യൂറോപ്യൻ ടോപ് ലീഗുകളിൽ മാൻ ഓഫ് ദി മാച്ച് അവാർഡുകളിൽ ആരാണ് മുന്നിൽ ? |Lionel Messi

ഓരോ കളിയിലും മികച്ച പ്രകടനം നടത്തുന്ന താരത്തിന് മാൻ ഓഫ് ദി മാച്ച് നൽകുന്ന ഒരു പാരമ്പര്യം ഫുട്ബോളിലുണ്ട്. അതായത് ഗെയിമുകളിൽ മികച്ച പ്രകടനം കാഴ്ചവെച്ച കളിക്കാരെ വ്യത്യസ്ത മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് മാൻ ഓഫ് ദ മാച്ച് ആയി തിരഞ്ഞെടുക്കുന്നത്. 2009-2010 സീസണിന് ശേഷം ക്ലബ് ഫുട്‌ബോളിൽ ഏറ്റവും കൂടുതൽ മാൻ ഓഫ് ദി മാച്ച് അവാർഡ് നേടിയ ഫുട്‌ബോൾ താരങ്ങൾ ആരൊക്കെയാണെന്ന് നമുക്ക് പരിശോധിക്കാം.2009-2010 സീസണിന് ശേഷം യൂറോപ്പിലെ ഓരോ ലീഗിലും ഏറ്റവും കൂടുതൽ മാൻ ഓഫ് ദി മാച്ച് അവാർഡുകൾ നേടിയ കളിക്കാർ ഇവരാണ്.

2009-2010 സീസണിന് ശേഷം സീരി എയിൽ ഏറ്റവും കൂടുതൽ മാൻ ഓഫ് ദ മാച്ച് അവാർഡ് നേടിയത് അർജന്റീനിയൻ അറ്റാക്കിംഗ് മിഡ്ഫീൽഡർ അലജാൻഡ്രോ ഗോമസ് (പപ്പു ഗോമസ് ) ആണ്. 2014-2021 കാലഘട്ടത്തിൽ സീരി എയിൽ അറ്റലാന്റയ്ക്ക് വേണ്ടി കളിച്ച അലജാൻഡ്രോ ഗോമസ്, തന്റെ സീരി എ കരിയറിൽ 38 മാൻ ഓഫ് ദ മാച്ച് അവാർഡുകൾ നേടിയിട്ടുണ്ട്.ലീഗ് 1ൽ 2012 മുതൽ 2016 വരെ പാരീസ് സെന്റ് ജെർമെയ്‌നിനായി കളിച്ച സ്വീഡിഷ് സ്‌ട്രൈക്കർ സ്ലാറ്റൻ ഇബ്രാഹിമോവിച്ച് 2009-10 ലീഗ് 1 സീസണിന് ശേഷം ഏറ്റവും കൂടുതൽ മാൻ ഓഫ് ദ മാച്ച് അവാർഡുകൾ നേടിയ താരമാണ്.തന്റെ ലീഗ് 1 കരിയറിൽ 42 മാൻ ഓഫ് ദി മാച്ച് അവാർഡുകൾ ഇബ്രാഹിമോവിച്ച് നേടിയിട്ടുണ്ട്.

2009-2012 കാലഘട്ടത്തിൽ ബൊറൂസിയ മോൺചെൻഗ്ലാഡ്ബാച്ചിനായി കളിക്കുകയും 2012 മുതൽ ബൊറൂസിയ ഡോർട്ട്മുണ്ടിനൊപ്പം തുടരുകയും ചെയ്ത ജർമ്മൻ അറ്റാക്കിംഗ് മിഡ്ഫീൽഡർ മാർക്കോ റിയൂസ് 2009-10 സീസണിന് ശേഷം ബുണ്ടസ് ലീഗയിൽ ഏറ്റവും കൂടുതൽ മാൻ ഓഫ് ദ മാച്ച് അവാർഡുകൾ നേടിയിട്ടുണ്ട്. പ്രസ്തുത കാലയളവിൽ 48 മാൻ ഓഫ് ദി മാച്ച് അവാർഡുകൾ റിയൂസ് നേടിയിട്ടുണ്ട്. 2012-2019 കാലഘട്ടത്തിൽ ചെൽസിയുടെ താരമായിരുന്ന ബെൽജിയം വിങ്ങർ ഈഡൻ ഹസാർഡ്, ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ 2009-10 സീസണിന് ശേഷം ഏറ്റവും കൂടുതൽ മാൻ ഓഫ് ദ മാച്ച് അവാർഡുകൾ നേടിയിട്ടുണ്ട്. 62 മാൻ ഓഫ് ദ മാച്ച് അവാർഡുകൾ ഹസാർഡ് നേടിയിട്ടുണ്ട്.

2004 മുതൽ 2021 വരെ ബാഴ്‌സലോണയ്ക്ക് വേണ്ടി കളിച്ച അർജന്റീന ഇതിഹാസം ലയണൽ മെസ്സി 2009-10 ലാ ലിഗ സീസണിന് ശേഷം ഏറ്റവും കൂടുതൽ മാൻ ഓഫ് ദി മാച്ച് അവാർഡ് നേടിയിട്ടുണ്ട്. മാത്രമല്ല, ക്ലബ് ഫുട്ബോളിൽ ഏറ്റവും കൂടുതൽ മാൻ ഓഫ് ദി മാച്ച് അവാർഡ് നേടിയ താരമാണ് മെസ്സി. 2009-10 ലാ ലിഗ സീസൺ മുതൽ 222 മാൻ ഓഫ് ദ മാച്ച് അവാർഡുകൾ മെസ്സി നേടിയിട്ടുണ്ട്.

Rate this post