മൂന്നു തലമുറയുടെ സ്വപ്നം, പെലെയെയും മറഡോണയെയും കണ്ട ആരാധകൻ ലിയോ മെസ്സിയെ നേരിട്ട് കാണാനെത്തിയപ്പോൾ..

ലോക ഫുട്ബോളിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളെന്നു വിശേഷിപ്പിക്കപ്പെടുന്നവരാണ് പെലെയും മറഡോണയും ക്രിസ്ത്യാനോ റൊണാൾഡോയും ലിയോ മെസ്സിയും ഉൾപ്പെടുന്നവർ. ഈ നാല് താരങ്ങളുടെയും മത്സരങ്ങൾ നേരിട്ടു കാണാൻ ലഭിക്കുന്നത് അപൂർവ ഭാഗ്യമാണ്. പ്രത്യേകിച്ച് ഒരുപാട് വർഷങ്ങൾക്കു മുമ്പ് പന്ത് തട്ടിയ പെലെയുടെ കളി നേരിട്ട് കണ്ടവർ ഇപ്പോഴും മെസ്സിയെയും റൊണാൾഡോയുടെയും കളി നേരിട്ട് കാണുന്നത്.

ക്രിസ്റ്റ്യാനോ റൊണാൾഡോയെ കാണാനായിലെങ്കിലും ബാക്കിയുള്ള മൂന്നു താരങ്ങളെയും കാണാനുള്ള ഭാഗ്യം ലഭിച്ച മനുഷ്യനാണ് അമേരിക്കയിലെ എൽ സാൽവദോറിലെ സാൻ വിസിന്റെ പ്രദേശത്തുള്ള 91 വയസ്സുകാരനായ ജയിമി വർഗാസ് എന്ന ആരാധകൻ. മുൻപ് ചെറുപ്രായത്തിൽ പെലെയുടെയും മറഡോണയുടെയും കളി കണ്ട ജയിമി വർഗാസ് മെസ്സിയെ കാണുവാൻ വേണ്ടിയാണ് എൽ സാൽവദോർ എഫ്സിയുടെ സ്റ്റേഡിയത്തിൽ വന്നത്, ഇന്റർ മിയാമി ജഴ്സിയിൽ പന്ത് തട്ടുന്ന ലിയോ മെസ്സിയെ കണ്ടതോടെ ആ സ്വപ്നവും യാഥാർത്ഥ്യമായി എന്ന് അദ്ദേഹത്തിന്റെ ചെറുമകൻ പറയുന്നു.

മാത്രമല്ല ജയിമി വർഗാസിന്റെ മകൻ മറഡോണയുടെ കളി കണ്ടിട്ടുണ്ടെന്നും അവകാശപ്പെട്ടു. ഇപ്പോൾ ഈ മൂന്നു തലമുറയിലുള്ളവരും മെസ്സിയെ ഒരുമിച്ചു നേരിട്ട് കണ്ടു തങ്ങളുടെ സ്വപ്നം പൂർത്തീകരിച്ചു. എൽ സാൽവദോറിന്റെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ലിയോ മെസ്സിയുടെ ഇന്റർമിയാമി ടീം ഗോൾരഹിത സമനിലയിലാണ് കുടുങ്ങിയത്.

അമേരിക്കൻ ഫുട്ബോൾ സീസൺ ആരംഭിക്കുന്നതിനു മുൻപായുള്ള സൗഹൃദമത്സരങ്ങളിലും പ്രീസീസൺ മത്സരങ്ങളിലും ആണ് നിലവിൽ ലിയോ മെസ്സിയും സംഘവും. കഴിഞ്ഞ സീസണിൽ ലഭിക്കാതെ പോയ മേജർ സോക്കർ ലീഗിന്റെ ലീഗ് കിരീടം സ്വന്തമാക്കുവാൻ ലക്ഷ്യം വെച്ചുകൊണ്ടാണ് സൂപ്പർ താരനിരയെ അണിനിർത്തി ഇന്റർ മിയാമി ഇത്തവണ അമേരിക്കൻ ഫുട്ബോളിൽ പന്ത് തട്ടാൻ ഒരുങ്ങുന്നത്.

Rate this post