ഖത്തർ വേൾഡ് കപ്പിൽ ബ്രസീൽ മുന്നേറ്റ നിരയിൽ സൂപ്പർ താരം നെയ്മർക്കൊപ്പം ആരെല്ലാം അണിനിരക്കും |Neymar |Brazil

വളർന്നു വരുന്ന ഏതൊരു ഫുട്ബോൾ താരത്തിന്റെയും സ്വപ്നമായിരിക്കും വേൾഡ് കപ്പിൽ പന്ത് തട്ടുക എന്നത്.കഴിവുകളെല്ലാം ഉണ്ടായിരുന്നിട്ടും പല താരങ്ങൾക്കും അവരുടെ സ്വപ്നം യാഥാർഥ്യമാക്കാൻ സാധിച്ചിച്ചിട്ടില്ല. ലോകത്തിലെ ഏറ്റവും മികച്ച പ്രതിഭകളെ സംഭാവന ചെയ്യുന്ന ബ്രസീലിൽ നിരവധി താരങ്ങളാണ് ലോകകപ്പ് സ്വപ്നം കണ്ടുകൊണ്ടിരിക്കുന്നത്.

2022 വേൾഡ് കപ്പിനെത്തുമ്പോൾ ബ്രസീൽ പരിശീലകൻ ടിറ്റെക്ക് മുൻപിലുള്ള ഏറ്റവും വലിയ തലവേദന മുന്നേറ്റ നിര താരങ്ങളുടെ ബാഹുല്യമാണ്.പെലെ മുതൽ റിവാൾഡോ മുതൽ റൊണാൾഡോ വരെ അണിനിരന്ന ബ്രസീൽ അവിശ്വസനീയമായ ആക്രമണ ഫുട്‌ബോളിന്റെ പര്യായമാണ്.ലോക ഫുട്ബോളിൽ ബ്രസീലിയൻ ഫോർവേഡുകൾക്ക് പ്രത്യേക സ്ഥാനം തന്നെയുണ്ട്.അവരുടെ സ്വാഭാവികമായ കളിയും ശൈലിയും കണ്ണഞ്ചിപ്പിക്കുന്ന ഗോൾ സ്കോറിങ്ങും കാലങ്ങളായി ഫുട്ബോൾ ആരാധകരെ വിസ്മയിപ്പിക്കുന്നു. അവരുടെ നിലവിലെ തലമുറയും ഭയപ്പെടുത്തുന്ന നിലവാരം ഉളളവരാണ്.

മുന്നേറ്റ നിരയിൽ സ്ഥാനം ഉറപ്പുള്ള താരമാണ് സൂപ്പർ താരം നെയ്മർ. അദ്ദേഹത്തോടൊപ്പം ആന്റണി, റഫിൻഹ, വിനീഷ്യസ് ജൂനിയർ ഇവരിൽ ആരെ ഇറക്കും എന്ന സംശയത്തിലാണ് പരിശീലകൻ.ബ്രസീലിയൻ ടീമിൽ പ്രതിരോധത്തിലും മിഡ്ഫീൽഡിലും ഗുണനിലവാരത്തിന്റെ അതിപ്രസരമുണ്ട്.അടുത്ത രണ്ട് മാസത്തിനുള്ളിൽ ടിറ്റെ തന്റെ ഇഷ്ടപ്പെട്ട ഇലവനെ ക്രാഫ്റ്റ് ചെയ്യുന്നതിനാൽ അത് പരിഹരിക്കേണ്ടതുണ്ട്.യൂറോപ്യൻ ഫുട്ബോളിലെ ക്ലബ് ഫുട്ബോളിലെ ഏറ്റവും മികച്ച മൂന്നു പ്രതിഭകളാണ് ആന്റണി റഫിൻഹ വിനീഷ്യസ് ജൂനിയർ എന്നിവർ.

ലോകത്തിലെ ഏറ്റവും വലിയ മൂന്ന് ക്ലബ്ബുകളിലാണ് ഇവർ കളിക്കുന്നത്. ഏതൊരു രാജ്യതായാലൂം ആദ്യ ഇലവനിൽ സ്ഥാനം ഉറപ്പിക്കുനന് മൂന്ന് താരങ്ങളാണ്. നിലവിലെ അവസ്ഥയിൽ ഇടതു വിങ്ങിൽ തന്റെ സ്വാഭാവിക സ്ഥാനത്ത് റയൽ മാഡ്രിഡിന്റെ വിനീഷ്യസ് ജൂനിയറെ തിരഞ്ഞെടുക്കുമെന്നും നെയ്മർ ഒരു ഫ്ലൂയിഡ് ഫ്രണ്ട്-ത്രീയിൽ മധ്യത്തിലൂടെ കളിക്കുകയും ബാഴ്‌സലോണയുടെ റാഫിൻഹയെ വലതുവശത്ത് തിരഞ്ഞെടുക്കുമെന്നും പ്രതീക്ഷിക്കുന്നു.മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആന്റണിക്ക് പകരക്കാരുടെ നിരയിലാണ് സ്ഥാനം. മൂന്നു താരങ്ങളും ക്ലബ്ബിനായി മികച്ച ഫോമിലാണ് കളിക്കുന്നത്. വിരൽത്തുമ്പിലെ ലോകോത്തര വിങ്ങർമാർ കാരണം ടിറ്റെ പരമ്പരാഗത നമ്പർ 9-നെ തള്ളിക്കളയാൻ സാധ്യതയുണ്ട്.

ആഴ്‌സണലിന്റെ ഗബ്രിയേൽ ജീസസും ടോട്ടൻഹാമിന്റെ റിച്ചാർലിസണുമാണ് അദ്ദേഹത്തിന്റെ മുൻനിര തിരഞ്ഞെടുപ്പുകൾ.ഈ മാസാവസാനം നടക്കുന്ന സൗഹൃദ മത്സരങ്ങൾക്കുള്ള ടിറ്റെയുടെ സ്‌ക്വാഡിൽ ജീസസ് ഇല്ല.മാനേജർ പെഡ്രോ, മാത്യൂസ് കുൻഹ, റോഡ്രിഗോ എന്നിവർക്ക് മുൻഗണന നൽകി.ജീസസ് ഒരുപക്ഷേ ഖത്തറിലേക്ക് പറക്കാൻ സാധ്യത കാണുന്നുണ്ട്.ക്ലബ് ഫോം തുടരുകയാണെങ്കിൽ no 9 പൊസിഷനിൽ ആഴ്‌സണൽ സ്‌ട്രൈക്കർ ഉണ്ടാവും.

ജീസസ് ഈ കാലയളവിലെ ആറ് പ്രീമിയർ ലീഗ് മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളുകൾ നേടുകയും മൂന്ന് അസിസ്റ്റുകൾ നൽകുകയും ചെയ്തു. സമ്മറിൽ ടോട്ടൻഹാമിൽ ചേർന്നത് മുതൽ തന്റെ വ്യക്തിമുദ്ര പതിപ്പിചാ താരമാണ് റിച്ചാർലിസൺ.കോപ്പ അമേരിക്കയിൽ എല്ലാ മത്സരങ്ങളും താരം കളിച്ചിരുന്നു.പന്ത് കൈവശമില്ലെങ്കിലും പ്രസ് ചെയ്ത് കളിക്കുന്നതിൽ മിടുക്കനായ താരം ബ്രസീലിയൻ മുന്നേറ്റ നിരക്ക് ശക്തിപകരും എന്നതിൽ സംശയമില്ല.

Rate this post
AntonyBrazilFIFA world cupNeymar jrQatar2022RaphinhaVinicius Junior