ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നാളെ ഓൾഡ് ട്രാഫോർഡിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് എതിരാളികളായി പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തുള്ള ആഴ്സണലെത്തും. കരുത്തരായ ആഴ്സനലിനെതിരെ പ്രീമിയർ ലീഗിൽ തുടർച്ചയായ നാലാം വിജയമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ലക്ഷ്യമിടുന്നത്.തുടർച്ചയായ തോൽവികളോടെയാണ് റെഡ് ഡെവിൾസ് സീസൺ ആരംഭിച്ചത്. പക്ഷേ അതിനുശേഷം മൂന്ന് വിജയങ്ങൾ നേടി തകർപ്പൻ തിരിച്ചു വരവാണ് നടത്തിയത്.
അവയിൽ രണ്ടു വിജയങ്ങൾ എവേ മത്സരങ്ങളിൽ ആയിരുന്നു. അവസാന രണ്ടു മത്സരങ്ങളിൽ സതാംപ്ടണിനും ലെസ്റ്റർ സിറ്റിക്കുമെതിരായ 1-0 വിജയങ്ങൾ യുണൈറ്റഡിന്റെ പ്രതിരോധത്തിന്റെ കൂടി വിജയം ആയിരുന്നു എന്ന് പറയേണ്ടി വരും. കഴിഞ്ഞ രണ്ടു മത്സരങ്ങളിൽ നിന്നും വ്യത്യസ്തമായി ആഴ്സനലിനെതിരെ കൂടുതൽ ആക്രമിച്ചു കളിക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിനെ വേണ്ടി വരും. മുന്നേറ്റ നിരയെ നയിക്കാനുള്ള ചുമതല റൊണാൾഡോയ്ക്ക് നൽകണം. മുന്നേറ്റ നിരയിൽ പരിചയ സമ്പന്നനായ ഒരു താരത്തിന്റെ സാനിധ്യം ആഴ്സനലിനെതിരെ യുണൈറ്റഡിന് മുൻതൂക്കം നൽകും.
മാനേജർ എറിക് ടെൻ ഹാഗ് ഈ ഓപ്ഷൻ പരിഗണിക്കുന്നുണ്ടോ എന്നത് കാണേണ്ടതുണ്ട്. ആഴ്‌സണൽ ബാക്ക് ലൈനിൽ റൊണാൾഡോ ഒരു ഭീഷണിയാവും എന്ന കാര്യത്തിൽ സംശയമുണ്ടാവില്ല.കഴിഞ്ഞ സീസണിൽ ഗണ്ണേഴ്സി നെതിരെ റൊണാൾഡോ മൂന്നു തവണ സ്കോർ ചെയ്തിരുന്നു ,അതിൽ രണ്ടു ഗോളുകൾ ഓപ്പൺ പ്ലേയിൽ നിന്നാണ് കണ്ടെത്തിയത് . 37 കാരന് ആഴ്സനലിനെതിരെ കൂടുതൽകളി സമയം ലഭിച്ചാൽ ഗോൾ നേടാനുള്ള സാധ്യതകൾ കൂടുതലാണ്. കഴിഞ്ഞ മത്സരത്തിൽ ലെസ്റ്റർ സിറ്റിക്കെതിരെ പകരക്കാരനായി ഇറങ്ങി മികച്ച പ്രകടനമാണ് റൊണാൾഡോ നടത്തിയത്. അവസാന 22 മിനുട്ട് കളിച്ച താരം മുൻ മത്സരങ്ങളിൽ നിന്നും വ്യത്യസ്തമായ കളി ശൈലിയാണ് സ്വീകരിച്ചത്. അവിശ്വസനീയമായ ഒരു ബൈസൈക്കിൾ കിക്കിലൂടെ ഗോളിന്റെ അടുത്തെത്തുകയും ചെയ്തു.പെനാൽറ്റി ബോക്‌സിന് കുറുകെ പോർച്ചുഗീസ് താരം ഒരു ഗുണനിലവാരമുള്ള പാസ് നൽകിയെങ്കിലും ക്രിസ്റ്റ്യൻ എറിക്‌സന് മുതലാക്കാനായില്ല.
Cristiano Ronaldo – the Greatest Ever.
— Sheikh Hammad (@RonaldoW7_) August 30, 2022
Best Cristiano Ronaldo video I have ever seen goosebumps 🐐pic.twitter.com/69K8YtQlam
രണ്ട് ഷോട്ടുകളും ഒരു കീ പാസുമായാണ് റൊണാൾഡോ മത്സരം അവസാനിപ്പിച്ചത്. ആഴ്സനലിനെതിരെ റൊണാൾഡോ ആദ്യ ഇലവനിൽ എത്തുകയായണെങ്കിൽ ഇടതു വിങ്ങിൽ കളിച്ച ആന്റണി എലങ്ക ബെഞ്ചിലേക്ക് പോവും.അടുത്ത കാലത്തൊന്നും ഗണ്ണേഴ് സിനെതിരെ മികച്ച റെക്കോർഡുകൾ യുണൈറ്റഡിന് ഉണ്ടായിട്ടില്ല. കഴിഞ്ഞ ഏഴ് പ്രീമിയർ ലീഗ് മീറ്റിംഗുകളിൽ ഒന്നിൽ മാത്രമാണ് അവർ വിജയിച്ചത്.ഓൾഡ് ട്രാഫോർഡിൽ കഴിഞ്ഞ സീസണിലെ മത്സരം യുണൈറ്റഡ് 3-2 ന് വിജയിച്ചു. ഇരു ടീമുകളും ആക്രമണാത്മക സമീപനം സ്വീകരിച്ചാൽ മറ്റൊരു ഉയർന്ന സ്‌കോറിങ് ഫെസ്റ്റ് നമുക്ക് കാണാൻ കഴിയും.