2022 ലെ ലോകകപ്പ് മത്സരങ്ങൾ ലയണൽ മെസ്സിക്ക് അനുകൂലമായി മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്ന വിവാദ പ്രസ്താവന മുൻ ഡച്ച് മാനേജർ ലൂയിസ് വാൻ ഗാൽ കഴിഞ്ഞ ദിവസം നടത്തിയിരുന്നു. ഖത്തർ ലോകകപ്പിൽ ക്വാർട്ടർ ഫൈനലിൽ മെസ്സിയുടെ അർജന്റീനയ്ക്കെതിരെയാണ് നെതർലൻഡ്സ് എത്തിയത്.
ആവേശകരവും സംഘർഷവും നിറഞ്ഞ പോരാട്ടത്തിനൊടുവിൽ അര്ജന്റീന പെനാൽറ്റി ഷൂട്ട് ഔട്ടിൽ വിജയം നേടി സെമിയിലേക്ക് മാർച് ചെയ്തു.അർജന്റീന എങ്ങനെയാണ് ഗോളുകൾ നേടുന്നതെന്നും ഞങ്ങൾ എങ്ങനെ ഗോളുകൾ നേടുന്നുവെന്നും ചില അർജന്റീന ഫൗൾ ചെയ്തിട്ടും ശിക്ഷിക്കപ്പെടാതിരുന്നതുമെല്ലാം കാണുമ്പോൾ, ഇതെല്ലാം മുൻകൂട്ടി നിശ്ചയിച്ച കളിയാണെന്ന് ഞാൻ കരുതുന്നുവെന്നും ഡച്ച് തന്ത്രജ്ഞൻ പറഞ്ഞു.താൻ പറഞ്ഞതു പോലെ ലയണൽ മെസി ലോകകപ്പ് നേടുകയെന്നത് പലരുടെയും ആവശ്യമായിരുന്നു, ഞാൻ അങ്ങനെ കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നിർഭാഗ്യവശാൽ ലോകകപ്പ് ഫുട്ബോളിൽ ‘റിഗ്ഗിംഗ്’ അല്ലെങ്കിൽ ‘സ്ക്രിപ്റ്റഡ്’ എന്ന വാക്കുകൾ വിവാദമാവുന്നത് ആദ്യമല്ല.മുൻ യുവേഫ പ്രസിഡന്റും ഫ്രാൻസ് ഇതിഹാസവുമായ മൈക്കൽ പ്ലാറ്റിനി 1998 ലോകകപ്പ് നേരത്തെ നിശ്ചയിച്ചപോലെയെന്ന് വെളിപ്പെടുത്തിയിരുന്നു. ഫൈനലിന് മുമ്പ് ആതിഥേയരായ ഫ്രാൻസ് ബ്രസീലുമായി ഏറ്റുമുട്ടുന്നത് ഒഴിവാക്കാൻ 1998 ലെ ഫിഫ ലോകകപ്പ് ഡ്രോയിൽ കൃത്രിമം നടന്നതായി മൈക്കൽ പ്ലാറ്റിനി സമ്മതിച്ചു. 1992-ൽ ലോകകപ്പ് സംഘാടക സമിതിയുടെ കോ-പ്രസിഡൻറായി നിയമിതനായ അദ്ദേഹം, ഹോം ടീമിനെ ബ്രസീലിൽ നിന്ന് അകറ്റി നിർത്താൻ തന്റെ ശക്തി ഉപയോഗിച്ചു.
“ഞങ്ങൾ കലണ്ടർ സംഘടിപ്പിച്ചപ്പോൾ, ഞങ്ങൾ ഒരു ചെറിയ തന്ത്രം ചെയ്തു, ഞങ്ങൾ ഗ്രൂപ്പിൽ ഒന്നാമതെത്തിയാൽ, ബ്രസീൽ ഒന്നാമതായി ഫിനിഷ് ചെയ്താൽ, ഞങ്ങൾ ഗ്രൂപ്പിൽ ഒന്നാമതും ബ്രസീൽ ഒന്നാമതുമെത്തിയാൽ, ഫൈനലിന് മുമ്പ് ഞങ്ങൾക്ക് ഏറ്റുമുട്ടാനാവില്ല.ഫൈനലിൽ ബ്രസീലിനെതിരെ ഫ്രാൻസ് , അത് എല്ലാവരുടെയും സ്വപ്നമായിരുന്നു” പ്ലാറ്റിനി പറഞ്ഞു.1998, 2022 ലോകകപ്പുകൾക്ക് പുറമെ, ഇംഗ്ലണ്ട് ആതിഥേയത്വം വഹിച്ച 1966 ലോകകപ്പിലും വിവാദമുണ്ടായി.ക്വാർട്ടർ ഫൈനലിൽ പശ്ചിമ ജർമ്മനിക്കെതിരെ രണ്ട് ഉറുഗ്വായ് കളിക്കാരെ ഇംഗ്ലീഷ് റഫറി പുറത്താക്കി.
ഇംഗ്ലണ്ടിനെതിരെ ഒരു അർജന്റീന കളിക്കാരനെയും ജർമ്മനി റഫറി പുറത്താക്കി.കിരീട ഫേവറിറ്റുകളായിരുന്ന ബ്രസീൽ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായി.എല്ലാ മത്സരങ്ങളും നടന്നത് ഇംഗ്ലീഷ്, പശ്ചിമ ജർമ്മനി റഫറിമാരുടെ മേൽനോട്ടത്തിലായിരുന്നു.2002-ൽ ദക്ഷിണ കൊറിയയിലും ജപ്പാനിലും നടന്ന ലോകകപ്പിൽ ഇക്വഡോറിയൻ റഫറി ഒരു ഇറ്റാലിയൻ ഗോൾ അനുവദിക്കാതിരിക്കുകയും ഫ്രാൻസെസ്കോ ടോട്ടിയെ ഡൈവിംഗിന് പുറത്താക്കുകയും ചെയ്തതിനെത്തുടർന്ന് വലയ വിവാദമുണ്ടാവുകയും ചെയ്തു.ആ മത്സരം ജയിച്ച ആതിഥേയരായ സൗത്ത് കൊറിയ ക്വാർട്ടറിലേക്ക് മുന്നേറി.
ഇക്വഡോറിയൻ ഉദ്യോഗസ്ഥനായ ബൈറോൺ മൊറേനോയെ പിന്നീട് ഒത്തുകളിയുടെ പേരിൽ സസ്പെൻഡ് ചെയ്തു. അദ്ദേഹത്തിന്റെ സസ്പെൻഷൻ 2002 ലോകകപ്പുമായി ബന്ധപ്പെട്ടതല്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. ക്വാർട്ടറിൽ ഈജിപ്ഷ്യൻ റഫറി ക്വാർട്ടർ ഫൈനലിൽ രണ്ട് സ്പാനിഷ് ഗോളുകൾ അനുവദിച്ചില്ല അതോടെ ദക്ഷിണ കൊറിയ അവരുടെ ആദ്യ വേൾഡ് കപ്പ് സെമിഫൈനലിലെത്തി.
🚨| Louis van Gaal: “There was a deliberate intention to make Lionel Messi the World Cup champion.” pic.twitter.com/YRIiyAYnxR
— CentreGoals. (@centregoals) September 4, 2023
ഹോം സപ്പോർട്ടും വലിയ ജനക്കൂട്ടവും നിലനിർത്താൻ ആതിഥേയ രാജ്യം ലോകകപ്പിന്റെ അവസാന ഘട്ടങ്ങളിലേക്ക് മുന്നേറണമെന്ന് ഫിഫ ആഗ്രഹിച്ചിരുന്നു.1978, 1982 ലോകകപ്പുകളിൽ ഇത് കാണാൻ സാധിച്ചു. എന്നാൽ ഇവ ഒരിക്കലും അവ തെളിയിക്കാനോ നിരാകരിക്കാനോ കഴിയില്ല,എന്നാൽ അതേ സമയം ഇങ്ങനെയുള്ള കിംവദന്തികൾ ഒരിക്കലും അപ്രത്യക്ഷമാകുമെന്ന് തോന്നുന്നില്ല.