2023-ൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയതാരാണ് എന്ന് പരിശോധിക്കുമ്പോൾ 23 ഉം 24 ഉം വയസ്സുള്ള ഏർലിങ് ഹാലണ്ടും കൈലിയൻ എംബാപ്പെയും മത്സരിക്കുന്നത് 38 കാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോയോടാണെന്നു മനസ്സിലാക്കാൻ സാധിക്കും.റൊണാൾഡോ ഈ കലണ്ടർ വർഷത്തിൽ, അന്താരാഷ്ട്ര, ക്ലബ് ഫുട്ബോൾ എന്നിവയിൽ ടോപ് സ്കോറർ പട്ടികയിൽ ഒന്നാം സ്ഥാനം കയ്യടക്കിയിരിക്കുകയാണ്.
കഴിഞ്ഞ ദിവസം സൗദി പ്രോ ലീഗിൽ ഡമാക് എഫ്‌സിക്കെതിരെ അഞ്ച് തവണ ബാലൺ ഡി ഓർ ജേതാവ് ഏഴ് മാസത്തിന് ശേഷം ഫ്രീ കിക്കിൽ നിന്ന് ഗോൾ നേടി.ഫിഫ ലോകകപ്പിന് തൊട്ടുമുമ്പ് പിയേഴ്സ് മോർഗനുമായുള്ള വിവാദ അഭിമുഖത്തിന് ഇരുന്നതോടെയാണ് റൊണാൾഡോ വാർത്തകളിൽ ഇടം നേടിയത്. അതിനുശേഷം അഞ്ച് തവണ ബാലൺ ഡി ഓർ ജേതാവ് യൂറോപ്യൻ ക്ലബ് ഫുട്ബോളിൽ നിന്ന് മാറി, 2023 ൽ സൗദി പ്രോ ലീഗ് ടീമായ അൽ നാസറിൽ ചേരുന്നു.
ഈ വർഷം 44 കളികളിൽ നിന്നും റൊണാൾഡോ 41 ഗോളുകൾ നേടിയിട്ടുണ്ട്.2022-23 സീസണിലെ പ്രീമിയർ ലീഗ് ഗോൾഡൻ ബൂട്ട് ജേതാവായ ഹാലാൻഡ് ഈ വര്ഷം 44 കളികളിൽ നിന്നും 40 ഗോളുകൾ നേടിയിട്ടുണ്ട്.നോർവീജിയൻ താരം കഴിഞ്ഞ സമ്മറിൽ ബൊറൂസിയ ഡോർട്ട്മുണ്ടിൽ നിന്ന് പെപ് ഗ്വാർഡിയോളയുടെ ടീമിൽ ചേരുകയും തന്റെ അരങ്ങേറ്റ സീസണിൽ ട്രെബിൾ നേടുകയും ചെയ്തു.ബർണബാസ് വർഗ 2021-ൽ ഹംഗേറിയൻ ഫുട്ബോളിന്റെ രണ്ടാം ഡിവിഷനിൽ കളിക്കുകയായിരുന്നു.
എന്നാൽ ഹംഗറിയുടെ ടോപ്പ് ഡിവിഷനിൽ അരങ്ങേറ്റം കുറിച്ചത് മുതൽ താരം എതിരാളികൾക്ക് പേടിസ്വപ്നമായിരുന്നു.കഴിഞ്ഞ സീസണിൽ ഗോൾഡൻ ബൂട്ട് നേടുന്നതിന് ലീഗിൽ 26 തവണ സ്‌കോർ ചെയ്തു. ഈ സീസണിൽ ഫെറൻക്‌വാരോസിനൊപ്പം എട്ട് ലീഗ് മത്സരങ്ങളിൽ നിന്ന് എട്ട് ഗോളുകൾ നേടുകയും രണ്ടെണ്ണം കൂടി സഹായിക്കുകയും ചെയ്തു. ഈ വര്ഷം 42 മത്സരങ്ങളിൽ നിന്ന് 39 ഗോളുകൾ നേടിയിട്ടുണ്ട്.കൈലിയൻ എംബാപ്പെ ഈ വര്ഷം 38 മത്സരങ്ങളിൽ 37 ഗോളുകൾ നേടിയിട്ടുണ്ട്.
More Kané, please 😋⚽@leroy_sane 🤝 @HKane pic.twitter.com/0fV8xKkBGD
— FC Bayern Munich (@FCBayernEN) October 12, 2023
കഴിഞ്ഞ ദിവസം സ്ട്രോസ്ബർഗിനെതിരായ മത്സരത്തിൽ താരം സീസണിലെ എട്ടാം ഗോൾ നേടി. ഇംഗ്ലീഷ് സ്‌ട്രൈക്കർ ഹാരി കെയ്ൻ 45 മത്സരങ്ങളിൽ നിന്നും 36 ഗോളുമായി അഞ്ചാം സ്ഥാനത്താണ്. ഈ സീസണിൽ ബയേണിനായി 11 മത്സരങ്ങളിൽ നിന്ന് 15 ഗോൾ സംഭാവനകൾ അദ്ദേഹം നേടിയിട്ടുണ്ട്.കലണ്ടർ വർഷത്തിലെ ഏറ്റവും കൂടുതൽ ഗോളുകളുടെ എണ്ണത്തിൽ അഞ്ചാം സ്ഥാനത്താണ് കെയ്ൻ, ഇംഗ്ലണ്ടിനായി എട്ട് ഗോളുകൾ കൂടി താരം നേടിയിട്ടുണ്ട്.