സൗദി അറേബ്യക്കെതിരെ ആരൊക്കെയിറങ്ങും? അർജന്റീനയുടെ സാധ്യത ഇലവൻ ഇതാ| Qatar 2022

കഴിഞ്ഞ സന്നാഹ മത്സരത്തിൽ മികച്ച വിജയം നേടിക്കൊണ്ട് വേൾഡ് കപ്പിന് തയ്യാറെടുക്കാൻ അർജന്റീനക്ക് സാധിച്ചിരുന്നു. എതിരില്ലാത്ത 5 ഗോളുകൾക്കായിരുന്നു അർജന്റീന UAE യെ തോൽപ്പിച്ചത്.മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ അർജന്റീനക്ക് സാധിക്കുകയും ചെയ്തിരുന്നു. ഇനി സൗദി അറേബ്യയാണ് വേൾഡ് കപ്പിലെ ആദ്യ മത്സരത്തിൽ അർജന്റീനയുടെ എതിരാളികൾ.

നവംബർ 22 ആം തീയതിയാണ് ഈ മത്സരം നടക്കുക.ഈ മത്സരത്തിൽ ആരൊക്കെ ആയിരിക്കും അർജന്റീനക്ക് വേണ്ടി ഇറങ്ങുക എന്നുള്ളതാണ് ആരാധകർക്ക് ഇപ്പോൾ അറിയേണ്ട കാര്യം. പ്രമുഖ അർജന്റൈൻ പത്രപ്രവർത്തകനായ ഗാസ്റ്റൻ എഡുൾ ഒരു സാധ്യത ഇലവൻ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഗോൾ കീപ്പറായികൊണ്ട് എമിലിയാനോ മാർട്ടിനെസ്സ് തന്നെയായിരിക്കും ആദ്യ ഇലവനിൽ ഇടം നേടുക. സെന്റർ ബാക്ക്മാരുടെ കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല.ക്രിസ്റ്റൻ റൊമേറോ,നിക്കോളാസ്‌ ഓട്ടമെന്റി എന്നിവരായിരിക്കും അണിനിരക്കുക.റൊമേറോക്ക് പരിക്കിന്റെ പ്രശ്നങ്ങൾ ഒന്നുമില്ല എന്നാണ് വ്യക്തമാകുന്നത്.

വിങ് ബാക്കുമാരുടെ കാര്യത്തിലാണ് ചില സംശയങ്ങൾ നിലനിൽക്കുന്നത്. റൈറ്റ് ബാക്ക് പൊസിഷനിൽ മൊളീന,മോന്റിയേൽ എന്നിവരിൽ ഒരാളായിരിക്കും ഇറങ്ങുക. ലെഫ്റ്റ് ബാക്ക് പൊസിഷനിൽ ടാഗ്ലിയാഫിക്കോ,അക്കൂന എന്നിവരിൽ ഒരാളായിരിക്കും ഇടം നേടുക.അക്കൂനക്ക് ചെറിയ രൂപത്തിലുള്ള പരിക്കിന്റെ പ്രശ്നങ്ങളുമുണ്ട്.

മിഡ്‌ഫീൽഡിൽ ഡി പോൾ,പരേഡസ് എന്നിവർക്ക് സ്ഥാനം ഉറപ്പാണ്.അതേസമയം പപ്പു ഗോമസ്,മാക്ക് ആല്ലിസ്റ്റർ എന്നിവരുടെ കാര്യത്തിലാണ് സംശയങ്ങൾ ഉള്ളത്.മാക്ക് ആല്ലിസ്റ്റർക്കാണ് സാധ്യത കൽപ്പിക്കപ്പെടുന്നത്.

മുന്നേറ്റം നിരയിൽ ലയണൽ മെസ്സിക്കൊപ്പം ഡിമരിയ,ലൗറ്ററോ മാർട്ടിനസ് എന്നിവരായിരിക്കും ഇറങ്ങുക.ലൗറ്ററോ മാർട്ടിനസിന്റെ മസിൽ ഇഞ്ചുറി പ്രശ്നങ്ങൾ ഒന്നും തന്നെയില്ല എന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.അർജന്റീനയുടെ സാധ്യത ഇലവൻ ഒരിക്കൽ കൂടി നൽകുന്നു.

Emi Martínez : Molina/Montiel – Romero – Otamendi – Tagliafico/Acuña
De Paul – Paredes – Mac Allister/Papu
Messi- Di Maria – Lautaro

Rate this post