ഖത്തർ ലോകകപ്പിൽ നെയ്മർക്കൊപ്പം ബ്രസീൽ മുന്നേറ്റ നിരയിൽ ആരെല്ലാം ഇറങ്ങും ? പദ്ധതികൾ ആസൂത്രണം ചെയ്ത് ടിറ്റെ |Brazil |Qatar 2022

ലോകകപ്പിനുള്ള ബ്രസീൽ ടീമിലെ വിംഗർമാരും ഫോൾസ് നൈനുകളും സെന്റർ ഫോർവേഡുകളും കോച്ച് ടിറ്റെക്ക് മുന്നിൽ നല്ലൊരു സെലക്ഷൻ തലവേദനയാണ് നൽകുന്നത്.അഞ്ച് തവണ ചാമ്പ്യൻ 20 വർഷത്തിന് ശേഷം ആദ്യമായി കിരീടം നേടാൻ തയ്യാറെടുക്കുകയാണ്.

എതിർക്കുന്ന പ്രതിരോധങ്ങളെ ആശങ്കപ്പെടുത്തുന്നതോ ഭയപ്പെടുത്തുന്നതോ ആയ വൈദഗ്ധ്യം, വേഗത, ആക്രമണോത്സുകത എന്നിവയെല്ലാം ഇപ്പോഴത്തെ ബ്രസീൽ ടീമിനുണ്ട്. നിലവിൽ ഇറ്റലിയിലെ ടൂറിനിൽ പരിശീലനത്തിലാണ് ബ്രസീൽ ടീം.നെയ്മർ, വിനീഷ്യസ് ജൂനിയർ, റോഡ്രിഗോ, റിച്ചാർലിസൺ, റാഫിൻഹ, ആന്റണി, ഗബ്രിയേൽ ജീസസ്, ഗബ്രിയേൽ മാർട്ടിനെല്ലി, പെഡ്രോ എന്നിവരാണ് 26 അംഗ ടീമിലെ ഒമ്പത് മുന്നേറ്റക്കാർ.2014, 2018 ലോകകപ്പുകളിൽ നിന്ന് നെയ്മറിനും നാല് വർഷം മുമ്പ് റഷ്യയിൽ ബ്രസീലിന്റെ സ്റ്റാർട്ടിംഗ് സ്‌ട്രൈക്കറായിരുന്ന ജീസസിനും മാത്രമേ ടൂർണമെന്റിൽ പരിചയമുള്ളൂ. മറ്റ് ഏഴുപേരും ഖത്തറിൽ ലോകകപ്പ് അരങ്ങേറ്റം കുറിക്കും.9 താരങ്ങളെയും ഉപയോഗിക്കാനാണ് താൻ ഉദ്ദേശിക്കുന്നതെന്ന് ടിറ്റെ പറഞ്ഞു.

10 വർഷമായി സ്ഥിരം സ്റ്റാർട്ടറായ നെയ്മറെ എവിടെ കളിപ്പിക്കണമെന്നതാണ് പ്രധാന തീരുമാനം. ടിറ്റേയുടെ അഭിപ്രായത്തിൽ, “മൂന്ന് അമ്പുകൾക്ക് പിന്നിലെ വില്ലു” പോലെ, ആക്രമണത്തെ പിന്തുണയ്‌ക്കാൻ നെയ്‌മർ ഒരു മിഡ്‌ഫീൽഡ് റോൾ കൈകാര്യം ചെയ്യാൻ സാധ്യതയുണ്ട്.നെയ്മർ ഒരു മിഡ്ഫീൽഡർ-സ്ട്രൈക്കർ എന്ന നിലയിൽ ഇറങ്ങുമ്പോൾ ബ്രസീലിന്റെ ഏറ്റവും വാഗ്ദാനമായ സ്റ്റാർട്ടിംഗ് ലൈനപ്പിൽ ഇടതുവശത്ത് വിനീഷ്യസും ടാർഗെറ്റ് മാൻ ആയി റിച്ചാർലിസണും വലതുവശത്ത് റാഫിൻഹയും ഇറങ്ങും.നവംബർ 24-ന് സെർബിയയ്‌ക്കെതിരായ ഉദ്ഘാടന മത്സരത്തിൽ മുന്നേറ്റ നിരയിൽ ഇവർ അണിനിരക്കും എന്നാണ് കരുതുന്നത്.ലൂക്കാസ് പാക്വെറ്റയെ ഇടത് വശത്ത് കലിപ്പിക്കുക എന്നത് മറ്റൊരു ശൈലി. പക്ഷെ മികച്ച ഫിമിലുള്ള വിനിഷ്യസിനെ മാറ്റി നിർത്തുന്നത് നല്ല തീരുമാനം ആയിരിക്കില്ല.

നെയ്മറിനെ കൂടുതലായി ആശ്രയിക്കുന്ന ശൈലിയിൽ നിന്നും ബ്രസീൽ പിന്നോട്ട് പോയിരിക്കുകയാണ്.തന്റെ അവസാന ഏഴ് അന്താരാഷ്ട്ര മത്സരങ്ങളിൽ ബ്രസീലിനായി ഏഴ് ഗോളുകൾ നേടിയ റിച്ചാർലിസൺ ദേശീയ ടീമിന്റെ ജേഴ്സിയിൽ മികച്ച പ്രകടനമാണ് നടത്തുന്നത്.വിനീഷ്യസും റാഫിൻഹയും മുന്നേറ്റ നിരയിൽ പരാജയപ്പെട്ടാൽ മാർട്ടിനെല്ലിയും ആന്റണിയും പകരക്കാരായി ഇറങ്ങും.ജീസസിനും റോഡ്രിഗോയ്ക്കും ഇവരെ കഴിഞ്ഞ് മാത്രമാണ് അവസരം ലഭിക്കുക.റിച്ചാർലിസൺ പരാജയപ്പെട്ടാൽ മൂന്നു താരങ്ങളാണ് ബെഞ്ചിൽ കാത്തിരിക്കുന്നത്.

ഒരു ഫിനിഷർ എന്ന നിലയിൽ ജീസസ് മികച്ച ഫോമിലാണ്.കോപ്പ ലിബർട്ടഡോറസ് ചാമ്പ്യൻഷിപ്പിൽ ടോപ് സ്‌കോറർ ആയ പെഡ്രോയും മികച്ച ഫോമിലാണുളളത്. ചാമ്പ്യൻ ഫ്ലെമെംഗോയ്‌ക്കായി 13 മത്സരങ്ങളിൽ നിന്ന് 12 ഗോളുകൾ നേടിയ പെഡ്രോ റിചാലിസണെ മറികടന്ന് ലോകകപ്പിൽ ടീമിന്റെ പ്രധാന സ്‌ട്രൈക്കറായി മാറിയാൽ അത്ഭുതപ്പെടാനില്ല.നാല് വർഷം മുമ്പ് ഷ്യയിൽ സ്കോർ ചെയ്യുന്നതിൽ ജീസസ് പരാജയപ്പെട്ടെങ്കിലും ഇത്തവണ ഒരു സ്വാധീനം ചെലുത്താൻ സാധ്യത കാണുന്നുണ്ട്.

Rate this post