ഖത്തർ ലോകകപ്പിലെ പ്രീ ക്വാർട്ടർ മത്സരങ്ങൾക്ക് ഇന്ന് തുടക്കമാവുകയാണ്.ആദ്യ മത്സരത്തിൽ നെതെര്ലാന്ഡ്സ് അമേരിക്കയെ നേരിടുമ്പോൾ രണ്ടാം പ്രീ ക്വാർട്ടറിൽ അര്ജന്റീന ഓസ്‌ട്രേലിയയുമായി ഏറ്റുമുട്ടും.ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30നാണ് അർജന്റീനയുടെ മത്സരം.ആദ്യ മത്സരത്തിൽ പരാജയപ്പെട്ടുവെങ്കിലും പിന്നീട് നടന്ന രണ്ടു മത്സരങ്ങളിലും മികച്ച വിജയം നേടിക്കൊണ്ട് ഗ്രൂപ്പ് ചാമ്പ്യന്മാരായി കൊണ്ടാണ് അർജന്റീന പ്രീ ക്വാർട്ടറിന് എത്തുന്നത്.
പൊതുവേ എളുപ്പമുള്ള എതിരാളികളാണെങ്കിലും ഒരിക്കലും എഴുതിത്തള്ളാൻ കഴിയാത്ത എതിരാളികളാണ് ഓസ്ട്രേലിയ.അതുകൊണ്ടുതന്നെ ഇന്നും അർജന്റീന മികച്ച പ്രകടനം പുറത്തെടുക്കേണ്ടതുണ്ട്.എയ്ഞ്ചൽ ഡി മരിയ ഓസ്‌ട്രേലിയയായിട്ടുള്ള മത്സരത്തിൽ ഇറങ്ങുന്നത് സംശയാസ്പദമാണെന്ന് അർജന്റീനയുടെ മുഖ്യ പരിശീലകൻ ലയണൽ സ്‌കലോനി വെള്ളിയാഴ്ച വെളിപ്പെടുത്തി.തങ്ങളുടെ അവസാന ഗ്രൂപ്പ് സി മത്സരത്തിൽ പോളണ്ടിനെതിരെയുള്ള മത്സരത്തിൽ ഡി മരിയക്ക് പരിക്ക് പറ്റിയിരുന്നു.ഫിഫ ലോകകപ്പിൽ അർജന്റീനയുടെ ടീമിലെ ഏറ്റവും പരിചയസമ്പന്നരായ അംഗങ്ങളിൽ ഒരാളാണ് ഡി മരിയ.
സ്‌കലോനിയുടെ ടീമിലെ ഒരു പ്രധാന കളിക്കാരനാണ് അദ്ദേഹം.127 അന്താരാഷ്ട്ര മത്സരങ്ങൾ ല;ഇച്ഛ ഡി മരിയ 27 ഗോളുകളും 26 അസിസ്റ്റുകളും നേടി.ഇനനത്തെ മത്സരത്തിനുളള അര്ജന്റീന ടീമിൽ ആരെല്ലാം ഇടം നേടും എന്നതിനെക്കുറിച്ച് ഒരു സൂചനയും സ്കെലോണി തന്നിട്ടില്ല.ഗോൾകീപ്പറായി കൊണ്ട് എമി മാർട്ടിനസ് തന്നെയായിരിക്കും.റൈറ്റ് വിങ് ബാക്ക് പൊസിഷനിൽ മോന്റിയേൽ,മൊളീന എന്നിവരിൽ ഒരാളായിരിക്കും.ഇടതു വിങ് ബാക്ക് പൊസിഷനിൽ അക്കൂനയായിരിക്കും. സെന്റർ ബാക്കുമാരായി കൊണ്ട് റൊമേറോ,ഓട്ടമെന്റി എന്നിവർ തന്നെയായിരിക്കും.കഴിയാഞ്ഞ മത്സരത്തിൽ കളിക്കാതിരുന്ന ലിസാൻഡ്രോ മാർട്ടിനെസ് ഇന്ന് കളിക്കാനുള്ള സാധ്യതയുണ്ട്. മിഡ്‌ഫീൽഡിൽ ഡി പോൾ,മാക്ക് ആല്ലിസ്റ്റർ,എൻസോ ഫെർണാണ്ടസ് എന്നിവർ തുടരും.മുന്നേറ്റ നിരയിൽ ലയണൽ മെസ്സി,ജൂലിയൻ ആൽവരസ് എന്നിവർക്കൊപ്പം പപ്പു ഗോമസോ എയ്ഞ്ചൽ കോറെയയോ ഉണ്ടാവും.
Argentina national coach about possible injury Di María: ‘That’s new to me’ | football world cup https://t.co/Kidse5TwZP
— Jaun News English (@EnglishJaun) December 2, 2022
അർജന്റീന സാധ്യത ഇലവൻ : എമിലിയാനോ മാർട്ടിനെസ്; മോളിന/മോണ്ടിയേൽ, ക്രിസ്റ്റ്യൻ റൊമേറോ, നിക്കോളാസ് ഒട്ടമെൻഡി, മാർക്കോസ് അക്യൂന; റോഡ്രിഗോ ഡി പോൾ, എൻസോ ഫെർണാണ്ടസ്, അലക്സിസ് മാക് അലിസ്റ്റർ; ലയണൽ മെസ്സി, ജൂലിയൻ അൽവാരസ്, പാപ്പു ഗോമസ്/ഏഞ്ചൽ കൊറിയ.
Argentina eleven from training on Friday, Ángel Di María trains separately. https://t.co/ssybQr3egl pic.twitter.com/Son3UksYkW
— Mundo Albiceleste 🇦🇷 (@MundoAlbicelest) December 2, 2022