ലയണൽ മെസ്സിയുടെ വിമർശകർ പലപ്പോഴും ഉന്നയിക്കുന്ന ഒരു കാര്യമാണ്, മെസ്സിയുടെ നേട്ടങ്ങളെല്ലാം തന്നെ ലാലിഗയിലാണ് എന്നുള്ളത്. പ്രീമിയർ ലീഗിൽ തന്റെ പ്രതിഭ തെളിയിക്കാൻ മെസ്സി ഇതുവരെ ശ്രമിച്ചിട്ടില്ലെന്നും അതിന് മെസ്സിക്ക് സാധിക്കില്ലെന്നും പറയുന്ന ഒരുപാട് വിമർശകർ ലോക ഫുട്ബോളിലുണ്ട്. എന്നാൽ അവർക്കെല്ലാവർക്കുമുള്ള മറുപടി ചില കണക്കുകൾ തന്നെ നൽകുന്നുണ്ട്.
മെസ്സിയുടെ ചിരവൈരിയായ റൊണാൾഡോയുടെ പ്രീമിയർ ലീഗിലെ ടോപ്പ് സിക്സ് ക്ലബ്ബുകൾക്കെതിരെയുള്ള പ്രകടനവും ലയണൽ മെസ്സിയുടെ പ്രീമിയർ ലീഗിലെ ടോപ്പ് സിക്സ് ക്ലബ്ബുകൾക്കെതിരെയുള്ള പ്രകടനവും ഒന്ന് താരതമ്യം ചെയ്തു നോക്കാം. മെസ്സിയാണ് റൊണാൾഡോയെക്കാൾ എത്രയോ മുകളിൽ നിൽക്കുന്നത് എന്നുള്ളത് ഈ കണക്കുകൾ തന്നെ വ്യക്തമാക്കും.
ആഴ്സണലിനെതിരെ കേവലം 6 മത്സരങ്ങൾ മാത്രം കളിച്ച മെസ്സി 9 ഗോളുകളും ഒരു അസിസ്റ്റും നേടിയിട്ടുണ്ട്. എന്നാൽ 15 മത്സരം കളിച്ച റൊണാൾഡോക്ക് കേവലം ആറ് ഗോളും ഒരു അസിസ്റ്റും മാത്രമാണ് നേടാൻ കഴിഞ്ഞിട്ടുള്ളത്. ചെൽസിക്കെതിരെ 10 മത്സരങ്ങൾ കളിച്ച മെസ്സി മൂന്ന് ഗോളുകളും മൂന്ന് അസിസ്റ്റുകളും നേടിയിട്ടുണ്ട്. 15 മത്സരങ്ങൾ കളിച്ച റൊണാൾഡോ 1 ഗോളും 2 അസിസ്റ്റും മാത്രമാണ് നേടിയിട്ടുള്ളത്.
ലിവർപൂളിനെതിരെ നാലു മത്സരങ്ങൾ മാത്രം കളിച്ച മെസ്സി രണ്ടു ഗോളുകൾ നേടിയിട്ടുണ്ട്. 13 മത്സരങ്ങൾ കളിച്ച റൊണാൾഡോ മൂന്ന് ഗോളും ഒരു അസിസ്റ്റുമാണ് നേടിയിട്ടുള്ളത്. സിറ്റിക്കെതിരെ 7 മത്സരങ്ങൾ കളിച്ച മെസ്സി ഏഴ് ഗോളുകളും രണ്ട് അസിസ്റ്റുകളും നേടിയിട്ടുണ്ട്. 15 മത്സരങ്ങൾ കളിച്ച റൊണാൾഡോ അഞ്ചു ഗോളുകളും രണ്ട് അസിസ്റ്റുകളുമാണ് നേടിയിട്ടുള്ളത്. മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ 6 മത്സരങ്ങൾ കളിച്ച മെസ്സി നാലു ഗോളുകൾ നേടിയിട്ടുണ്ട്. 5 മത്സരങ്ങൾ കളിച്ച റൊണാൾഡോ 3 ഗോളുകളാണ് നേടിയിട്ടുള്ളത്.
ടോട്ടന്‍ഹാമിനെതിരെ രണ്ട് മത്സരങ്ങൾ കളിച്ച മെസ്സി രണ്ടു ഗോളുകൾ നേടിയിട്ടുണ്ട്. 19 മത്സരങ്ങൾ കളിച്ച റൊണാൾഡോ 11 ഗോളുകളും നാല് അസിസ്റ്റുകളും നേടിയിട്ടുണ്ട്. ആകെ പരിഗണിക്കുകയാണെങ്കിൽ പ്രീമിയർ ലീഗിലെ ടോപ്പ് സിക്സ് ക്ലബ്ബുകൾക്കെതിരെ 35 മത്സരങ്ങളാണ് മെസ്സി കളിച്ചിട്ടുള്ളത്.27 ഗോളുകളും 6 അസിസ്റ്റുകളും നേടിയിട്ടുണ്ട്. അതായത് 35 മത്സരങ്ങളിൽ നിന്ന് 33 ഗോൾ കോൺട്രിബ്യൂഷൻസ്.
Cristiano Ronaldo ya completó 7 temporadas en la Premier League, mientras que Messi jamás jugó en Inglaterra 👀🔥
— Bolavip Argentina (@BolavipAr) September 28, 2022
Estás loco, Pulga 🤯 pic.twitter.com/bpwAARwf5N
റൊണാൾഡോയുടെ കാര്യത്തിലേക്ക് വരുമ്പോൾ 82 മത്സരങ്ങൾ കളിച്ച റൊണാൾഡോ 29 ഗോളുകളും 10 അസിസ്റ്റുകളും നേടിയിട്ടുണ്ട്. അതായത് 82 മത്സരങ്ങളിൽ നിന്ന് കേവലം 39 ഗോൾ കോൺട്രിബ്യൂഷൻസ് മാത്രം. ആരാണ് മികച്ചുനിൽക്കുന്നത് എന്നുള്ളത് ഈ കണക്കുകൾ തന്നെ സംസാരിക്കുന്നതാണ്.