അർജന്റീനയെ രക്ഷിക്കാൻ ലയണൽ മെസ്സിക്കല്ലാതെ ആർക്കാണ് കഴിയുക ? |Qatar 2022 |Lionel Messi
ഖത്തർ ലോകകപ്പിലെ ഗ്രൂപ്പ് സിയിലെ നിർണായകമായ അർജന്റീന മെക്സിക്കോ മത്സരം ലുസൈൽ സ്റ്റേഡിയത്തിൽ നടക്കുമ്പോൾ 88,966 ജോഡി കണ്ണുകൾ ഒരു കളിക്കാരനിലേക്ക് മാത്രമായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ലുസൈൽ സ്റ്റേഡിയത്തിൽ തിങ്ങി നിറഞ്ഞ റെക്കോർഡ് ലോകകപ്പ് കാണികൾ ലയണൽ മെസ്സിയുടെ ഓരോ നീക്കങ്ങങ്ങളും പിന്തുടർന്നു.
ലയണൽ മെസ്സി ഗോൾ സ്കോർ ചെയ്തപ്പോൾ സ്തംഭനാവസ്ഥയിൽ നിന്ന് എഴുന്നേറ്റു നിന്ന് മതി വരുവോളം അവരുടെ ആഹ്ളാദം പ്രകടിപ്പിക്കുകയും ചെയ്തു. ലോകകപ്പിൽ അർജന്റീനക്ക് ജീവൻ നൽകിയത് ലയണൽ മെസ്സി നേടിയ ഗോളായിരുന്നു. പിന്നീട് എൻസോ ഫെർണാണ്ടസിന്റെ ഗോളിൽ വിജയമുറപ്പിച്ചപ്പോൾ അതിനു പിന്നിലും ഈ 35 കാരന്റെ സഹായം ഉണ്ടായിരുന്നു.എന്നാൽ മുന്നോട്ട് പോവണമെങ്കിൽ പോളണ്ടിനെതിരായ വിജയം ഇനിയും ആവശ്യമാണ്, മെക്സിക്കോയും സൗദി അറേബ്യയും സമനിലയിൽ അവസാനിച്ചാൽ ഒരു സമനില മതിയാകും.
ഒരു വലിയ വിജയം ഗ്രൂപ്പ് സിയിൽ അർജന്റീനക്ക് ഒന്നാം സ്ഥാനം ഉറപ്പാക്കുകയും 16-ാം റൗണ്ടിൽ ഫ്രാൻസിനെ അർജന്റീനയുടെ പാതയിൽ നിന്ന് അകറ്റി നിർത്തുകയും ചെയ്‌തേക്കാം. നാല് വർഷം മുമ്പ് ഇതേ ഘട്ടത്തിൽ ലാ ആൽബിസെലെസ്റ്റെയെ 4-3ന് ലെസ് ബ്ലൂസ് കീഴടക്കിയിരുന്നു. മത്സരത്തിൽ കൈലിയൻ എംബാപ്പെ രണ്ടു ഗോളുകൾ നേടുകയും ചെയ്തിരുന്നു.ആദ്യ മത്സരത്തിൽ സൗദി അറേബ്യയുടെ വേഗമേറിയ നീക്കങ്ങളിൽ തകർന്ന അർജന്റീനക്കാർ റോബർട്ട് ലെവൻഡോസ്കിയെ കൈകാര്യം ചെയ്യുമ്പോൾ കൂടുതൽ ജാഗ്രത പാലിക്കണം.മെക്‌സിക്കോയ്‌ക്കെതിരെ വിജയിച്ചാൽ ആതിഥേയ ഭൂഖണ്ഡത്തിൽ നിന്ന് 2022-ൽ ഖത്തറിന്റെ നോക്കൗട്ടിലെത്തുന്ന ആദ്യ ടീമായി സൗദി അറേബ്യക്ക് മാറാനാകും. എന്നാൽ മെക്‌സിക്കോയ്ക്ക് എന്തെങ്കിലും പ്രതീക്ഷകൾ നിലനിർത്താൻ ജയിക്കണം.
#lionelmessi thats it messi does it again #fifaworldcup #messi pic.twitter.com/pd2ZDnAt7d
— Bapu Edits (@WORLDOFEDITS4) November 26, 2022
പോളണ്ടിനെതിരെ വിജയത്തിൽ കുറഞ്ഞൊന്നും ആഗ്രഹിക്കാതെയാണ് അർജന്റീന കളത്തിൽ എത്തുക. മെക്സിക്കോക്കെതിരെ വിജയം നേടിയെങ്കിലും കളത്തിൽ ഒഴുക്കോടെയുള്ള പ്രകടനത്തിനും ഒത്തിണക്കം കാണിക്കുന്നതിലും ടീം വളരെ പിറകിൽ തന്നെ ആണെന്നത് സ്കലോണിക്ക് ആശങ്കയുണ്ടാക്കുന്നുണ്ടാകും. നോക്ഔട്ട് മത്സരങ്ങൾക്ക് മുന്നേ മുന്നോട്ടുള്ള പ്രയാണത്തിന് ആത്മവിശ്വാസം നൽകുന്ന തരത്തിൽ ടീം മികച്ച പ്രകടനം പുറത്തെടുക്കുന്നതിനാണ് ആരാധകരും കാത്തിരിക്കുന്നത്. മെക്സികൊക്കെതിരെ സബ് ആയി എത്തി ഗോൾ നേടിയ എൻസോ ആദ്യ ഇലവനിലേക്ക് എത്തിയേക്കും.
കഴിഞ്ഞ തവണ സൗദി അറേബ്യക്കെതിരെ ലോകകപ്പിൽ തന്റെ ആദ്യ ഗോൾ നേടിയ സ്വന്തം ഐക്കൺ സ്‌ട്രൈക്കർ റോബർട്ട് ലെവൻഡോവ്‌സ്‌കി നയിക്കുന്ന പോളണ്ടിനെ മെസ്സിക്കും അര്ജന്റീനക്കും എളുപ്പത്തിൽ കീഴടക്കാൻ സാധിക്കില്ല.മെസ്സിയെപ്പോലെ തന്റെ രാജ്യത്തിന്റെ എക്കാലത്തെയും മികച്ച സ്‌കോറർ കൂടിയായ 34 കാരനായ ലെവൻഡോവ്‌സ്‌കി, പോളണ്ടിന്റെ ആദ്യ മത്സരത്തിൽ മെക്‌സിക്കോയ്‌ക്കെതിരെ 0-0 ന് സമനില വഴങ്ങിയ മത്സരത്തിൽ ലെവെൻഡോസ്‌കി പെനാൽറ്റി നഷ്ടപെടുത്തിയിരുന്നു. എന്നാൽ സൗദിക്കെതിരെ ഗോളോടെ തിരിച്ചു വന്നു.1986ന് ശേഷം നോക്കൗട്ടിൽ എത്തിയിട്ടില്ലാത്ത പോളണ്ട് അർജന്റീനയ്‌ക്കെതിരെ ജയമോ സമനിലയോ നേടിയാൽ മതി.