അടുത്ത സീസണിൽ കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും ആരെല്ലാം അകത്ത് വരും ആരെല്ലാം പുറത്ത് പോകും | Kerala Blasters

തുടർച്ചയായി മൂന്ന് വർഷവും പ്ലേഓഫിലേക്ക് നയിച്ച സെർബിയൻ താരം ഇവാൻ വുകുമാനോവിച്ചിന് പകരക്കാരനായി കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ത്യൻ സൂപ്പർ ലീഗിൻ്റെ പതിനൊന്നാം സീസണിൽ പുതിയ മുഖ്യ പരിശീലകനെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചിരിക്കുകയാണ്. പുതിയ പരിശീലകനൊപ്പം പുതിയ താരങ്ങളെയും ടീമിലെത്തിക്കാൻ ഒരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്.

പുതിയ കളിക്കാരെ കൊണ്ട് വരുന്നതിനോടൊപ്പം നിലവിലെ ടീമിൽ നിന്ന് കുറച്ചു പേരെ ഓഫ്‌ലോഡ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. സീസൺ 10 ൽ എഫ്‌സി ഗോവയ്‌ക്കായി മികച്ച പ്രകടനം നടത്തിയവരിൽ ഒരാളായ മൊറോക്കൻ വിംഗർ നോഹ സദൗയിയുടെ സൈനിങ്‌ ഉറപ്പായിരിക്കുകയാണ്. 23 മത്സരങ്ങളിൽ നിന്നു 11 ഗോളും 5 അസിസ്റ്റും കുറിച്ചു ഗോവൻ മുന്നേറ്റത്തിലെ നിർണായക സാന്നിധ്യമാണ്‌ സദൂയി.സദൗയി തൻ്റെ സർഗ്ഗാത്മകത, കഴിവുകൾ, വേഗത എന്നിവകൊണ്ട് ISL ആരാധകരിൽ നിന്ന് വളരെയധികം ശ്രദ്ധ നേടിയിരുന്നു.

30 കാരനായ സദൗയി രണ്ട് വർഷത്തെ കരാറിലാണ് ബ്ലാസ്റ്റേഴ്സിൽ ചേരുന്നത്. മുൻ സീസണിൽ ദൗര്ബല്യമായ പ്രതിരോധം ശക്തമാക്കാനും ബ്ലാസ്റ്റേഴ്‌സിന് താൽപ്പര്യമുണ്ട്. മുംബൈ സിറ്റിയിൽ നിന്ന് ലോണിൽ എത്തിയ താരവുമായുള്ള വ്യവസ്ഥകൾ അംഗീകരിച്ച് ഡിഫൻഡർ നൗച്ച സിംഗിനെ സ്ഥിരമായ കരാറിൽ ഒപ്പിടാൻ ഒരുങ്ങുകയാണ്.മുംബൈ സിറ്റിയുടെ ഡിഫൻസീവ് മിഡ്ഫീൽഡർ വിനിത് റായിയുടെ സേവനം ഏറ്റെടുക്കാനും ക്ലബ്ബിന് താൽപ്പര്യമുണ്ട്.ക്രൊയേഷ്യൻ താരം മാർക്കോ ലെസ്‌കോവിച്ചിന് പകരക്കാരനായി ഓസ്‌ട്രേലിയൻ സെൻ്റർ ബാക്ക് ടോം ആൽറെഡിനെയും ടീമിൽത്തിക്കാൻ ഒരുങ്ങുകയാണ് ബ്ലാസ്റ്റേഴ്‌സ്.

സ്‌ട്രൈക്കർ ദിമിട്രിയോസ് ഡയമൻ്റകോസ്, ഉറുഗ്വേൻ പ്ലേമേക്കർ അഡ്രിയാൻ ലൂണ എന്നിവരെ നിലനിർത്തുഎംപി എന്ന ചോദ്യം ഉയർന്നുവരുന്നുണ്ട്.13 ഗോളുകളുമായി ഗോൾഡൻ ബോൾഡൻ ബൂട്ട് അവാർഡ് നേടിയ ഡയമൻ്റകോസുമായുള്ള കരാർ ഈ മാസം അവസാനിക്കും. ഗ്രീക്ക് ഗോൾ വേട്ടക്കാരനെ നിലനിർത്തുക എന്നത് ബ്ലാസ്റ്റേഴ്സിന് എളുപ്പമല്ല, കാരണം നിരവധി ഐഎസ്എൽ ക്ലബ്ബുകൾ ഇതിനകം തന്നെ അദ്ദേഹത്തോട് താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

ലൂണയുടെ നിലവിലെ കരാർ ഒരു സീസണിൽ കൂടി മഞ്ഞ ജേഴ്‌സി ധരിക്കാൻ അദ്ദേഹത്തെ പ്രാപ്തനാക്കുന്നുണ്ടെങ്കിലും, പുതിയ പരിശീലകനുമായി കൂടിയാലോചിച്ച ശേഷം അദ്ദേഹത്തെ നിലനിർത്തുന്നത് സംബന്ധിച്ച് തീരുമാനമെടുക്കും. ലീഗിലെ ഏറ്റവും വിലപിടിപ്പുള്ള കളിക്കാരിലൊരാളായ ലൂണയെ വമ്പൻ ഓഫറുകളുമായി നിരവധി ഐഎസ്എൽ ടീമുകൾ പിന്തുടരുന്നതായി റിപ്പോർട്ട്. ജീക്‌സൺ സിംഗ്, മുഹമ്മദ് ഐമെൻ, കെ പി രാഹുൽ, സൗരവ് മണ്ഡൽ എന്നിവരുൾപ്പെടെയുള്ള യുവ താരണങ്ങൾക്കും ആവശ്യക്കാർ ഏറെയാണ്.

Rate this post
Kerala Blasters