ലിയോ മെസ്സി വിരമിച്ചാൽ അർജന്റീന ടീം തകരുമോ? വേൾഡ് കപ്പിലെ മെസ്സിയുടെ അസാന്നിധ്യം അർജന്റീന എങ്ങനെ നേരിടും? | Lionel Messi

2022ൽ ഖത്തറിലെ ഫിഫ വേൾഡ് കപ്പ് കിരീടം നേടിയ ലയണൽ സ്‌കലോണിയുടെ കീഴിലുള്ള അർജന്റീന ദേശീയ ടീം തങ്ങളുടെ രാജ്യത്തിന്റെ ഏറ്റവും മികച്ച കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. ലിയോ മെസ്സിയും ഡിമരിയയും ഉൾപ്പെടുന്ന അർജന്റീനയുടെ സൂപ്പർ താരനിര സമീപകാലങ്ങളിൽ അതുല്യമായ നേട്ടങ്ങളാണ് രാജ്യത്തിനുവേണ്ടി സ്വന്തമാക്കിയത്.

അർജന്റീന പരിശീലകനായ ലയണൽ സ്കലോനിയുമായി അടുത്തിടെ നടന്ന അഭിമുഖത്തിൽ ടീമിലെ നിലവിലെ സൂപ്പർതാരങ്ങളായ ലിയോ മെസ്സിയും നിക്കോളാസ് ഒട്ടമെന്റി, എയ്ഞ്ചൽ ഡി മരിയ ഉൾപ്പെടെയുള്ള സൂപ്പർ താരങ്ങൾ ഇല്ലാത്ത അർജന്റീനയുടെ അടുത്ത തലമുറയെ കുറിച്ച് പരിശീലകൻ ചർച്ചചെയ്തിരുന്നു.

ലിയോ മെസ്സി, ഡിമരിയ തുടങ്ങിയ താരങ്ങൾ ഇല്ലാതെ 2026 ഫിഫ വേൾഡ് കപ്പിൽ അർജന്റീന ടീം കളിക്കുകയാണെങ്കിൽ എങ്ങനെ ആയിരിക്കും എന്ന സാധ്യതകളെ കുറിച്ചാണ് സ്കലോണിയോട് റിപ്പോർട്ടർ ചോദിച്ചത്. ഇതിന് വ്യക്തമായ ഒരു മറുപടി അർജന്റീന പരിശീലകൻ നൽകുകയാണുണ്ടായത്.

“അർജന്റീന ഫുട്ബോൾ ഇതിഹാസങ്ങൾ ആയ റുഗ്ഗെരി, മറഡോണ തുടങ്ങിയ അർജന്റീനയിലെ മികച്ച താരങ്ങൾ ഒരു ഘട്ടത്തിൽ അർജന്റീനയെ വിട്ടു പോവേണ്ടതായി വന്നിട്ടുണ്ട്, എന്നിട്ടും അർജന്റീന മുന്നോട്ടു ശക്തരായി പോയി. മെസ്സി, ഡി മരിയ തുടങ്ങിയ താരങ്ങൾ ടീമിനെ വിട്ടു പോകും എന്നുള്ളത് വളരെയധികം വേദനിപ്പിക്കുന്ന കാര്യമാണ്, കാരണം അവർ അർജന്റീന ഫുട്ബോളിനു വേണ്ടി വളരെയധികം സംഭാവനകൾ നൽകിയിവരാണ്. ലിയോ മെസ്സിക്കും മറഡോണക്കും അപ്പുറം അർജന്റീന ദേശീയ ടീം അവരില്ലാതെയും എല്ലായിപ്പോഴത്തെയും പോലെ വളരെയധികം ശക്തരാവേണ്ടതുണ്ട്.”

” ലിയോ മെസ്സി, എയ്ഞ്ചൽ ഡി മരിയ തുടങ്ങിയവരുടെ അസാന്നിധ്യത്തിൽ പോലും ശേഷിക്കുന്ന രാജ്യാന്തര ടൂർണമെന്റുകൾ വളരെയധികം ശക്തമായി തന്നെ നമ്മൾ നേരിടും. അവരില്ലെങ്കിലും കരുത്തരായ എതിരാളികളെ നേരിടാൻ തക്കവിധത്തിൽ അർജന്റീനയെ പ്രാപ്തരാക്കേണ്ടതായിട്ടുണ്ട്.” – എന്നാണ് സ്കലോണി അഭിമുഖത്തിൽ പറഞ്ഞത്.

2026 ലോകകപ്പിൽ അർജന്റീനയുടെ ലോകകപ്പ് കളിക്കുന്നതിന് നിലവിലെ അർജന്റീന താരങ്ങളിൽ ചിലർ ഉണ്ടാവില്ല എന്ന കാര്യം ഉറപ്പാണ്, ഡി മരിയ തന്റെ രാജ്യന്തര തലത്തിൽ വിരമിക്കൽ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. സൂപ്പർതാരം ലിയോ മെസ്സി അടുത്ത വേൾഡ് കപ്പ് കളിക്കുമോ എന്ന കാര്യത്തിൽ നിലവിൽ വ്യക്തത വന്നിട്ടില്ല.

Rate this post