അർജന്റീനയിൽ നിന്നും സൂപ്പർ താരം പിറവിയെടുക്കുമ്പോൾ : എൻസോ ഫെർണാണ്ടസ് |Qatar 2022 |Enzo Fernandez 

ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പ് 2022 ലെ സുപ്രധാന ഗ്രൂപ്പ് സി പോരാട്ടത്തിൽ മെക്സിക്കോയ്‌ക്കെതിരായ 2-0 വിജയത്തിൽ അർജന്റീനയുടെ രണ്ടമത്തെ ഗോൾ നേടിയ താരമാണ് എൻസോ ഫെർണാണ്ടസ്.

പോർച്ചുഗീസ് ക്ലബ് ബെൻഫിക്കയ്ക്ക് വേണ്ടി കളിക്കുന്ന സെൻട്രൽ മിഡ്ഫീൽഡറായ 21 കാരനായ ഫെർണാണ്ടസ് 87-ാം മിനിറ്റിൽ മെസ്സിയുടെ പാസിൽ നിന്നും ബോക്സിന്റെ വലതു വശത്തു നിന്നും മനോഹരമായ കർവിങ് ഷോട്ടിലൂടെ മെക്സിക്കൻ കീപ്പർ ഒച്ചാവോയെ മറികടന്ന് വലയിലാക്കി.2006 ലെ ലയണൽ മെസ്സിക്ക് ശേഷം അർജന്റീനയ്ക്ക് വേണ്ടി ലോകകപ്പിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് എൻസോ ഫെർണാണ്ടസ്. അഞ്ചാം മത്സരത്തിൽ ദേശീയ ടീമിനായി കന്നി ഗോൾ നേടിയിരിക്കുകയാണ് മിഡ്ഫീൽഡർ.

മത്സരത്തിന്റെ 64-ാം മിനിറ്റിൽ ലോംഗ് റേഞ്ച് ശ്രമത്തിലൂടെ മെസ്സി തന്റെ ടീമിന് ലീഡ് നൽകിയിരുന്നു.2022 സെപ്റ്റംബറിൽ ഹോണ്ടുറാസിനെതിരായ 3-0 വിജയത്തിൽ പകരക്കാരനായാണ് ഫെർണാണ്ടസ് അർജന്റീനയ്ക്ക് വേണ്ടി അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ചത്.അർജന്റീനിയൻ ക്ലബ് റിവർ പ്ലേറ്റിലെ അക്കാദമി ബിരുദധാരിയാണ്. മറ്റൊരു അർജന്റീനിയൻ ക്ലബായ ഡിഫെൻസ വൈ ജസ്റ്റിസിയയ്ക്ക് വേണ്ടി ലോണിൽ രണ്ട് സീസണുകൾ കളിക്കുന്നതിന് മുമ്പ് 2019 ൽ സീനിയർ ടീമിനായി അദ്ദേഹം അരങ്ങേറ്റം കുറിച്ചു. ഡിഫെൻസ വൈ ജസ്റ്റീഷ്യയ്‌ക്കൊപ്പം ഫെർണാണ്ടസ് കോപ്പ സുഡാമേരിക്കാനയും റെക്കോപ സുഡാമേരിക്കാനയും നേടി.കഴിഞ്ഞ വര്ഷം റിവർ പ്ലേറ്റിൽ നിന്ന് 10 മില്യൺ യൂറോയ്ക്ക് ($ 9.7 മില്യൺ) ആണ് താരം ബെൻഫിക്കയിൽ ചേർന്നത്.

21 കാരൻ പോർച്ചുഗലിലും അര്ജന്റീന ജേഴ്സിയിലും ചാമ്പ്യൻസ് ലീഗിൽ മതിപ്പുളവാക്കി.21 വയസ്സ് മാത്രം പ്രായമുള്ള ഫെർണാണ്ടസിന് ഫുട്ബോളിലെ ഏറ്റവും മികച്ച മിഡ്ഫീൽഡ് പ്രതിഭകളിൽ ഒരാളാകാൻ കഴിയുമെന്ന് ഒരു സീസൺ കൊണ്ട് തെളിയിച്ചിരിക്കുകയാണ്.ബെൻഫിക്കയുടെ മുൻ കാല താരങ്ങളായ ഡാർവിൻ ന്യൂനസ്, എയ്ഞ്ചൽ ഡി മരിയ, റൂബൻ ഡയസ്, എഡേഴ്സൺ എന്നിവരുടെ പാദ പിന്തുടർന്ന് വലിയ ക്ലബിലേക്കുള്ള യാത്രയിലാണ് എൻസോ.തന്റെ മികച്ച നിശ്ചയദാർഢ്യവും, പന്ത് കൈവശം വെക്കുന്നതിൽ കഴിവും, വിഷനും , പാസിങ്ങിലെ കഴിവും കൊണ്ട് മധ്യനിരയിൽ തനിക്ക് വിവിധ വേഷങ്ങൾ ചെയ്യാൻ കഴിയുമെന്ന് ഫെർണാണ്ടസ് ഇതിനകം തെളിയിച്ചിട്ടുണ്ട്.

അടുത്തിടെ പോർച്ചുഗീസ് ലീഗിൽ റിയോ അവനുവിനെതിരായ ഒരു മത്സരത്തിൽ 90 മിനിറ്റും ഒരു പാസ് പോലും തെറ്റിക്കാതെ കളിക്കുകയും ചെയ്തു.ഈ സീസണിൽ 90 മിനിറ്റിൽ 100+ പാസുകൾ പൂർത്തിയാക്കിയ രണ്ടു കളിക്കാരിൽ ഒർലാണ് എൻസോ.100.3 ആണ് എൻസോ ഫെർണാണ്ടസിന്റെ ഈ സീസണിലെ പാസ്സുകളുടെ ശരാശരി.യുവേഫ ചാമ്പ്യൻസ് ലീഗിൽ പാരീസ് സെന്റ് ജെർമെയ്നിനെതിരായ രണ്ടു മത്സരങ്ങളിലെയും പ്രകടനം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.

Rate this post
ArgentinaEnzo FernandezFIFA world cupQatar2022