ഐസിസി 2023 ക്രിക്കറ്റ് ലോകകപ്പിന്റെ ഫൈനൽ ഇന്നാണ് നടക്കുന്നത്. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ ആതിഥേയരായ ഇന്ത്യയും ക്രിക്കറ്റിലെ അധികായരായ ഓസ്ട്രേലിയൻ തമ്മിൽ ഏറ്റുമുട്ടുമ്പോൾ തീപാറും എന്ന് ഉറപ്പ്.
സെമിഫൈനലിൽ ഇന്ത്യ ന്യൂസിലാൻഡിനെ 70 റൺസിന് തകര്ത്താണ് ഫൈനലിലേക്ക് യോഗ്യത നേടിയത്, രണ്ടാം സെമിഫൈനലിൽ ഓസ്ട്രേലിയ സൗത്താഫ്രിക്കയെ 3 വിക്കറ്റുകൾക്കും തോൽപ്പിച്ച് ഇന്ത്യക്കെതിരെയുള്ള കലാശപ്പോരിന് അർഹത നേടി. നിലവിലെ സാധ്യതകൾ ആർക്കാണെന്ന് ചൂണ്ടിക്കാട്ടുകയാണ് സൗത്താഫ്രിക്ക പരിശീലകൻ റോബ് വാൾട്ടർ.
❝സത്യം പറഞ്ഞാൽ ഞാൻ ഫൈനൽ മത്സരം കാണുവാൻ ഒരു ശതമാനം മാത്രമേ സാധ്യതയുള്ളൂ. ഞാൻ ഫൈനലിനെ കുറിച്ച് ശ്രദ്ധിക്കാനേ പോകുന്നില്ല, എങ്കിലും ഇന്ത്യയിൽ നടക്കുന്ന മത്സരമായതുകൊണ്ട് ആതിഥേയർക്ക് അല്പം മുൻതൂക്കം നൽകുന്നുണ്ട്, സ്വന്തം നാട്ടിൽ നടക്കുന്ന ലോകകപ്പ് നേടിയാൽ അതിൽപരം ആനന്ദം വേറെയില്ല. ഓസ്ട്രേലിയൻ ചേഞ്ച് റൂമിൽ എനിക്ക് കുറച്ചധികം കൂട്ടുകാരുണ്ട്, പ്രത്യേകിച്ച് ഓസ്ട്രേലിയൻ പരിശീലകൻ, അതുകൊണ്ടുതന്നെ ഓസ്ട്രേലിയയോട് അല്പം ചായ്വുണ്ട്, അതുകൊണ്ടുതന്നെ അവർ നന്നായി കളിക്കട്ടെ.❞
Brutal honesty from South Africa head coach Rob Walter about the #CWC23 final 👀 pic.twitter.com/u5F7qUOeqb
— ESPNcricinfo (@ESPNcricinfo) November 17, 2023
❝ഇന്ത്യക്കെതിരെ ഞങ്ങൾ അവസാനമായി കളിച്ചപ്പോൾ ഞങ്ങൾ കണ്ടതാണ്, കാണികൾ നൽകുന്ന പിന്തുണ.ആ പ്രചോദനം മാത്രം മതിയാവും ഇന്ത്യൻ ടീമിന് ലോകകപ്പ് പ്രതീക്ഷകൾ നൽകാൻ. ഇന്ത്യക്ക് ലോകകപ്പ് നേടുക എന്നല്ലാതെ മറ്റൊന്നും ചേരില്ല. മികച്ച ക്രിക്കറ്റ് കളിച്ചാണ് ഇവിടെ വരെ എത്തിയത്, നല്ല മത്സരങ്ങളാണ് അവർ കളിച്ചത്, അതേസമയം അവർ ഈ കാരണം കൊണ്ട് കിരീടം നേടാനാവും എന്നു പറയാൻ പറ്റില്ല.❞
The last time India and Australia were in an ODI World Cup final ⏪ #INDvAUS | #CWC23 | #CWC23FInal
— ESPNcricinfo (@ESPNcricinfo) November 17, 2023
(1/2) pic.twitter.com/QrRbPZRjOi
സൗത്ത് ആഫ്രിക്കൻ പരിശീലകൻ ആർക്കാണ് തന്റെ പിന്തുണയെന്ന് തുറന്നു പറഞ്ഞില്ലെങ്കിലും ഓസ്ട്രേലിയയോടുള്ള സോഫ്റ്റ് കോർണർ അദ്ദേഹം പ്രകടിപ്പിച്ചു. എങ്കിലും സാധ്യത കൽപ്പിച്ചത് ഇന്ത്യക്ക് തന്നെയാണ്. ഇന്ന് ഇന്ത്യൻ സമയം ഉച്ചതിരിഞ്ഞ് രണ്ടു മണിക്കാണ് കലാശ പോരാട്ടം.