മെസ്സിയും എംബാപ്പെയും നെയ്മറും പിഎസ്ജി ജേഴ്സിയിൽ വീണ്ടും ഒരുമിച്ചിറങ്ങുമ്പോൾ |PSG

ലയണൽ മെസ്സി, കൈലിയൻ എംബാപ്പെ, നെയ്മർ എന്നിവരെല്ലാം ലോകകപ്പിന് ശേഷം ആദ്യമായി ഒരുമിച്ച് കളിക്കാൻ ഒരുങ്ങുകയാണ്.ഞായറാഴ്ച റെന്നസിനെതിരെയുള്ള മത്സരത്തിൽ മൂന്നു സൂപ്പർ താരങ്ങളും പിഎസ്ജി ജേഴ്സിയിൽ അണിനിരക്കും.ഖത്തർ വേൾഡ് കപ്പിന് ശേഷം പിഎസ്ജിയുടെ ആദ്യ രണ്ട് മത്സരങ്ങളിൽ കളിച്ചതിന് ശേഷം 10 ദിവസത്തെ അവധി എടുത്തു പോയ എംബപ്പേ വ്യാഴാഴ്ച പരിശീലനത്തിലേക്ക് മടങ്ങിയെത്തി.

ലോകകപ്പ് നേടിയതിന് ശേഷം വലിയ ഇടവേളക്ക് ശേഷം തിരിച്ചു വന്ന മെസ്സി ബുധനാഴ്ച ആംഗേഴ്‌സിനെതിരെ ലീഗ് 1 ലീഡർമാർക്കായി 2-0 വിജയത്തിൽ സ്‌കോർ ചെയ്തു.സീസണിന്റെ തുടക്കം മുതൽ മൂന്നു താരങ്ങളും മികച്ച ഫോമിലാണ് കളിച്ചു കൊണ്ടിരിക്കുന്നത്.കൂടാതെ ഈ സീസണിലെ ശേഷിക്കുന്ന സമയം പിഎസ്‌ജിക്ക് എങ്ങനെ പോകുമെന്ന് നിർണ്ണയിക്കുന്നതിൽ അവർ എങ്ങനെ ഒരുമിച്ച് കളിക്കുന്നു എന്നത് നിർണായകമാണ്.ലീഗ് ടേബിളിൽ ലെൻസിനേക്കാൾ ആറു പോയിന്റ് മുന്നിലുള്ള പിഎസ്ജിയുടെ പ്രധാന ലക്ഷ്യം ചാമ്പ്യൻസ് ലീഗാണ്. ചാമ്പ്യൻസ് ലീഗിൽ ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തെത്തിയ പിഎസ്ജി അവസാന 16-ൽ ബയേൺ മ്യൂണിക്കിനെതീരെ കളിക്കും.ആദ്യ പാദം ഹോം ഗ്രൗണ്ടിൽ ഫെബ്രുവരി 14 ന് നടക്കും.

കഴിഞ്ഞ മാസം നടന്ന ഐതിഹാസിക ലോകകപ്പ് ഫൈനലിൽ എംബാപ്പെയുടെ ഫ്രാൻസിനെതിരെ പെനാൽറ്റി ഷൂട്ട് ഔട്ടിൽ അർജന്റീനയെ വിജയിപ്പിച്ചതിന് ശേഷമുള്ള ആദ്യ മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത മെസ്സിയെ പരിശീലകൻ ഗാൽറ്റിയർ പ്രശംസിക്കുകയും ചെയ്തു.ഫ്രഞ്ച് തലസ്ഥാനത്തെ മെസ്സിയുടെ കരാർ മൂന്നാം സീസണിലേക്ക് നീട്ടാനുള്ള ഒരുക്കത്തിലാണ് പിഎസ്ജി.2015 ന് ശേഷം ആദ്യമായി ചാമ്പ്യൻസ് ലീഗ് നേടുക എന്നതാണ് മെസ്സിയുടെ ഏറ്റവും വലിയ ലക്ഷ്യം.

ഹാട്രിക് നേടിയിട്ടും ലോകകപ്പ് ഫൈനൽ തോറ്റ 2018 ലെ ലോക ചാമ്പ്യൻ എംബാപ്പെ ആദ്യമായി ചാമ്പ്യൻസ് ലീഗ് ട്രോഫിയിൽ മുത്തമിടാനുള്ള ഒരുക്കത്തിലാണ്. സ്ട്രാസ്ബർഗിനെതിരായ ചുവപ്പ് കാർഡിന് ശേഷം നെയ്മർ കഴിഞ്ഞ മത്സരത്തിൽ പിഎസ്ജി നിരയിലേക്ക് തിരിച്ചെത്തിയിരുന്ന.

Rate this post
Kylian MbappeLionel MessiNeymar jr