2014-ൽ കാർലോ ആൻസലോട്ടി ടീമിനെ 12 വർഷമായി ഒഴിവാക്കിയ പത്താം ചാമ്പ്യൻസ് ലീഗ് കിരീടമായ ലാ ഡെസിമയിലേക്ക് നയിച്ചപ്പോൾ റയൽ മാഡ്രിഡിന്റെ ചരിത്രം മാറി.എട്ട് വർഷത്തിന് ശേഷവും ഇപ്പോഴും ശക്തമായി തുടരുന്ന മഹത്തായ ഒരു ചക്രത്തിന്റെ തുടക്കമായിരുന്നു അത്.
ഇന്നലെ ഹെൽസിങ്കിയിൽ യുവേഫ സൂപ്പർ കപ്പിൽ ഐൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ടിനെ പരാജയപ്പെടുത്തി 2014 നു ശേഷമുള്ള 17 ആം കിരീടം സ്വന്തമാക്കി. ഈ കാലയളവിൽ റയൽ കളിക്കുന്ന 19 മത്തെ ഫൈനൽ ആയിരുന്നു ഇത്. 2014 കോപ്പ ഡെൽ റേ ഫൈനലിൽ ബാഴ്‌സലോണയ്‌ക്കെതിരെ ഗാരെത് ബെയ്‌ലിന്റെ ഗോളിന് ശേഷം വിജയിച്ച 18 -ാം മത്തെ ഫൈനലാണ് റയൽ ഇന്നലെ കളിച്ചത് .ആ കാലയളവിൽ ലോസ് ബ്ലാങ്കോസിനെ ഫൈനലിൽ തോൽപ്പിക്കാൻ അത്‌ലറ്റിക്കോ മാഡ്രിഡിന് മാത്രമേ കഴിഞ്ഞിട്ടുള്ളൂ.
2014 സൂപ്പർകോപ്പ ഡി എസ്പാനയിലും പിന്നീട് 2018 യൂറോപ്യൻ സൂപ്പർ കപ്പിലും അവർ അത് ചെയ്തു.അഞ്ച് ചാമ്പ്യൻസ് ലീഗ് വിജയങ്ങൾ, മൂന്ന് സൂപ്പർകോപ്പ ഡി എസ്പാന വിജയങ്ങൾ, നാല് ക്ലബ് ലോകകപ്പുകൾ, നാല് യുവേഫ സൂപ്പർ കപ്പുകൾ, ഒരു കോപ്പ ഡെൽ റേയും റയൽ മാഡ്രിസ് സ്വന്തമാക്കി.ഹെൽസിങ്കിയിലെ വിജയത്തോടെ റയൽ മാഡ്രിഡ് പ്രസിഡന്റെന്ന നിലയിൽ ഫ്ലോറന്റീനോ പെരസ് തന്റെ 30-ാം ട്രോഫി ചേർത്തു.സാന്റിയാഗോ ബെർണബ്യൂ മൂന്നു കിരീടം അതികം നേടിയിട്ടുണ്ട്.
ഇന്നലെ നടന്ന യുവേഫ സൂപ്പർ കപ്പ് പോരാട്ടത്തിൽ യൂറോപ്പ ലീഗ് ചാമ്പ്യന്മാരായ ഫ്രാങ്ക്ഫർടിനെ എതിരില്ലാത്ത രണ്ടു ഗോളിനാണ് റയൽ പരാജയപ്പെടുത്തിയത്.റയൽ മാഡ്രിഡിന്റെ അഞ്ചാം യുവേഫ സൂപ്പർ കപ്പ് കിരീടമാണിത്.37ആം മിനുട്ടിൽ ഡിഫൻഡർ ഡേവിഡ് അലാബയും രണ്ടാം പകുതിയിൽ സ്‌ട്രൈക്കർ കരീം ബെൻസിമയുമാണ് റയലിന്റെ ഗോളുകൾ നേടിയത്.