‘മെസിക്കെതിരായ കൂക്കിവിളികൾ കാണുമ്പോൾ അത് ഫുട്ബോളിനോട് തന്നെയുള്ള അപമാനമായാണ് കരുതുന്നത്’

കഴിഞ്ഞ ദിവസം ലീഗ് വണ്ണിൽ നടന്ന മത്സരത്തിൽ പാരീസ് സെന്റ് ജെർമെയ്ന് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.എതിരില്ലാത്ത ഒരു ഗോളിന് ഒളിമ്പിക് ലിയോൺ പിഎസ്ജിയെ അവരുടെ മൈതാനത്ത് വെച്ച് പരാജയപ്പെടുത്തിയത്.പിഎസ്ജി തുടർച്ചയായി വഴങ്ങുന്ന രണ്ടാമത്തെ തോൽവിയായിരുന്നു ഇത്.നേരത്തെ റെന്നസിനോട് പിഎസ്ജി പരാജയപ്പെട്ടിരുന്നു.

മത്സരത്തിൽ സൂപ്പർ താരം ലയണൽ മെസ്സിക്കെതിരെ പിഎസ്ജി ആരാധകർ പരിഹാസവും കൂവലുമായി എത്തുകയും ചെയ്തു.ലയണൽ മെസിക്കെതിരെ കഴിഞ്ഞ ഏതാനും മത്സരങ്ങളിൽ ശക്തമായ പ്രതിഷേധമാണ് ഫ്രാൻസിൽ നിന്നുള്ള ആരാധകർ ഉയർത്തുന്നത്. ചാമ്പ്യൻസ് ലീഗിൽ നിന്നും പിഎസ്‌ജി പുറത്തു പോയതിനു പിന്നാലെയാണ് മെസിക്കെതിരെയുള്ള ആരാധകരുടെ പ്രതിഷേധം ശക്തമായി ഉയർന്നത്. കഴിഞ്ഞ മൂന്നു മത്സരങ്ങളിലും മെസിയെ ആരാധകർ കൂക്കി വിളിക്കുകയുണ്ടായി.എന്നാൽ മത്സരത്തിന് മുമ്പ് മെസ്സിയെ ചീത്തവിളിച്ചതിന് പാരീസ് സെന്റ് ജെർമെയ്ൻ അനുകൂലികളെ വിമർശിച്ച് മുൻ ഫ്രഞ്ച് ഫുട്ബോൾ താരം ഇമ്മാനുവൽ പെറ്റിറ്റ്.

ഞായറാഴ്ച രാത്രി പാർക്ക് ഡെസ് പ്രിൻസസിൽ ലിയോണിനെതിരായ മത്സരത്തിന് മുന്നേ ആദ്യ ഇലവൻ പ്രഖ്യാപിക്കുന്നതിനിടെ അനൗൺസർ മെസ്സിയുടെ പേര് വിളിച്ചപ്പോഴാണ് ആരാധകർ കൂവിയത്.”മെസിക്കെതിരായ കൂക്കിവിളികൾ കാണുമ്പോൾ അത് ഫുട്ബോളിനോട് തന്നെയുള്ള അപമാനമായാണ് ഞാൻ കരുതുന്നത്. ലയണൽ മെസിക്ക് എന്തെങ്കിലും ഉപദേശം എനിക്ക് നൽകാൻ തോന്നുന്നുണ്ടെങ്കിൽ അതൊന്നു മാത്രമാണ്, എത്രയും പെട്ടന്ന് പിഎസ്‌ജി വിടുക. അതൊരു ഫുട്ബോൾ ക്ലബ് പോലുമല്ല.മറിച്ച് ഒരു റിട്ടയർമെന്റ് ക്ലബ്ബാണ്, നിങ്ങൾക്ക് 20 വയസ്സ് പ്രായമുണ്ടെങ്കിൽ പോലും അതങ്ങനെയാണ്. പിഎസ്‌ജിയിൽ എത്തിയതിനു ശേഷം ഒരു താരം പോലും മെച്ചപ്പെട്ടിട്ടില്ലെന്ന് കാണാനാകും, ” പെറ്റിറ്റ് പറഞ്ഞു.

പാർക് ഡെസ് പ്രിൻസസിൽ ലിയോണിനെതിരെ നടന്ന മത്സരത്തിൽ മെസ്സിക്ക് പ്രതീക്ഷിച്ച പ്രകടനം നടത്താൻ സാധിച്ചിരുന്നില്ല.26 തവണ മെസിയുടെ കയ്യിൽ നിന്നും പന്ത് നഷ്ടപ്പെടുകയും ചെയ്തു.2023-ലെ എല്ലാ മത്സരങ്ങളിലുമായി 18 കളികളിൽ എട്ടെണ്ണം പിഎസ്ജി തോറ്റു. യൂറോപ്പിലെ ഏറ്റവും വിജയകരമായ ക്ലബ്ബായി മാറുക എന്ന ലക്ഷ്യത്തോടെ ഒരു ദശാബ്ദത്തിലേറെ മുമ്പ് ഖത്തറി ഉടമകൾ ക്ലബ്ബ് ഏറ്റെടുത്തതിന് ശേഷം ഒരു കലണ്ടർ വർഷത്തിൽ 18 ഗെയിമുകൾക്ക് ശേഷം ഏറ്റവുമധികം കൂടുതൽ തോൽവിയാണ് പിഎസ്ജി നേരിട്ടത്.PSG ഇപ്പോഴും അവർ ഏറെ ആഗ്രഹിക്കുന്ന ചാമ്പ്യൻസ് ലീഗ് ട്രോഫിക്കായി തീവ്രമായി തിരയുകയാണ്. ലീഗ് 1 ൽ തോൽവിയോടെ ലെൻസിലും മാർസെയിലിനുമെതിരെ പിഎസ്ജിയുടെ ലീഡ് ആറ് പോയിന്റായി കുറഞ്ഞു, ഒമ്പത് മത്സരങ്ങൾ കളിക്കാൻ ശേഷിക്കുന്നു.

Rate this post
Lionel MessiPsg