമിനെ മികച്ചതാക്കാൻ കഴിയുമോ? ക്രിസ്റ്റ്യാനോ റൊണാൾഡോ ആരാധകർ ഒരിക്കലും ഇതിന്റെ ഉത്തരം കേൾക്കാൻ ആഗഹിക്കില്ല എന്നുറപ്പാണ്. മൂന്നു ഗ്രൂപ്പ് ഗെയ്മുകൾ കളിച്ചതിന് ശേഷം ക്രിസ്ത്യാനോ റൊണാൾഡോയെ ബെഞ്ചിലിരുത്താൻ പോർച്ചുഗീസ് പരിശീലകൻ തീരുമാനിക്കുകയായിരുന്നു.

ടീമിന്റെ ദേശീയ ഗാനം പാടുന്ന വേളയിൽ റൊണാൾഡോ വികാരാധീനനായി, പക്ഷേ രോഷം ഉള്ളിലെവിടെയോ പുകയുന്നുണ്ടായിരുന്നു. എന്നാൽ പഴയ നട്ടും ബോൾട്ടും മാറ്റി വാർഷിക സർവീസ് നടത്തിയതിന് ശേഷം പോർച്ചുഗൽ ഒരു പുതിയ യന്ത്രം പോലെ ശുദ്ധീകരിക്കപ്പെട്ടു. റൊണാൾഡോയ്ക്ക് പകരക്കാരനായി സ്റ്റാർട്ടിംഗ് ലൈനപ്പിലെത്തിയ ഗോങ്കലോ റാമോസ് 2022 ലെ ഖത്തർ ലോകകപ്പിലെ ആദ്യ ഹാട്രിക്ക് നേടി സ്വിറ്റ്സർലൻഡിനെതിരെ പോർച്ചുഗലിന് ഗംഭീര വിജയം നേടിക്കൊടുത്തു.

21 കാരനായ യുവ സ്‌ട്രൈക്കർ 117-ാം മിനിറ്റിലാണ് റാമോസ് ഗോളടിക്ക് തുടക്കമിടുന്നത്. പെനാല്‍റ്റി ബോക്‌സിനുള്ളില്‍ നിന്ന് ഉഗ്രന്‍ ഇടങ്കാലന്‍ ഷോട്ടിലൂടെയാണ് റാമോസ് വലകുലുക്കിയത്. ഖത്തര്‍ ലോകകപ്പിലെ തന്നെ ഏറ്റവും മികച്ച ഗോളുകളിലൊന്നായിരുന്നു അത്. 51-ാം മിനിറ്റില്‍ റാമോസ് മത്സരത്തിലെ തന്റെ രണ്ടാം ഗോള്‍ നേടി. വലത് വിങ്ങില്‍ നിന്നുള്ള ഡാലോയുടെ ക്രോസില്‍ നിന്ന് അനായാസം റാമോസ് ഗോളടിച്ചു. 67-ാം മിനിറ്റില്‍ ആ ബൂട്ടുകളില്‍ നിന്ന് മൂന്നാം ഗോളും പിറന്നു. ജാവോ ഫെലിക്‌സിന്റെ പാസ് സ്വീകരിച്ച റാമോസ് മികച്ചൊരു ചിപ്പിലൂടെ സ്വിസ് ഗോള്‍കീപ്പര്‍ സോമ്മറിനെ മറികടന്ന് പന്ത് വലയിലെത്തിച്ചു.55-ാം മിനിറ്റിൽ റാമോസിന്റെ ത്രൂ ബോളിൽ നിന്നാണ് റാഫേൽ ഗ്യുറേറോ പോർച്ചുഗലിന്റെ നാലാം ഗോൾ നേടിയത്.

1990-ല്‍ തോമസ് സകുഹ്‌റാവിക്ക് ശേഷം ലോകകപ്പ് നോക്കൗട്ട് സ്‌റ്റേജില്‍ ഹാട്രിക്ക് തികയ്ക്കുന്ന താരമായും റാമോസ് മാറി. ലോകകപ്പ് നോക്കൗട്ട് സ്‌റ്റേജില്‍ ഹാട്രിക്ക് നേടുന്ന രണ്ടാമത്തെ പോര്‍ച്ചുഗീസ് താരമാണ് റാമോസ്. ഇതിന് മുന്നേ ഇതിഹാസതാരം യുസേബിയോയാണ് ഈ നേട്ടം കൈവരിച്ചത്.2002 ൽ ജർമ്മൻ താരം മിറോസ്ലാവ് ക്ലോസെയ്ക്ക് ശേഷം ഫിഫ ലോകകപ്പ് മത്സരത്തിൽ തന്റെ ആദ്യ തുടക്കത്തിൽ തന്നെ ഹാട്രിക് നേടുന്ന ആദ്യ കളിക്കാരൻ കൂടിയാണ് റാമോസ്.ലോകകപ്പിൽ പോർച്ചുഗലിനായി മൂന്ന് ഗോളുകളും സീനിയർ തലത്തിൽ മൊത്തത്തിൽ ആറ് അന്താരാഷ്ട്ര ഗോളുകളും റാമോസിന് ഉണ്ട്.

2022 നവംബർ 17 ന് നൈജീരിയയ്‌ക്കെതിരായ സൗഹൃദ മത്സരത്തിലാണ് തന്റെ രാജ്യത്തിനായുള്ള അദ്ദേഹത്തിന്റെ ആദ്യ ഗോൾ പിറക്കുന്നത്. പോർച്ചുഗീസ് പ്രൈമിറ ലിഗയിൽ ബെൻഫിക്കയ്ക്ക് വേണ്ടി കളിക്കുന്ന റാമോസ് ഈ സീസണായിൽ തന്റെ ക്ലബ്ബിനായി 14 ഗോളുകളും ആറ് അസിസ്റ്റുകളും നേടിയിട്ടുണ്ട്.11 മത്സരങ്ങളിൽ നിന്ന് ഒമ്പത് ഗോളുകൾ നേടിയ റാമോസ് ലീഗിലെ ടോപ് സ്കോറർ കൂടിയാണ്.സീനിയർ ലെവലിൽ 45 മത്സരങ്ങളിൽ നിന്ന് ബെൻഫിക്കയ്ക്ക് വേണ്ടി മൊത്തത്തിൽ 20 ഗോളുകൾ നേടിയിട്ടുണ്ട്.ബെൻഫിക്കയുടെ യൂത്ത് അക്കാദമിയുടെ ഉൽപ്പന്നമായ 21 കാരന്റെ വളർച്ച പെട്ടെന്നായിരുന്നു.

1966 നും 2006 നും ശേഷം മൂന്നാം തവണയും ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറിയ പോർച്ചുഗൽ ശനിയാഴ്ച മൊറോക്കോയെ നേരിടും. പോർച്ചുഗൽ കോച്ച് ഫെർണാണ്ടോ സാന്റോസിന് ഇനി റാമോസിനൊപ്പം നിൽക്കണോ അതോ പുഅന്താരാഷ്ട്ര ഫുട്‌ബോളിലെ ടോപ് സ്കോററും കളിയിലെ എക്കാലത്തെയും മികച്ച കളിക്കാരിലൊരാളുമായ റൊണാൾഡോയെ ടീമിലേക്ക് മടക്കി കൊണ്ടുവരണമോ എന്ന് തീരുമാനിക്കേണ്ടതുണ്ട്.

Rate this post
FIFA world cupGoncalo RamosQatar2022