മോഹൻ ബഗാൻ സൂപ്പർ ജയന്റ്, മുംബൈ സിറ്റി എഫ്സി എന്നിവിടങ്ങളിൽ നിന്നുള്ള 13 കളിക്കാർ ഏഷ്യൻ കപ്പിനായി ഖത്തറിലേക്ക് പോയതോടെ കേരള ബ്ലാസ്റ്റേഴ്സിന് അവരുടെ ചരിത്രത്തിലെ ആദ്യ കിരീടം നേടാനുള്ള മികച്ച അവസരമാണ് ലഭിച്ചത്. എന്നാൽ ആ അവസരം കേരള ബ്ലാസ്റ്റേഴ്സ് പാഴാക്കിയിരിക്കുകയാണ്.
ആദ്യ മത്സരത്തി ഷില്ലോങ് ലജോങ്ങിനെതിരെ ഒന്നിനെതിരെ മൂന്നു ഗോളിന്റെ തകർപ്പൻ ജയം നേടി സൂപ്പർ കപ്പിന് മികച്ച തുടക്കം കുറിക്കാൻ ബ്ലാസ്റ്റേഴ്സിന് സാധിച്ചു. എന്നാൽ രണ്ടാം മസ്ലരത്തിൽ ജാംഷെഡ്പൂർ എഫ് സിയോട് രണ്ടാം മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളിന്റെ തോൽവി വഴങ്ങിയതോടെ കേരള ബ്ലാസ്റ്റേഴ്സ് കലിംഗ സൂപ്പർ കപ്പിൽ നിന്നും പുറത്തായിരിക്കുകയാണ്.ഐഎസ്എല്ലിലെ ടേബിൾ ടോപ്പറായ ബ്ലാസ്റ്റേഴ്സ് ആദ്യ കിരീടം നേടാനുള്ള മികച്ച അവസരമാണ് നഷ്ടപ്പെടുത്തിയത്.
ഗ്രൂപ്പ് ടോപ്പർ ഗ്രൂപ്പ് മാത്രമാണ് സൂപ്പർ കപ്പിന്റെ സെമി ഫൈനലിലേക്ക് മുന്നേറുന്നത്. സൂപ്പർ കപ്പിൽ വിജയികളാവുന്ന ടീമിന് 2024-25 എഎഫ്സി ചാമ്പ്യൻസ് ലീഗ് 2-ലെ രണ്ടാം നിര എഎഫ്സി ക്ലബ് മത്സരത്തിലും പ്ലേ ഓഫ് സ്പോട്ട് ലഭിക്കും.രണ്ടു മത്സരങ്ങളിൽ നിന്നും രണ്ടു വിജയങ്ങൾ നേടിയ ജാംഷെഡ്പൂരിന് ആറു പോയിന്റാണുള്ളത്. ഒരു വിജയവും തോൽവിയുമുള്ള ബ്ലാസ്റ്റേഴ്സിന് മൂന്നു പോയിന്റുമാണുള്ളത്. അവസാന മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് നോർത്ത് ഈസ്റ്റിനെ പരാജയപെടുത്തുകയും ജാംഷെഡ്പൂർ ഷില്ലോങ്ങിനോട് തോൽക്കുകയും ചെയ്താലും ഇരു ടീമുകളും ആറു പോയിന്റ് വീതമാവും. അങ്ങനെ വന്നാൽ ഹെഡ് ടു ഹെഡിൽ ജാംഷെഡ്പൂർ മുന്നേറും. ബ്ലാസ്റ്റേഴ്സിന്റെ തോൽവിയിൽ ആരാധകർ കടുത്ത നിരാശയിലാണുള്ളത്.
Kalinga Super Cup ✨
— Khel Now (@KhelNow) January 15, 2024
Jamshedpur FC are the first to qualify into the semis 💥❤️🔥🙌#KalingaSuperCup #IndianFootball #JamshedpurFC pic.twitter.com/KXqXSMSy4V
കഴിഞ്ഞ മത്സരത്തിലെ പരാജയവും അതിനെ തുടർന്നുണ്ടായ പുറത്താവലും വലിയ നിരാശ തന്നെയാണ് ബ്ലാസ്റ്റേഴ്സിന്റെ ആരാധകർക്ക് സമ്മാനിച്ചിട്ടുള്ളത്.ഇന്ത്യൻ സൂപ്പർ ലീഗിൽ മികച്ച പ്രകടനം നടത്തുന്ന കേരള ബ്ലാസ്റ്റേഴ്സ് പ്രധാനപ്പെട്ട താരങ്ങളെ ലഭ്യമായിട്ടും മോശം പ്രകടനമാണ് ജംഷഡ്പൂരിനെതിരെ നടത്തിയത്. സൂപ്പർ കപ്പിന് ഗൗരവത്തോടുകൂടി കേരള ബ്ലാസ്റ്റേഴ്സ് സമീപിച്ചില്ല എന്ന വിമര്ശനവും പല ആരാധകരുടെയും ഭാഗത്ത് നിന്നും ഉണ്ടായി.