❝യുവേഫ നേഷൻസ് ലീഗിൽ മികവ് തുടർന്ന് പോർച്ചുഗൽ , ആദ്യ വിജയം നേടി സ്പെയിൻ❞

യുവേഫ നേഷൻസ് ലീഗ് പോരാട്ടത്തിൽ തുടർച്ചയായ വിജയങ്ങളുമായി പോർച്ചുഗൽ. ഇന്നലെ നടന്ന മത്സരത്തിൽ ഡിഫൻഡർ ജോവോ കാൻസെലോയും വിംഗർ ഗോങ്കലോ ഗുഡെസും ആദ്യ പകുതിയിൽ നേടിയ ഗോളിൽ ചെക്ക് റിപ്പബ്ലിക്കിനെതിരെ 2-0ന്റെ വിജയം നേടി.

33 മത്തെ മിനിറ്റിൽ മാഞ്ചസ്റ്റർ സിറ്റി താരങ്ങൾ ഒരുമിപ്പിച്ചപ്പോൾ ബെർണാർഡോ സിൽവയുടെ പാസിൽ നിന്നു ജോ കാൻസെലോ പോർച്ചുഗല്ലിന് ലീഡ് നേടിക്കൊടുത്തു.5 മിനിറ്റുകൾക്ക് ശേഷം നെവസിന്റെ പാസ് സ്വീകരിച്ചു ബെർണാർഡോ സിൽവ മറിച്ചു നൽകിയ പന്ത് ലക്ഷ്യത്തിൽ എത്തിച്ച് വലൻസിയ താരം ഗോൺസാലോ ഗുയിഡസ് പോർച്ചുഗീസ് ജയം ഉറപ്പിച്ചു.നിലവിൽ ഗ്രൂപ്പ് എ 2 വിൽ പോർച്ചുഗൽ ഒന്നാമതും ചെക് റിപ്പബ്ലിക് മൂന്നാമതും ആണ്.

മറ്റൊരു മത്സരത്തിൽ സ്പെയിൻ ഏകപക്ഷീയമായ ഒരു ഗോളിന് സ്വിറ്റ്‌സർലൻഡിനെ പരാജയപ്പെടുത്തി.ഈ വർഷത്തെ യുവേഫ നേഷൻസ് ലീഗിലെ സ്പാനൈഷ്‌ ടീമിന്റെ ആദ്യ വിജയമായിരുന്നു ഇത്.ആദ്യ പകുതിയിൽ 13 മത്തെ മിനിറ്റിൽ മാർക്കോസ് യോറന്റെയുടെ പാസിൽ നിന്നു പാബ്ലോ സറാബിയ ആണ് സ്‌പെയിൻ ജയം ഉറപ്പിച്ചത്. ഈ വർഷത്തെ ലോകകപ്പിന് യോഗ്യത നേടിയതിന് ശേഷം തുടർച്ചയായി മൂന്ന് തോൽവികൾ ഏറ്റുവാങ്ങിയ സ്വിറ്റ്‌സർലൻഡ് അവസാന അഞ്ച് മത്സരങ്ങളിൽ വിജയിച്ചിട്ടില്ല.നിലവിൽ ഗ്രൂപ്പ് എ 2 വിൽ പോർച്ചുഗല്ലിന് 2 പോയിന്റുകൾ പിറകിൽ രണ്ടാം സ്ഥാനത്ത് ആണ് സ്‌പെയിൻ അതേസമയം ഒറ്റ മത്സരവും ജയിക്കാത്ത സ്വിറ്റ്സർലാന്റ് ഗ്രൂപ്പിൽ അവസാന സ്ഥാനത്ത് ആണ്.

നേഷൻസ് ലീഗ് ഗ്രൂപ്പ് ബി 4 പോരാട്ടത്തിൽ ലൂക്കാ ജോവിച്ചിന്റെ ആദ്യ പകുതിയിലെ ഗോളിൽ സെർബിയ സ്വീഡനെതിരെ വിജയിച്ചു. ഗ്രിപ്പിലെ മത്സരത്തിൽ നോർവെയും സ്ലോവേനിയയും ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു. ഗ്രൂപ്പിൽ നോർവെയാണ് ഒന്നാം സ്ഥാനത്ത് , സെർബിയയും സ്വീഡനും രണ്ടു മൂന്നും സ്ഥാനങ്ങളിലാണ്.