പ്രശസ്തനായ സ്കോട്ലന്റ് ഫുട്ബോളറും മുൻ ലിവർപൂൾ മാനേജറുമായിരുന്ന ബിൽ ശ്യാംലി ഒരിക്കൽ പറഞ്ഞു ” റഫറിമാരെ സംബന്ധിച്ച് ഒരു പ്രശ്നം എന്തെന്നാൽ അവർക്ക് നിയമങ്ങൾ അറിയാം , പക്ഷേ അവർക്ക് ഫുട്ബോൾ അറിയില്ല ” അദ്ദേഹം മരിച്ചിട്ട് 40 വർഷങ്ങൾ കഴിഞ്ഞെങ്കിലും റഫറിമാരെ സംമ്പന്ധിച്ച് അദ്ദേഹത്തിന്റെ അഭിപ്രായം സത്യമായി തുടരുന്നതായി ചില ഫുട്ബോൾ മത്സരങ്ങൾ കണ്ട് കഴിയുമ്പോൾ നമുക്കും തോന്നും.
ലോക ഫുട്ബാളിൽ ഏറ്റവും ബുദ്ധിമുട്ടേറിയ ജോലി ആണ് ഒരു റഫറി ചെയ്യുന്നത്. അയാൾ എടുക്കുന്ന ഓരോ തീരുമാനങ്ങൾക്കും ഒരു മത്സരത്തിൻ്റെ ഗതി മാത്രമല്ല ഒരു സീസണിലെ കിരീടത്തെ വരെ സ്വാധീനിക്കാൻ ഉള്ള ശക്തി ഉണ്ട്. തെറ്റുകൾ മനുഷ്യ സഹജമാണ്, തെറ്റുകളിൽ നിന്നും പാഠം ഉൾക്കൊണ്ട് കൂടുതൽ ശരികൾ ചെയ്യുമ്പോൾ റഫറിമാരെ സംമ്പന്ധിച്ച് ആ മത്സരം മനോഹരമാകുന്നു. ലോക ഫുട്ബോളിൽ സ്വന്തമായി ഒരു മേൽ വിലാസം ഉണ്ടാക്കുവാൻ ഒരുപാട് കഷ്ട്ടപെടുന്ന ഇന്ത്യൻ ഫുട്ബോളിന്റെ മാറ്റത്തിന്റെ മുഖമായ ഐ.എസ്.എൽ ഇന്ന് പരിഹാസത്തിന്റെ മുഖമായിരിക്കുന്നത് മോശമായ റഫറയിങിന്റെ പേരിൽ ആണ്.
കഴിഞ്ഞ സീസണുകളിലെല്ലാം റഫറിമാരുടെ മോശം തീരുമാനം പല ടീമുകളുടെയും മുന്നോട്ടുള്ള പ്രയാണത്തെ ബാധിച്ചിരുന്നു. ഇത്തവണയെങ്കിലും കാര്യങ്ങള്‍ മാറുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നു.കളിയുടെ ഒഴുക്കിനെ ബാധിക്കുന്ന തരത്തിലുള്ള തീരുമാനങ്ങളുമായി റഫറിമാർ ഈ സീസൺ ഐ.എസ്.എൽ ചർച്ചകളിൽ നിറഞ്ഞു നിൽക്കുമ്പോൾ ഉന്നത നിലവാരമുള്ള റഫറിയിങ് ഈ ലീഗിൽ കൊണ്ടു വരണമെന്ന് ഏവരും ആവശ്യപ്പെടുന്നു. തൊട്ടടുത്ത് നടക്കുന്ന ഫൗളുകൾ, ത്രോ ഇന്നുകൾ, കോർണർ കിക്കുകൾ ഉൾപടെ ഒരു കളിക്കളത്തിൽ എടുക്കുന്ന പല തീരുമനങ്ങളും പാളുന്നത് വഴിഅത് ആ കളിയുടെ ജയപരാജയങ്ങളെ ഗൗരവമായി ബാധിക്കുന്നു.
പ്രധാന ലീഗുകളിൽ പോലും വാർ (വീഡിയോ അസിസ്റ്റന്റ് റഫറയിങ്ങ് ) സംവിധാനം ഉപയോഗിക്കുമ്പോൾ ഐ.എസ്.എൽ ഫുട്ബോളിൽ ഇത്തരതിൽ ഉള്ള സാങ്കേതിക വിദ്യകൾ ഇല്ലാത്തതും ദോഷകരമാണ്. റഫറിമാർ കൂടുതലും ആഭ്യന്തര മത്സരം പരിചയം മാത്രം ഉളവരാണ്, ഉന്നത നിലവാരത്തിലുള്ള മത്സര പരിചയം ഇല്ലാത്തതും ഇവരിൽ കാണാനുണ്ട്. ഓരോ പോയിന്റും നിർണായകമായ ലീഗിൽ മികച്ച റഫറിയിങ്ങ് അത്യാവശ്യമാണ്, പല സീസണുകളിലായി ഈ ആവശ്യം സത്യമാണെങ്കിലും ഇതുവരെ സംഘാടകർ പ്രശ്നം പരിഹരിച്ചിട്ടില്ല.
@indiansuperleague We are waiting for your answers 😌
— All India Football (@AllIndiaFtbl) October 8, 2022
The ISL is infamous for its inconsistent referee rulings. Is this the way the Top league in India runs?
It's really shameful that teams are getting robbed 💔 pic.twitter.com/43e1NDp71x
വിദേശ ലീഗുകളുടെ പരിചയസമ്പത്തുമായി ഇന്ത്യയിലേക്ക് വരുന്ന വിദേശ താരങ്ങളിൽ മിക്കവരും വളരെയധികം അസ്വസ്ഥരാണ്.ആരാധക പിന്തുണ കൊണ്ട് മാത്രം പ്രശസ്തമായ ലീഗിലേക്ക് വർഷാ-വര്ഷം ഒഴുകി എത്തുന്ന താരങ്ങളിൽ പലരും ദുരന്തപൂർവ്വമായ ഈ റഫറിയിങ് രീതിക്ക് എതിരെ പരാതി ഉയർത്തെങ്കിലും നടപടികൾ ഒന്നും ഉണ്ടായിട്ടില്ല. കാലത്തിലെ അവസാന വാക്ക് റഫറി ആണെന്ന് പറയാമെങ്കിലും വിലപ്പെട്ട 3 പോയിന്റുകൾ ബാധിക്കുന്ന ഇത്തരം തീരുമാനങ്ങൾ ഒന്ന് തിരുത്താൻ പോലും റഫറി തയ്യാറല്ല .
വിദേശ റഫറിമാരെ അടുത്ത സീസണില്‍ നിയോഗിക്കണമെന്ന ആവശ്യം ശക്തമാണ്. എന്നാല്‍ സാമ്പത്തികവും കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികളും ഇത്തരമൊരു ആവശ്യത്തിന് എതിരാകുന്നു. ഈ ലീഗ് ലോക നിലവാരം കൈവരിക്കണമെങ്കിൽ മികച്ച റഫറിയിങ് അത്യാവശ്യമാണ്, വരുന്ന സിസൺ മുതൽ മികച്ച സാങ്കേതിക വിദ്യകളുടെ സഹായം ഉൾപ്പടെയുള്ളവ കൂടി കൊണ്ടുവന്നാൽ കളിയാക്കുലും ട്രോളുകളും ഒക്കെ ഉള്ള പേരിൽ ആയിരിക്കില്ല, നിലവാരം ഉളള മത്സരങ്ങൾ, റഫറിയിങ് എന്നിവയുടെ പേരിൽ ഐ. എസ് .എൽ ഓർമ്മിപ്പിക്കപ്പെടും
Can anyone answer our questions 🤔
— All India Football (@AllIndiaFtbl) October 8, 2022
Northeast United FC were they playing against Bengaluru FC or Against **** referee?
Requesting everyone to share maximum coz people needs to know How a good game is getting ruined by some poor ….. #HeroISL #IndianFootball #BFCNEU #NEUFC pic.twitter.com/dzuYk9n5Qw
ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിക്കെതിരെ ബെംഗളുരു എഫ്‌സി ഒരു ഗോളിന്റെ ജയം സ്വന്തമാക്കിയിരുന്നു.ഡിഫൻഡർ അലൻ കോസ്റ്റയുടെ 87-ാം മിനിറ്റിലെ ഗോളാണ് ബംഗളുരുവിലെ വിജയം ഉറപ്പാക്കിയത്. എന്നാൽ മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ സ്പാനിഷ് താരം ജോൺ ഗസ്‌റ്റനാഗ നോർത്ത് ഈസ്റ്റിനായി മിന്നുന്ന ഗോൾ നേടിയെങ്കിലും റഫറി ഓഫ്‌സൈഡ് വിളിക്കുകയായിരുന്നു. എന്നാൽ പ്ലെയർ യഥാർത്ഥത്തിൽ ഓഫ്സൈഡ് ആയിരുന്നില്ലെന്ന് ടിവി റീപ്ലേ വ്യക്തമായി കാണിച്ചു.
ഇന്നലത്തെ മത്സരത്തിൽ നോര്‍ത്തീസ്റ്റിന് അര്‍ഹിച്ച പലതും ഇന്നത്തെ മല്‍സരത്തില്‍ നിഷേധിക്കപ്പെട്ടു. അതും ഒരിക്കല്‍ മാത്രമല്ല പലതവണ. ഇത്തവണ ആരാധകര്‍ വീണ്ടും റഫറിമാര്‍ക്കെതിരേ പ്രതിഷേധം തുടരേണ്ടി വരുമെന്ന് ശ്രീകണ്ഠീരവയിലെ മല്‍സരം വ്യക്തമാക്കുന്നു. സംഭവത്തെത്തുടർന്ന് നോർത്ത് ഈസ്റ്റ് കോച്ച് മാർക്കോ ബാൽബുൾ ലൈൻസ്മാനുമായി ഏറ്റുമുട്ടുകയും ചെയ്തു. പരിശീലകന് ചുവപ്പ് കാർഡ് ലഭിക്കുകയും ചെയ്തു.റഫറിയുടെ തെറ്റായ തീരുമാനത്തിന്റെ പേരിൽ അർഹിച്ച പോയിന്റാണ് നോർത്ത് ഈസ്റ്റിനു നഷ്ടപെട്ടത്.