ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരിക്കൽ കൂടി മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സ്റ്റാർട്ടിംഗ് ലൈനപ്പിൽ നിന്നും പുറത്താവുന്ന കാഴ്ചയാണ് ഇന്നലെ കാണാൻ സാധിച്ചത്.ക്ലോപ്പിന്റെ ലിവർപൂളിനെപ്പോലുള്ള ശക്തരായ എതിരാളിക്കെതിരെ പോലും പകരക്കാരനായി ഇറങ്ങാനായിരുന്നു റൊണാൾഡോ വിധി.
ക്രിസ്റ്റ്യാനോ റൊണാൾഡോ ആദ്യ ഇലവനിൽ എത്തുമെന്ന് ഏവരും ഉറപ്പിച്ച സമയത്തായിരുന്നു ടെൻ ഹാഗ് ഇങ്ങനെയൊരു തീരുമാനം എടുത്തത്.റൊണാൾഡോക്ക് സ്കോർ ചെയ്യുന്നതിനായി സ്റ്റാർട്ടിംഗ് ലൈനപ്പിലേക്ക് മടങ്ങാൻ ഇത് ഒരു മികച്ച ദിവസമായി തോന്നിയിരുന്നു.റാഷ്‌ഫോർഡ്, സാഞ്ചോ, 20 വയസ്സ് മാത്രം പ്രായമുള്ള എലങ്ക എന്നിവരായിരുന്നു ഇന്നലെ യുണൈറ്റഡ് മുന്നേറ്റ നിരയിൽ അണിനിരന്നത്. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സ്ഥാനം എലങ്ക ഏറ്റെടുത്തതായി തോന്നുന്നു.
റൊണാൾഡോയെ കൂടാതെ ഡിഫൻഡർ മഗ്വേയർ , ഫ്രെഡ് എന്നിവരെയും ടെൻ ഹാഗ് ഇന്നലെ ഒഴിവാക്കിയിരുന്നു. ഒരു താരങ്ങളിൽ നിന്നും ക്ലബ് പലതും ഡിമാൻഡ് ചെയ്യുന്നുണ്ടെന്നും അല്ലാതെ പ്രായം കൂടിയത് കൊണ്ടല്ല റൊണാൾഡോയെ ഒഴിവാക്കിയായതെന്നു പത്ര സമ്മേളനത്തിൽ ടെൻ ഹാഗ് പറഞ്ഞു. “പരിശീലകർ ഉൾപ്പെടെ എല്ലാ കളിക്കാരിൽ നിന്നും ക്ലബ് പലതും ആവശ്യപെടുന്നുണ്ട്. കരിയറിൽ നിരവധി പരിശീലകർക്കും ക്ലബ്ബിനും കീഴിൽ കളിച്ച റൊണാൾഡോക്ക് ഈ ശൈലിയുമായി ഇണങ്ങി ചേരാൻ സാധിക്കും. റൊണാൾഡോയുടെ കാര്യത്തിൽ പ്രായം ഒരു പ്രശ്നമല്ല. യുവ താരമായാലും സീനിയർ താരമായാലും പ്രകടനത്തിനാണ് ഇവിടെ മുൻഗണന ” യുണൈറ്റഡ് പരിശീലകൻ പറഞ്ഞു.
Ten Hag addresses Cristiano Ronaldo role after he was dropped for Manchester United vs Liverpool FC #mufc https://t.co/KVlsOyQQIt
— Man United News (@ManUtdMEN) August 22, 2022
ടീമംഗൾ തമ്മിലുള്ള ആശയവിനിമയവും താരങ്ങളുടെ പോരാടാനുള്ള ആവേശവും മികച്ചതായിരുന്നുവെന്നും നല്ല ഫുട്ബോളാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് കാഴ്‌ച വെച്ചതെന്നും ടെൻ ഹാഗ് വെളിപ്പെടുത്തി.“ഇതൊരു തുടക്കം മാത്രമാണ്, ഞങ്ങൾ എളിമയോടെ തുടരണം. താളം കണ്ടെടുത്താൽ ഇതിലും മികച്ച പ്രകടനം നടത്താൻ കഴിയും. ഞങ്ങൾക്ക് മികച്ച താരങ്ങളുണ്ട്, ഇനി മികച്ചൊരു ടീമായി മുന്നോട്ടു പോകണം. വാക്കിൽ മാത്രമല്ല, പ്രവൃത്തിയിലും അത് കാണിക്കണം. ഒരു ടീമാണെന്ന് ഉറപ്പു വരുത്തി പൊരുതുകയും ധൈര്യത്തോടെ തുടരുകയും വേണം.” എറിക് ടെൻ ഹാഗ് പറഞ്ഞു.