❝എന്തുകൊണ്ടാണ് മെൽബണിൽ നടക്കാരിനുന്ന അർജന്റീന -ബ്രസീൽ സൂപ്പർ ക്ലാസിക്കോ മത്സരം റദ്ദാക്കിയത് ?❞

ജൂൺ 11-ന് മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ (എംസിജി) ദക്ഷിണ അമേരിക്കൻ എതിരാളികളായ അർജന്റീനയെ ബ്രസീൽ നേരിടാനിരിക്കുകയായിരുന്നു. മത്സരത്തിന്റെ 60,000-ത്തിലധികം ടിക്കറ്റുകൾ വിറ്റുപോയതായി പറയപ്പെടുന്നുണ്ട്. എന്നാൽ മത്സരത്തിന് എത്താൻ കഴിയില്ലെന്ന് അർജന്റീന ടീം അറിയിച്ചതിനെ തുടർന്നാണ് കളി ഉപേക്ഷിച്ചതെന്ന് സംഘാടകർ അറിയിച്ചു.

ഇക്കാര്യത്തിൽ ടീമുകൾ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.ടിക്കറ്റ് വാങ്ങിയവർക്ക് പണം തിരികെ നൽകുമെന്നും വിക്ടോറിയ സ്‌പോർട്‌സ് മന്ത്രി മാർട്ടിൻ പകുല പറഞ്ഞു. അർജന്റീനയുടെ പിന്മാറ്റത്തിൽ നിരാശയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.എം‌സി‌ജിയുടെ ഔദ്യോഗിക പേജ് ഒരു പ്രസ്താവനയിലൂടെയാണ് വാർത്ത പുറത്തുവിട്ടത്.”അവർ ഓസ്‌ട്രേലിയൻ ഫുട്‌ബോൾ ആരാധകർക്ക് വിശദീകരണം നൽകണമെന്ന് ഞാൻ കരുതുന്നു. കരാർ ലംഘിക്കുന്ന ഒരു ഫുട്‌ബോൾ അസോസിയേഷനെ കുറിച്ച് ഞാൻ വളരെ ശ്രദ്ധാലുവായിരിക്കും”ഓസ്‌ട്രേലിയൻ പ്രാദേശിക കായിക മന്ത്രി മാർട്ടിൻ പകുല എബിസിയോട് പറഞ്ഞു.

അർജന്റീനയുടെ പിന്മാറ്റത്തിൽ ബ്രസീലിന് അതൃപ്തിയുണ്ടാകുമെന്ന് എനിക്കറിയാം. ലോകകപ്പിനുള്ള മുന്നൊരുക്കത്തിൽ ഈ മത്സരം അവർക്ക് പ്രധാനമായിരുന്നു.’ – അദ്ദേഹം പറഞ്ഞു.കിക്ക് ഓഫിന് തൊട്ടുപിന്നാലെ സെപ്റ്റംബറിൽ നിർത്തിവച്ച ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ബ്രസീലും അർജന്റീനയും മത്സരിക്കണമെന്ന് ഫിഫ ഒരു വിധി പുറപ്പെടുവിച്ചിരുന്നു.കളി തുടങ്ങി മിനുട്ടുകൾക്കകം ആരോഗ്യവകുപ്പ് അധികൃതർ മൈതാനത്തിറങ്ങുകയും ചില അർജന്റീന കളിക്കാരോട് കോവിഡ് പ്രൊട്ടോകോൾ പാലിച്ച് ക്വാറന്റൈനിൽ പോകാൻ ആവശ്യപ്പെടുകയുമായിരുന്നു.

ബ്രസീലിലേക്ക് യാത്ര ചെയ്ത ടീമിലെ അംഗങ്ങളായിരുന്ന ജിയോവന്നി ലോ സെൽസോ, ക്രിസ്റ്റിയൻ റൊമേറോ, എമിലിയാനോ മാർട്ടിനസ്, എമിലിയാനോ ബുവൻഡിയ എന്നിവർക്കെതിരെയായിരുന്നു അധികൃതരുടെ നീക്കം. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച കളിക്കാരെ നാടുകടത്തണമെന്ന് ബ്രസീൽ ആരോഗ്യവിഭാഗം ആവശ്യപ്പെടുകയും ചെയ്തു.നവംബറിൽ ഖത്തറിലെ ലോകകപ്പ് ഫൈനൽ ആരംഭിക്കുന്നതിന് ഏതാനും മാസങ്ങൾ മാത്രം ശേഷിക്കെ, ഈ സെപ്റ്റംബറിൽ ഇരു ടീമുകളും മത്സരിക്കണമെന്ന് ഫിഫ ആവശ്യപ്പെട്ടെങ്കിലുംഇരുടീമുകളും ഇക്കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല.

Rate this post