ഐ ലീഗിൽ തുടർച്ചയായ രണ്ടാം കിരീടം തേടിയിറങ്ങിയ ഗോകുലത്തിന് അപ്രതീക്ഷിത തോൽവിയാണ് ശ്രീനിധി ഡെക്കാൻ എഫ്സിക്കെതിരെ നേരിട്ടത്. കിരീടം നേടാൻ ഒരു പോയിന്റ് മാത്രം മതിയായിരുന്നു ഗോകുലത്തിനെതിരെ ഒന്നിനെതിരെ മൂന്ന് ഗോളിന്റെ തകർപ്പൻ ജയമാണ് ശ്രീ നിധി നേടിയത്.
ഗോകുലത്തിന്റെ ഈ തോൽവി ഏറ്റവും കൂടുതൽ അനുഗ്രഹമയത് രണ്ടാം സ്ഥാനത്തുള്ള മുഹമ്മദൻ എസ്സി ക്കാണ്.രാജസ്ഥാൻ യുണൈറ്റഡിനെതിരെ 2-0 ന് വിജയിച്ച മുഹമ്മദൻസ് ഗോകുലവുമായുള്ള പോയിന്റ് വ്യത്യാസം മൂന്നാക്കി കുറക്കുകയും ചെയ്തു.ഐ ലീഗില്‍ 21 മത്സരങ്ങള്‍ക്ക് ശേഷമാണ് ഗോകുലം തോല്‍വി വഴങ്ങുന്നത്. 2022 മെയ് 14 ശനിയാഴ്ച കൊൽക്കത്തയിലെ വിവേകാനന്ദ യുബ ഭാരതി ക്രിരംഗനിൽ നടക്കുന്ന ഗോകുലം മുഹമ്മദൻ മത്സരത്തിലെ വിജയികൾ ഇത്തവണത്തെ ഐ ലീഗ് കിരീടത്തിൽ മുത്തമിടും.
സീസണിൽ നേരത്തെ 1-1 സമനില വഴങ്ങിയതിനാൽ, ഗോൾ വ്യത്യാസത്തിന് മുകളിൽ ആ പാരാമീറ്റർ ആദ്യം പരിഗണിക്കപ്പെടുന്നതിനാൽ, നേർക്കുനേർ വരുമ്പോൾ ഗോകുലം കേരളക്കോ മുഹമ്മദൻ എസ്സിക്കോ ഒരു നേട്ടവുമില്ല.ചരിത്രത്തിലാദ്യമായി ഹീറോ ഐ-ലീഗ് ചാമ്പ്യന്മാരാകാൻ മുഹമ്മദൻ എസ്സിക്ക് ജയിക്കേനേടിയിരിക്കുന്നു. ശ്രീനിധി ഡെക്കാണിനെതിരായ തോൽവിയോടെ ഗോകുലം കേരളയുടെ സീസണിലുടനീളം അപരാജിത കുതിപ്പ് ശക്തമായി അവസാനിച്ചു, എന്നാൽ മുഹമ്മദൻ എസ്സിക്കെതിരെ അവർക്ക് മൂന്ന് പോയിന്റിന്റെ ലീഡുണ്ട് , അതായത് സമനില പോലും അവർക്ക് അഭൂതപൂർവമായ തുടർച്ചയായ രണ്ടാം ചാമ്പ്യൻഷിപ്പ് ഉറപ്പ് നൽകും.
സമനിലയ്ക്കായി കളിക്കുന്നത് ഒരിക്കലും അനുയോജ്യമായ ഒരു സാഹചര്യമല്ല. മുഹമ്മദൻ എസ്സിയെ മറികടന്ന് ഗോകുലം കേരള ചരിത്രപുസ്തകങ്ങളിൽ അവരുടെ പേര് എഴുതാനുള്ള വിജയത്തിനായി പോരാടും .തീർച്ചയായും അവർക്കിടയിൽ നിൽക്കുക ബ്ലാക്ക് ആൻഡ് വൈറ്റ് ബ്രിഗേഡ് ആയിരിക്കും. സ്വന്തം ആരധകർക്ക് മുന്നിൽ കളിക്കുക എന്ന ഗുണം മുഹമ്മദൻസിന് ലഭിക്കും.സീസണിന്റെ തുടക്കത്തിൽ ഈ രണ്ട് ടീമുകളും ഹീറോ ഐ-ലീഗ് കിരീടത്തിന് പ്രിയപ്പെട്ടവരായി കണക്കാക്കപ്പെട്ടിരുന്നു, സീസണിലെ അവസാന മത്സരത്തിൽ ഒരു ക്ലാസിക് ഏറ്റുമുട്ടൽ കാണാൻ തയ്യാറെടുത്തിരിക്കുകയാണ് ആരാധകർ.
17 കളിയിലായി ഗോകുലത്തിന് 40 പോയന്റുണ്ട്. സീസണില്‍ 12 ജയവും നാല് സമനിലയും ഒരു തോല്‍വിയുമാണ് ടീമിന്റെ അക്കൗണ്ടിലുണ്ട്. 42 ഗോള്‍ അടിച്ചപ്പോള്‍ തിരിച്ചുവാങ്ങിയത് 14 ഗോള്‍ മാത്രം. രണ്ടാം സ്ഥാനത്ത് കൊല്‍ക്കത്ത ക്ലബ്ബ് മുഹമ്മദന്‍സാണ്. 37 പോയന്റാണ് ടീമിനുള്ളത്. ഐ ലീഗ് കിരീടം നേടിയാൽ 15 വർഷം പഴക്കമുള്ള ലീഗിൽ കിരീടം നിലനിർത്തുന്ന ആദ്യ ക്ലബായി മാറുകയും ചെയ്യും.
ഐ-ലീഗ് കാലഘട്ടത്തിൽ ഒരു ക്ലബ്ബും തങ്ങളുടെ കിരീടം നിലനിർത്തിയിട്ടില്ല. ഐ-ലീഗിന്റെ മുൻഗാമിയായ നാഷണൽ ഫുട്ബോൾ ലീഗിന്റെ കാലഘട്ടത്തിൽ 2002-03, 2003-04 സീസണുകളിൽ കിരീടം നേടിയാണ് കൊൽക്കത്ത ടീമായ ഈസ്റ്റ് ബംഗാൾ ഈ നേട്ടം കൈവരിച്ചത്. സന്തോഷ് ട്രോഫിക്ക് പിന്നാലെ ഒരു കിരീടം കൂടി കേരളത്തിൽ എത്തിക്കാനുള്ള ഒരുക്കത്തിലാണ് ഗോകുലം കേരള.