ക്രൊയേഷ്യയെ നേരിടാൻ ആരൊക്കെ? അർജന്റീനയുടെ സാധ്യത ഇലവൻ ഇതാ |Qatar 2022
ഖത്തർ വേൾഡ് കപ്പിലെ ആദ്യ സെമിഫൈനൽ പോരാട്ടത്തിന് വേണ്ടി അർജന്റീന ഇന്ന് ഇറങ്ങുകയാണ്. ബ്രസീലിനെ തോൽപ്പിച്ച് കൊണ്ടുവരുന്ന ക്രൊയേഷ്യയാണ് അർജന്റീനയുടെ എതിരാളികൾ. ഇന്ന് രാത്രി 12:30നാണ് അർജന്റീനയും ക്രൊയേഷ്യയും തമ്മിലുള്ള പോരാട്ടം നടക്കുക.
കഴിഞ്ഞ മത്സരത്തിൽ ഒരു വ്യത്യസ്തമായ ഇലവനെയായിരുന്നു അർജന്റീനയുടെ പരിശീലകനായ സ്കലോണി പ്രഖ്യാപിച്ചിരുന്നത്. 5 ഡിഫൻഡർമാരെ സ്കലോണി ഉപയോഗപ്പെടുത്തിയിരുന്നു.എന്നാൽ ഈ മത്സരത്തിൽ അത് ഉണ്ടാവില്ല എന്ന് തന്നെയാണ് ഇപ്പോൾ അറിയാൻ സാധിക്കുന്നത്.
സാധാരണ സ്കലോണി ഉപയോഗിക്കുന്ന 4-3-3 ഫോർമേഷൻ തന്നെയായിരിക്കും ഈ മത്സരത്തിൽ ഉപയോഗപ്പെടുത്തുക. സസ്പെൻഷനിലുള്ള അക്കൂനയുടെ സ്ഥാനത്ത് നിക്കോളാസ് ടാഗ്ലിയാഫിക്കോ സ്റ്റാർട്ട് ചെയ്തേക്കും. കഴിഞ്ഞ മത്സരത്തിൽ ഉണ്ടായിരുന്ന ലിസാൻഡ്രോ മാർട്ടിനെസ്സ് ആദ്യ ഇലവനിൽ ഉണ്ടാവില്ല.
Argentina team from Monday training before semi final match of World Cup. https://t.co/EObMuNTBAS pic.twitter.com/uz9UcvKT8p
— Roy Nemer (@RoyNemer) December 12, 2022
അതേസമയം എയ്ഞ്ചൽ ഡി മരിയ മുന്നേറ്റ നിരയിൽ തിരിച്ചെത്തിയെക്കും. മധ്യനിരയിൽ റോഡ്രിഗോ ഡി പോളും സ്റ്റാർട്ട് ചെയ്തേക്കും. ഇനി ഡി മരിയ ഇല്ലെങ്കിൽ ലൗറ്ററോ വരാനുള്ള സാധ്യതയുണ്ട്. അങ്ങനെയാണ് എന്നുണ്ടെങ്കിൽ 4-3-1-2 എന്ന ഫോർമേഷനിലായിരിക്കും അർജന്റീന കളിക്കുക.ഡി മരിയ ഇല്ലെങ്കിൽ ചിലപ്പോൾ പരേഡസിനെ ഉൾപ്പെടുത്തി 4-4-2 ഫോർമേഷനിലും കളിക്കാൻ സാധ്യതയുണ്ട്.
അർജന്റീനയുടെ നിലവിലെ സാധ്യത ഇലവൻ താഴെ നൽകുന്നു.Emiliano Martínez; Nahuel Molina, Cristian Romero, Nicolás Otamendi, Nicolás Tagliafico; Rodrigo De Paul, Enzo Fernández, Alexis Mac Allister, Lionel Messi Julián Álvarez and Ángel Di María