ഉക്രൈൻ താരത്തെ ചെൽസി കൊണ്ടുപോയപ്പോൾ ബെൽജിയത്തിൽ നിന്നും കിടിലൻ താരത്തെ സ്വന്തമാക്കി ആഴ്‌സണൽ |Arsenal

ദീർഘകാല ട്രാൻസ്ഫർ ടാർഗറ്റ് ആയ ഉക്രൈൻ താരം മൈഖൈലോ മുദ്രിക്കിനെ ആഴ്സണലിന്‌ നഷ്ടമായിരുന്നു, താരത്തെ പ്രീമിയർ ലീഗ് എതിരാളികളായ ചെൽസിയാണ് ടീമിൽത്തിച്ചത്. എന്നാൽ അതിനു പകരമെന്നോണം കിടിലൻ താരത്തെ ടീമിലെത്തിച്ചിരിക്കുകയാണ് പ്രീമിയർ ലീഗ് പോയിന്റ് ടേബിളിലെ ഒന്നാം സ്ഥാനക്കാർ.

ബ്രൈറ്റൺ ഫോർവേഡ് ലിയാൻഡ്രോ ട്രോസാർഡിന്റെ സൈനിംഗ് വെള്ളിയാഴ്ച ആഴ്‌സണൽ പൂർത്തിയാക്കി.28 കാരനായ വിംഗർ അടുത്തിടെ ഖത്തറിൽ നടന്ന 2022 ലോകകപ്പിൽ ബെൽജിയം ടീമിൽ അംഗമായിരുന്നു കൂടാതെ തന്റെ രാജ്യത്തിനായി 24 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.ലോകകപ്പിൽ കാൽമുട്ടിന് പരിക്കേറ്റ ബ്രസീൽ ഫോർവേഡ് ഗബ്രിയേൽ ജീസസിന്റെ അഭാവത്തിൽ ആഴ്‌സണലിന്റെ ആക്രമണ ഓപ്ഷനിലേക്ക് ട്രോസാർഡ് വരുന്നത്.

“ഉയർന്ന സാങ്കേതിക ശേഷിയും ബുദ്ധിശക്തിയും പ്രീമിയർ ലീഗിലും അന്താരാഷ്ട്ര തലത്തിലും മികച്ച അനുഭവസമ്പത്തും ഉള്ള ഒരു ബഹുമുഖ കളിക്കാരനാണ് അദ്ദേഹം,” ആഴ്സണൽ മാനേജർ മൈക്കൽ അർട്ടെറ്റ താരത്തെക്കുറിച്ച് പറഞ്ഞു.2010-ൽ ജെങ്കിലെ യൂത്ത് അക്കാദമിയിലാണ് ലിയാൻഡ്രോ തന്റെ കരിയർ ആരംഭിച്ചത്. ജെങ്കിനൊപ്പം 120 മത്സരങ്ങൾ കളിച്ച താരം ലോമ്മൽ യുണൈറ്റഡ്, വെസ്റ്റർലോ, ഒഎച്ച് ല്യൂവൻ എന്നിവർക്ക് വേണ്ടി ലോണിൽ ബൂട്ടകെട്ടുകയും ചെയ്തു.

2019 ജൂണിൽ ലിയാൻഡ്രോ ബ്രൈറ്റണിനായി ഒപ്പുവച്ചു, അവർക്കായി 121 മത്സരങ്ങൾ കളിക്കുകയും ചെയ്തു.ഒക്ടോബറിൽ ആൻഫീൽഡിൽ ലിവർപൂളിനെതിരെ നേടിയ ഹാട്രിക്ക് ഉൾപ്പെടെ ഈ സീസണിലെ 16 പ്രീമിയർ ലീഗ് മത്സരങ്ങളിൽ നിന്ന് ലിയാൻഡ്രോ ഏഴ് ഗോളുകൾ നേടിയിട്ടുണ്ട്. അതേ മാസം തന്നെ, ലിയാൻഡ്രോ പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയിൽ തന്റെ ക്ലബ് കരിയറിലെ നൂറാം ഗോൾ നേടി.

Rate this post