ക്രൊയേഷ്യക്കെതിരായ സെമിഫൈനൽ നഷ്ടമാവുന്ന അർജന്റീന താരങ്ങൾ |Qatar 2022

ലുസൈൽ സ്റ്റേഡിയത്തിൽ നടന്ന ഖത്തർ ലോകകപ്പിന്റ രണ്ടാം ക്വാർട്ടറിൽ അർജന്റീന നെതർലൻഡ്‌സിനെ പെനാൽറ്റി ഷൂട്ട് ഔട്ടിൽ 4-3ന് പരാജയപ്പടുത്തി സെമി ഫൈനലിൽ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ്. നിശ്ചിത സമയത്ത് ഇരു ടീമുകളും രണ്ടു ഗോളുകൾ വീതം നേടി സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ട് ഔട്ടിലേക്ക് പോയത്.

രണ്ടു കിക്കുകൾ തടഞ്ഞിട്ട് അര്ജന്റീന ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനസ് മത്സരത്തിലെ തെറി ആയി മാറി. ബ്രസീലിനെ കീഴടക്കി എത്തിയ ക്രോയേഷ്യയാണ് അർജന്റീനയുടെ എതിരാളികൾ.ടൂർണമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും വിവാദപരമായ മത്സരങ്ങളിലൊന്നിൽ 16 മഞ്ഞ കാർഡുകളും ഒരു ചുവപ്പ് കാർഡും റഫറി പുറത്തെടുത്തു .ക്യാപ്റ്റൻ ലയണൽ മെസ്സിയും മാനേജർ ലയണൽ സ്‌കലോനിയും ഉൾപ്പെടെ അർജന്റീന ക്യാമ്പിലെ ഒമ്പത് പേർ മത്സരത്തിൽ മഞ്ഞക്കാർഡ് കണ്ടു.ബുക്ക് ചെയ്ത കളിക്കാരിൽ രണ്ടുപേർ ഇതിനകം മഞ്ഞക്കാർഡിലായിരുന്നു ഇതോടെ ക്രൊയേഷ്യക്കെതിരായ സെമി ഫൈനൽ മത്സരം രണ്ട് അർജന്റീന താരങ്ങൾക്ക് നഷ്‌ടമാകും.

അർജന്റീനയുടെ ഫുൾ ബാക്കുകളായ ഗോൺസാലോ മോണ്ടിയൽ, മാർക്കോസ് അക്യൂന എന്നിവർക്കാണ് അടുത്ത മത്സരം നഷ്‌ടമാവുക. ഈ രണ്ടു താരങ്ങൾക്കും കഴിഞ്ഞ മത്സരത്തിലും മഞ്ഞക്കാർഡ് ലഭിച്ചിരുന്നു. പ്രീ ക്വാർട്ടർ, ക്വാർട്ടർ പോരാട്ടത്തിൽ രണ്ടു മഞ്ഞക്കാർഡുകൾ ലഭിച്ചാൽ അടുത്ത മത്സരത്തിൽ സസ്‌പെൻഷൻ ലഭിക്കുമെന്ന ഫിഫയുടെ നിയമം കാരണമാണ് രണ്ടു പേർക്കും പുറത്തിരിക്കേണ്ടി വരുന്നത്.

അർജന്റീനയെ സംബന്ധിച്ച് കനത്ത തിരിച്ചടിയാണിത്.മാർക്കോസ് അക്യൂന അർജന്റീന ടീമിന്റെ ആദ്യ ഇലവനിൽ സ്ഥിരമായി ഇറങ്ങുന്ന താരമാണ്. താരത്തിന്റെ അഭാവത്തിൽ ടാഗ്ലിയാഫിക്കോ പകരക്കാരനായി ഇറങ്ങും.മോണ്ടിയൽ അർജന്റീനയുടെ ആദ്യ ഇലവനിൽ സ്ഥിരമായി കളിക്കാത്ത താരമാണ്.

Rate this post
ArgentinaFIFA world cupQatar2022