ചാമ്പ്യൻസ് ലീഗിൽ എഫ്‌സി കോപ്പൻഹേഗനെതിരെ എന്ത് വിലകൊടുത്തും വിജയിക്കാനാണ് ഇറങ്ങുന്നത്. നാണംകെട്ട ഗ്രൂപ്പ്-സ്റ്റേജ് എക്‌സിറ്റ് ഒഴിവാക്കാനുള്ള പോരാട്ടത്തിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്.മൂന്ന് തവണ യൂറോപ്യൻ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് കഴിഞ്ഞ മാസം ഓൾഡ് ട്രാഫോർഡിൽ ഡാനിഷ് ക്ലബ്ബിനെ ഒരു ഗോളിന് മറികടന്നിരുന്നു.
ഗോൾകീപ്പർ ആന്ദ്രെ ഒനാനയുടെ അവസാന മിനുട്ടിലെ പെനാൽറ്റി സേവ് ആണ് യുണൈറ്റഡിന് ജയം നേടിക്കൊടുത്തത്.മാഞ്ചസ്റ്റർ സിറ്റിയുടെയും ന്യൂകാസിലിന്റെയും കനത്ത തോൽവികൾ മാനേജർ എറിക് ടെൻ ഹാഗിന്റെ മേൽ സമ്മർദ്ദം വർദ്ധിപ്പിച്ചു .എന്നാൽ ശനിയാഴ്ച ഫുൾഹാമിൽ 1-0 ന് വിജയിച്ചപ്പോൾ ഇത് അൽപ്പം കുറഞ്ഞു.ഒന്നാം സ്ഥാനത്തുള്ള ബയേൺ മ്യൂണിക്കിനും ഗലാറ്റസരേക്കും പിന്നിലായി യുണൈറ്റഡ് ഗ്രൂപ്പ് എയിൽ മൂന്നാമതാണ്.കോപ്പൻഹേഗനെതിരെയുള്ള മത്സരത്തിൽ ജയിക്കാനായില്ലെങ്കിൽ നവംബർ 29 ന് ഇസ്താംബൂളിൽ ഗലാറ്റസരെക്കെതിരെയുള്ള മത്സരം യുണൈറ്റഡിന് ജീവൻ മരണ പോരാട്ടമായി മാറും.
ഓൾഡ് ട്രാഫോർഡിലെ തന്റെ രണ്ടാം സീസണിൽ ടെൻ ഹാഗിന് എന്താണ് തെറ്റ് സംഭവിച്ചതെന്ന്നോക്കാം.ഗ്ലേസർ കുടുംബം ക്ലബ്ബിന്റെ നടത്തിപ്പിൽ യുണൈറ്റഡ് ആരാധകർ പലപ്പോഴും കടുത്ത നിരാശ പ്രകടിപ്പിച്ചിരുന്നു, പക്ഷേ ടെൻ ഹാഗ് വലിയ ട്രാൻസ്ഫർ ബജറ്റ് ഉപയോഗിച്ചു.കഴിഞ്ഞ മൂന്ന് ട്രാൻസ്ഫർ വിൻഡോകളിൽ 400 മില്യണിലധികം ($ 497 മില്യൺ) ചിലവഴിച്ചു,കഴിഞ്ഞ വർഷം 86 മില്യൺ പൗണ്ടിന് വാങ്ങിയ മുൻ അജാക്‌സ് വിംഗർ ആന്റണി, 55 മത്സരങ്ങളിൽ നിന്ന് എട്ട് ഗോളുകൾ മാത്രമാണ് നേടിയത്.ചെൽസിയിൽ നിന്ന് 55 മില്യൺ പൗണ്ട് എത്തിയ മേസൺ മൗണ്ടും നിരാശപ്പെടുത്തി.മാത്രമല്ല തന്റെ പുതിയ ക്ലബ്ബിനായി ഇതുവരെ സ്കോർ ചെയ്തിട്ടില്ല.
കോപ്പൻഹേഗനെതിരെ ഒനാനയുടെ പെനാൽറ്റി സേവ് ബയേണിനെതിരെയും ഗലാറ്റസറെയ്‌ക്കെതിരെയും ഉണ്ടായ വിലയേറിയ പിഴവുകൾക്ക് പ്രായശ്ചിത്തമായി. ചാമ്പ്യൻസ് ലീഗ് കാമ്പെയ്‌നിലെ ആദ്യ രണ്ട് ഗ്രൂപ്പ് മത്സരങ്ങളിൽ യുണൈറ്റഡ് പരാജയപ്പെട്ടു.ഡച്ച് ക്ലബ്ബുകളിലെ താരങ്ങളെ ടെൻ ഹാഗ് വളരെയധികം ആശ്രയിക്കുന്നു എന്ന ആരോപണമുണ്ട്. അദ്ദേഹം ടീമിലെത്തിച്ച എട്ട് പേർക്കും എറെഡിവിസിയിൽ കളിച്ചതിന്റെ മുൻ പരിചയമുണ്ട്, എന്നാൽ അവരിൽ പലർക്കും പ്രീമിയർ ലീഗുമായി പൊരുത്തപെടാൻ സാധിക്കുന്നില്ല.പ്രധാന കളിക്കാർക്കുള്ള പരിക്കുകൾ ടെൻ ഹാഗിന്റെ പദ്ധതികളെ തടസ്സപ്പെടുത്തി.ഡച്ച്കാരന്റെ ആദ്യ കാമ്പെയ്‌നിൽ യുണൈറ്റഡ് മികച്ച പ്രകടനം നടത്തി.
ആറ് വർഷത്തെ ട്രോഫി വരൾച്ച അവസാനിപ്പിച്ച് പ്രീമിയർ ലീഗിൽ മൂന്നാം സ്ഥാനത്തെത്തി.ഈ സീസണിൽ, ലൂക്ക് ഷാ, ടൈറൽ മലേഷ്യ, ലിസാൻഡ്രോ മാർട്ടിനെസ്,വരാൻ, ആരോൺ വാൻ-ബിസാക്ക എന്നിവരുടെ പരിക്കുകൾ വലിയ തിരിച്ചടിയായി.മിഡ്‌ഫീൽഡർ കാസെമിറോ ഹാംസ്ട്രിംഗ് പരിക്ക് മൂലം പുറത്ത് പോവുകയും ചെയ്തു.നിരവധി കളിക്കാരുടെ അഭാവം ടീമിനെ അസ്ഥിരപ്പെടുത്തിയെന്ന് വെറ്ററൻ സെന്റർ ബാക്ക് ജോണി ഇവാൻസ് പറഞ്ഞു.മാർക്കസ് റാഷ്‌ഫോർഡ്, കാസെമിറോ, ബ്രൂണോ ഫെർണാണ്ടസ് എന്നിവർ പ്രതീക്ഷക്കൊത്ത് ഉയരാത്തത് യുണൈറ്റഡിന് തിരിച്ചടിയായി.
Manchester United fans with a simple ask: pic.twitter.com/kvmAzEF1XO
— B/R Football (@brfootball) November 4, 2023
റാഷ്‌ഫോർഡിന്റെ തകർച്ചയാണ് ഏറ്റവും പ്രകടമായത് – കഴിഞ്ഞ സീസണിൽ ക്ലബ്ബിനായി 30 ഗോളുകൾ നേടിയപ്പോൾ,ഈ സീസണിൽ 14 മത്സരങ്ങളിൽ നിന്ന് അദ്ദേഹത്തിന് ഒരു ഒറ്റ ഗോൾ മാത്രമേയുള്ളൂ.ബ്രസീലിയൻ ഇന്റർനാഷണൽ മിഡ്‌ഫീൽഡർ കാസെമിറോ യുണൈറ്റഡിലെ ശ്രദ്ധേയമായ ആദ്യ സീസണിലെ ഉയർന്ന നിലവാരം പുലർത്തുന്നതിൽ പരാജയപ്പെട്ടു.പോർച്ചുഗൽ മിഡ്ഫീൽഡർ ഫെർണാണ്ടസിൽ നിന്നും യുണൈറ്റഡ് പ്രതീക്ഷിക്കുന്നത് ലഭിക്കുന്നില്ല.