കഴിഞ്ഞ കുറച്ച് നാളുകളായി ക്രിസ്റ്റ്യാനോ റൊണാൾഡോ റൊണാൾഡോയുടെ മുഖത്ത് നിന്നും മാഞ്ഞു പോയ പുഞ്ചിരി തിരിച്ചു വന്നിരിക്കുകയാണ്.അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് താൻ വളരെ അകലെയാണെന്ന് തോന്നൽ പലർക്കും ഉണ്ടായെങ്കിലും പോർച്ചുഗീസ് താരത്തിന് മാറ്റിയെടുക്കാൻ വണ്ടി വന്നത് വെറും രണ്ടു മത്സരങ്ങൾ മാത്രമാണ്.
നിരാശാജനകമായ ലോകകപ്പിനും സൗദി അറേബ്യയിലേക്കുള്ള ഒരു വിവാദ നീക്കത്തിനും ശേഷം റൊണാൾഡോയുടെ കരിയർ അവസാനിച്ചെന്നും ദേശീയ ടീമിലേക്ക് ഒരു മടങ്ങി വരവ് ഇനി ഉണ്ടാവില്ല എന്ന് പലരും കരുതുയെങ്കിലും 38 കാരൻ ശക്തമായാണ് തിരിച്ചു വരവാണ് നടത്തിയത് .2024 ലെ യൂറോപ്യൻ ചാമ്പ്യൻഷിപ്പ് യോഗ്യതാ മത്സരങ്ങളിൽ പോർച്ചുഗലിന്റെ ആദ്യ രണ്ട് മത്സരങ്ങളിൽ 38 കാരനായ സ്‌ട്രൈക്കർ നാല് ഗോളുകൾ നേടി.പോർച്ചുഗീസ് ദേശീയ ടീമിന്റെ ചുവപ്പും പച്ചയും ജേഴ്സിയോടുള്ള തന്റെ ആദരവ് റൊണാൾഡോ എല്ലായ്‌പോഴും പ്രകടമാക്കിയിട്ടുണ്ട്.
ഞായറാഴ്ച ലക്സംബർഗിനെ പോർച്ചുഗൽ 6-0ന് തകർത്തപ്പോൾ റൊണാൾഡോ രണ്ട് ഗോളുകൾ നേടി. ലിച്ചെൻസ്റ്റെയ്‌നെതിരെ പോർച്ചുഗലിന്റെ 4-0 വിജയത്തിലും ഇരട്ട ഗോളുകൾ നേടിയിരുന്നു.197 മത്തെ മത്സരം കളിച്ച റൊണാൾഡോ ദേശീയ ടീമിനായി ഏറ്റവും കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച കളിക്കാരനായി മാറുകയും ചെയ്തു.രണ്ട് കളികൾ, രണ്ട് വിജയങ്ങൾ,” ലക്സംബർഗിനെതിരായ വിജയത്തിന് ശേഷം പോർച്ചുഗൽ ക്യാപ്റ്റൻ തന്റെ സോഷ്യൽ മീഡിയയിൽ ക്കുറിച്ചു.”നമ്മുടെ ദേശീയ ടീമിന് വളരെ നല്ല തുടക്കത്തിന് സംഭാവന നൽകിയതിൽ സന്തോഷമുണ്ട് – നമുക്ക് മുന്നോട്ട് പോവാം റൊണാൾഡോ കൂട്ടിച്ചേർത്തു.
റൊണാൾഡോ രണ്ട് താഴ്ന്ന റാങ്കിലുള്ള യൂറോപ്യൻ ടീമുകൾക്കെതിരെയാണ് ഗോളുകൾ നേടിയതെങ്കിലും അവ അദ്ദേഹത്തിന്റെ ആത്മവിശ്വാസവും ദേശീയ ടീമിലെ സ്റ്റാർട്ടർ എന്ന നിലയിലുള്ള റോളും വീണ്ടെടുക്കാൻ സഹായിക്കുമെന്ന് ഉറപ്പാണ്.ഖത്തറിൽ നടന്ന ലോകകപ്പിൽ റൊണാൾഡോ പോർച്ചുഗലിനൊപ്പം കളത്തിലിറങ്ങിയപ്പോൾ മൊറോക്കോയോട് തോറ്റതിന് ശേഷം സ്‌ട്രൈക്കർ പൊട്ടിക്കരയുന്നത് കണ്ടു.അന്നത്തെ പരിശീലകൻ ഫെർണാണ്ടോ സാന്റോസാണ് വിവാദ മാനേജർ നീക്കത്തിലൂടെ റൊണാൾഡോയെ പകരക്കാരുടെ ബെഞ്ചിലേക്ക് തരംതാഴ്ത്തിയത്.
നിരാശാജനകമായ ലോകകപ്പും സൗദി ടീമായ അൽ നാസറിൽ നിന്ന് ലാഭകരമായ കരാർ സ്വീകരിക്കാനുള്ള തീരുമാനത്തോടൊപ്പം ദേശീയ ടീമുമായുള്ള അദ്ദേഹത്തിന്റെ ഭാവിയെക്കുറിച്ച് സംശയം ജനിപ്പിച്ചു. എന്നാൽ കഴിഞ്ഞ മത്സരത്തിലെ പ്രകടനത്തോടെ തനിക്ക് എനിക്ക് പലതും ചെയ്യാനുണ്ടെന്ന് റൊണാൾഡോ ലോകത്തോട് വിളിച്ചു പറയുകയാണ്.