പുള്ളാവൂർ പുഴയിൽ തല ഉയർത്തി നിൽക്കുന്ന ലയണൽ മെസ്സിയുടെ കൂറ്റൻ കട്ട് ഔട്ട് ലോക ശ്രദ്ധയാകർഷിക്കുമ്പോൾ |Lionel Messi| Qatar 2022

കേരളത്തിലെ കോഴിക്കോട് ജില്ലയിലെ പുള്ളാവൂർ ഗ്രാമം അറിയപ്പെടുന്നത് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിക്ക് (എൻഐടി) സമീപ സ്ഥലം എന്ന നിലയിലേക്കാണ്. എന്നാൽ ഇനി മുതൽ പുള്ളാവൂർ ഗ്രാമം ലയണൽ മെസ്സിയുടെ പേരിലാവും അറിയപ്പെടുക.

കാരണം ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരനായി പരക്കെ കണക്കാക്കപ്പെടുന്ന മെസ്സിയുടെ 30 അടി കട്ട് ഔട്ട് മനോഹരമായ ഗ്രാമത്തിലെ പുഴയുടെ നടുവിൽ ഒരു കൂട്ടം ആരാധകർ സ്ഥാപിച്ചിരിക്കുകയാണ്.കുറുങ്ങാട്ടു കടവ് നദിയുടെ നടുവിൽ പ്രസിദ്ധമായ വൈറ്റ് ആൻഡ് സ്കൈ ബ്ലൂവിൽ നെഞ്ചിലും ഷോർട്ട്സിലും ഐക്കണിക് നമ്പർ 10-ൽ ഉയർന്നുനിൽക്കുന്ന മെസ്സിയെ കാണാൻ സാധിക്കും.ഡീഗോ മറഡോണയെന്ന പ്രതിഭ മെക്‌സിക്കോ സിറ്റിയിൽ കിരീടം ഉയർത്തിയതിന് ശേഷം ലോകകപ്പിനായുള്ള 36 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ഖത്തറിൽ ലാ ആൽബിസെലെസ്‌റ്റെ വിജയിക്കുമെന്ന് ഉറപ്പുള്ള അർജന്റീന ഫാൻസ് അസോസിയേഷൻ ഓഫ് പുള്ളാവൂരിന്റെ നേതൃത്വത്തിലാണ് ലയണൽ മെസ്സിയുടെ കട്ട് ഔട്ട് സ്ഥാപിച്ചത്.

2018 ഫിഫ ലോകകപ്പിനിടെ അതേ തുരുത്തിൽ അർജന്റീനയുടെ ആരാധകർ പുള്ളാവൂരിൽ ദക്ഷിണ അമേരിക്കൻ രാജ്യത്തിന്റെ ഒരു കൂറ്റൻ പതാക നാട്ടിയിരുന്നു.ലയണൽ മെസിയുടെ കൂറ്റൻ കട്ടൗട്ട് ആഗോളതലത്തിൽ തന്നെ വളരെയധികം ശ്രദ്ധ പിടിച്ചു പറ്റുകയാണിപ്പോൾ.ഫോക്സ് സ്പോർട്സിന്റെ അർജൻറീന വിഭാഗം ഇതിന്റെ ചിത്രം ട്വിറ്ററിൽ ഷെയർ ചെയ്തിട്ടുണ്ട്. ഇതിനു പുറമെ ഗോൾ ഇന്ത്യ തുടങ്ങിയ പേജുകളെല്ലാം ഇതിന്റെ വീഡിയോ അടക്കമുള്ളവ ഷെയർ ചെയ്തിട്ടുണ്ട്.കേരളക്കരയുടെ ഫുട്ബോൾ പ്രേമം ലോകത്ത് നിറഞ്ഞു നിൽക്കുന്ന കാഴയാണ് കാണാൻ സാധിക്കുന്നത്.

ഇത്തവണ ലോകകപ്പിൽ കിരീടം നേടാൻ സാധ്യതയുള്ള ടീമുകളിലൊന്നായി അർജന്റീനയുമുണ്ട്. ലയണൽ മെസിയുടെ ഉജ്ജ്വല ഫോമും അവർക്കു പ്രതീക്ഷ നൽകുന്നു. ചാമ്പ്യൻസ് ലീഗും ബാലണ്‍ ഡി ഓറും തുടങ്ങി സര്‍വ്വതും സ്വന്തമാക്കിയ മെസിക്ക് മുന്നിൽ കീഴടങ്ങാത്ത ഒന്നാണ് വേൾഡ് കപ്പ്. ഖത്തറിൽ തന്റെ അവസാന അവസരത്തിൽ അത് നേടാനുള്ള തയ്യാറെടുപ്പിലാണ് 35 കാരൻ.

Rate this post
ArgentinaFIFA world cup