ഫൈനലിൽ എതിരാളികളായി ആരെയാണ് ലഭിക്കാൻ ആഗ്രഹിക്കുന്നത്? സ്കലോണി പറയുന്നു |Qatar 2022

വേൾഡ് കപ്പിന്റെ സെമിഫൈനൽ മത്സരത്തിൽ ഒരു മിന്നുന്ന വിജയം നേടിക്കൊണ്ട് ഫൈനൽ പ്രവേശനം സാധ്യമാക്കാൻ അർജന്റീനക്ക് കഴിഞ്ഞിരുന്നു. ക്രൊയേഷ്യയെയാണ് അർജന്റീന എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തിയത്. ലയണൽ മെസ്സിയും ജൂലിയൻ ആൽവരസുമാണ് മത്സരത്തിൽ അർജന്റീനക്ക് വേണ്ടി തിളങ്ങിയത്.

ഇന്ന് നടക്കുന്ന രണ്ടാം സെമിഫൈനൽ മത്സരത്തിൽ ഫ്രാൻസും മൊറോക്കോയും തമ്മിലാണ് ഏറ്റുമുട്ടുക. ഈ മത്സരത്തിൽ വിജയിക്കുന്നത് ആരാണ് അവരെയാണ് അർജന്റീനക്ക് ഫൈനലിൽ നേരിടേണ്ടി വരിക.അതുകൊണ്ടുതന്നെ ഇന്നലത്തെ മത്സരത്തിനു ശേഷം അർജന്റീനയുടെ പരിശീലകനായ സ്കലോണിയോട് എതിരാളികളെ പറ്റി ചോദിച്ചിരുന്നു. ഫൈനലിൽ എതിരാളികളായി ആരെയാണ് ലഭിക്കാൻ ആഗ്രഹിക്കുന്നത് എന്നായിരുന്നു ചോദ്യം.

എന്നാൽ ഈ രണ്ട് ടീമുകളിൽ ഒന്നിനെ തിരഞ്ഞെടുക്കാൻ സ്കലോണി തയ്യാറായില്ല.മറിച്ച് ഏത് ടീമിനെ ലഭിച്ചാലും അവരെ നേരിടാൻ തങ്ങൾ തയ്യാറാവുമെന്നാണ് സ്കലോണി പറഞ്ഞിട്ടുള്ളത്.രണ്ട് ടീമുകളും ഫൈനൽ കളിക്കാൻ അർഹതയുണ്ടെന്നും അർജന്റീന കോച്ച് കൂട്ടിച്ചേർത്തു.

‘ഞാൻ ഒരിക്കലും ഒരു എതിരാളിയെ തിരഞ്ഞെടുക്കില്ല.ആരാണോ വരുന്നത് അവരെ നേരിടാൻ ഞങ്ങൾ തയ്യാറാണ്.രണ്ട് ടീമുകളും ഇവിടെ എത്താൻ അർഹതപ്പെട്ടവരാണ്. രണ്ടും മികച്ച ടീമുകളുമാണ്.ടീമിലെ ഭൂരിഭാഗം താരങ്ങൾക്കും അവസരം നൽകാൻ ഇപ്പോൾ ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്.അത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്.ഒത്തൊരുമയാണ് ഈ ടീമിന്റെ കരുത്ത് ‘ഇതാണ് അർജന്റീനയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.

അർജന്റീനയുടെ എതിരാളികൾ ആരാണ് എന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രമാണ് അവശേഷിക്കുന്നത്. ഈ വേൾഡ് കപ്പിലെ കിരീടം ഫേവറേറ്റുകളിൽ ഒന്നാണ് ഫ്രാൻസ്. അതേസമയം വമ്പൻ അട്ടിമറികൾ നടത്തി കൊണ്ടാണ് ഇപ്പോൾ മൊറോക്കോ ഈ മത്സരത്തിന് വരുന്നത്.

Rate this post
ArgentinaFIFA world cupQatar2022