ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്‌എൽ) നിലവിൽ വന്നതിനുശേഷം ജീവിതം മാറ്റിമറിച്ച നിരവധി ഇന്ത്യൻ ഫുട്ബോൾ കളിക്കാരിൽ ഒരാളാണ് സഹൽ അബ്ദുൾ സമദ്. സഹലിനെ സംബന്ധിച്ചിടത്തോളം കേരള ബ്ലാസ്റ്റേഴ്സിനായി ഒപ്പിടാനുള്ള തീരുമാനം അദ്ദേഹത്തിന്റെ ജീവിതം വഴിതിരിച്ചുവിട്ടു. ഇന്ത്യൻ ഫുട്ബോളിലെ വലിയ പ്രതീക്ഷകലുള്ള താരം തന്നെയാണ് സഹൽ.കഴിഞ്ഞസീസണിൽ പുറത്തെടുത്ത മികച്ച പ്രകടങ്ങളിലൂടെ തനിക്കെതിരെ ഉയർന്ന വിമർശനങ്ങൾക്ക് തക്ക മറുപടി കൊടുക്കാനും കേരള താരത്തിന് സാധിച്ചു.
ഇന്ത്യൻ ഓസിൽ എന്ന പേരിൽ അറിയപ്പെട്ട് പ്രശസ്തരായ ഫുട്ബോൾ പ്രതിഭകളിൽ പലരുടെയും പ്രശംസ പിടിച്ചുപറ്റിയ സഹൽ അപാരമായ ഡ്രിബ്ലിങ് മികവും സ്പ്ലിറ്റ് പാസ്സുകൾ നൽകാനുള്ള കഴിവും ചില സമയങ്ങളിലെ മാജിക്കൽ ടച്ചുകളും സഹലിനെ ഒരു ലോകോത്തര താരമാക്കുന്നു. ഇന്ത്യൻ ഫുട്ബോളിലെ പല താരങ്ങൾക്കും സ്വപ്നം കാണാൻ പറ്റാത്ത ഈ ഓൾ റൗണ്ട് എബിലിറ്റിയുള്ള താരം കൂടിയാണ് സഹൽ. ഗോളടിക്കുന്നതിലുപരി ഗോളിലേക്കുള്ള വഴി വെട്ടുന്നതിൽ മിടുക്കൻ. പ്രതിരോധത്തിന്റെയും മുന്നേറ്റത്തിന്റെയും ഇടയിലെ ചടുലമായ പാലം.
എതിരാളികളുടെ പ്രതിരോധ നിരയ്ക്കു ഭീഷണിയായി കൂർത്ത മുനയുള്ള ശരമായി തുളഞ്ഞു കയറാൻ സാധിക്കുന്ന ചങ്കൂറ്റം. ഈ ചങ്കൂറ്റം തന്നെയാണ് മറ്റ് ഇന്ത്യൻ താരങ്ങളിൽ നിന്നും താരത്തെ വ്യത്യസ്തനാക്കുന്നതും. കഴിവുണ്ടെങ്കിലും കഴിഞ്ഞ സീസണുകളിലൊക്കെ പല സന്ദർഭങ്ങളിലും സഹൽ ബോൾ അനായാസം ഡ്രോപ്പ് ചെയ്യുന്നതു അനാവശ്യമായി ഡ്രിബിൾ ചെയ്തു പന്ത് നഷ്ടപ്പെടുത്തുന്നതു ബോക്സിൽ വീക്ക് ഷോട്ട് എടുത്ത് അവസരം നശിപ്പിക്കുന്നതും ഒക്കെ സ്ഥിരം കാഴ്ച്ചയായിരുന്നു. അതിന്റെ ഫലമായി വെറും 1 ഗോളാണ് 2020 വരെ താരത്തിന് നേടാനായത്.പോയ നാളുകളിൽ തനിക്കേറ്റ വിമർശനങ്ങളെ എല്ലാം കഴുകികളയുന്ന തരത്തിലായിരുന്നു കഴിഞ്ഞ സീസണിൽ താരത്തിന്റെ കളി . മുമ്പുള്ള മൂന്ന് വർഷങ്ങളിൽ വെറും 1 ഗോൾ നേടിയ താരം കഴിഞ്ഞ സീസണിൽ മാത്രമായി 6 ഗോളുകൾ നേടി.
Here's to many more great memories in Yellow! 💛@sahal_samad #5yearsofSahal #ഒന്നായിപോരാടാം #KBFC pic.twitter.com/l0MvCtsrvo
— Kerala Blasters FC (@KeralaBlasters) September 6, 2022
കുറ്റമറ്റ സാങ്കേതിക കഴിവുള്ള സഹൽ അബ്ദുൾ സമദ് പലപ്പോഴും ബോക്സിനുള്ളിൽ പരാജയപ്പെടുന്ന കാണാൻ സാധിച്ചിട്ടുണ്ട്. ബോക്സിനുള്ളിലേക്ക് പന്തുമായി കയറിയാൽ ഷൂട്ടിംഗിന് പകരം ഒരു അധിക സ്റ്റെപ്പ് ഓവർ, ഒരു ടേൺ അല്ലെങ്കിൽ ഒരു പാസ് എന്നിവ ചെയ്യും. മുൻ സീസണിൽ ഇവാൻ വുകോമാനോവിച്ച് ഇത് ഏറെക്കുറെ തിരുത്തിയിരുന്നു. അൽവാരോ വാസ്‌ക്വസ്, ജോർജ് പെരേര ഡയസ്, അഡ്രിയാൻ ലൂണ എന്നിവരോടൊപ്പം ആക്രമണാത്മക ക്വാർട്ടറ്റിൽ പ്രവർത്തിച്ച സഹലിന് മികച്ച പിന്തുണ ലഭിച്ചു. ഒന്നിനുപുറകെ ഒന്നായി അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ ഭാരമില്ലാത്ത കൂടുതൽ ആത്മവിശ്വാസമുള്ള ആക്രമണകാരിയായി പക്വത പ്രാപിക്കാൻ ഇത് സഹായിച്ചു. കൃത്യസമയത്ത് ശരിയായ സ്ഥലത്ത് എത്തിയതിനാൽ അദ്ദേഹത്തിന്റെ കളി കൂടുതൽ മെച്ചപ്പെടുകയും ചെയ്തു.
കേരളം ബ്ലാസ്റ്റേഴ്സിന്റെ റിസർവ് ടീമിനൊപ്പം 2017 ൽ ആരംഭിച്ച സഹലിന്റെ പ്രകടനത്തിൽ ഡേവിഡ് ജെയിംസ് മതിപ്പുളവാക്കുകയും ആദ്യ ടീമിൽ സ്ഥാനം നേടി. അതിനുശേഷം അദ്ദേഹത്തിന് തിരിഞ്ഞുനോക്കേണ്ടതില്ല.2018-19 സീസണിൽ സഹലിന്റെ മിന്നുന്ന മിഡ്ഫീൽഡ് ഡിസ്പ്ലേകൾ ടീം പ്രകടനം കാഴ്ചവയ്ക്കുന്നതിൽ പരാജയപ്പെട്ടെങ്കിലും ഫുട്ബോൾ ആരാധകരുടെയും പണ്ഡിറ്റുകളുടെയും ശ്രദ്ധ ആകർഷിച്ചു. ഐഎസ്‌എല്ലിൽ നിന്നും ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനിൽ നിന്നും (എ ഐ എഫ് എഫ്) എമർജിംഗ് പ്ലെയർ ഓഫ് സീസൺ അവാർഡും നേടി.
Sahal Abdul Samad vs Al Jazira.
— thafheem (@thafhm) August 31, 2022
The Perfect Midfielder 🧙♂️ pic.twitter.com/W7HpKoIYeO
കുറകാവോക്കെതിരായ കിംഗ്സ് കപ്പ് മത്സരത്തിൽ ദേശീയ ടീമിൽ അരങ്ങേറ്റം കുറിച്ചു. ഇന്ത്യ അണ്ടർ 23, കേരള അണ്ടർ 21, കേരള സന്തോഷ് ട്രോഫി ടീമുകളിൽ കളിച്ചിട്ടുണ്ട്. ഐഎസ്എൽ എമർജിങ് പ്ലയർ ഓഫ് ദി സീസൺ, എഐഎഎഫ് എമർജിങ് പ്ലയർ ഓഫ് ദി ഇയർ എന്നീ പുരസ്കാരങ്ങളും ഇതിനകം ഈ 25 കാരനെ തേടിയെത്തിയിട്ടുണ്ട്. യുഎയിലെ അൽ ഐനിൽ ജനിച്ച സഹൽ 8ആം വയസ്സ് മുതൽ ഫുട്ബോൾ കളിച്ചു തുടങ്ങി.2010 ൽ പ്രൊഫഷണൽ ഫുട്ബോളറാവുക എന്ന ലക്ഷ്യത്തോടെ യുഎയിലെ പ്രശസ്ത ഫുട്ബോൾ അക്കാഡമികളിൽ ഒന്നായ എത്തിഹാദ് ഫുട്ബോൾ അക്കാദമിയിൽ ചേർന്നു.
ബിരുദ പഠനത്തിനായി കണ്ണൂരിലേക്കു തിരിച്ചു വന്ന സഹൽ എസ് ൻ കോളേജിൽ ചേരുകയും യൂണിവേഴ്സിറ്റി മത്സരങ്ങളുടെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ സന്തോഷ് ട്രോഫിക്കുള്ള കേരള ടീമിൽ ഇടം നേടുകയും ചെയ്തു. 2017 ൽ കേരള ബ്ലാസ്റ്റേഴ്സിന്റെ റിസേർവ് ടീമിൽ അംഗമായ സഹൽ 2017 -2018 സീസൺ മുതൽ ഐഎസ് ലിൽ കേരള ബ്ലാസ്റ്റേഴ്‌സ് ജേഴ്സി അണിയുന്നു .