ഹോളണ്ടിനെരെയുള്ള ക്വാർട്ടർ ഫൈനൽ അർജന്റീനിയൻ മിഡ്ഫീൽഡർ ഡി പോളിന് നഷ്ടമാവുമോ ? |Qatar 2022

ഖത്തർ വേൾഡ് കപ്പ് ആരംഭിക്കുന്നതിന് മുന്നേ പ്രധാന താരങ്ങളുടെ പരിക്ക് അർജന്റീനയെ ഏറെ വലിച്ചിരുന്നു. ഡി മരിയ , റോമെറോ , ഡിബാല തുടങ്ങിയ പ്രമുഖ താരങ്ങൾ പരിക്കിൽ നിന്നും മുക്തി നേടി ഖത്തറിൽ ടീമിനൊപ്പം ചേർന്നെങ്കിലും മിഡ്ഫീൽഡിലെ പ്രധാന താരം ലോ സെൽസോക്ക് വേൾഡ് കപ്പ് നഷ്ടമാവുകയും ചെയ്തു. ലോകകപ്പ് ആരംഭിച്ചതിനു ശേഷവും പരിക്കുകൾ അര്ജന്റീന പരിശീലകൻ ലയണൽ സ്കെലോണിക്ക് വലിയ തലവേദനകൾ സൃഷിടിച്ചു.

ഹോളണ്ടിനെതിരെയുള്ള ക്വാർട്ടർ പോരാട്ടത്തിന് ദിവസങ്ങൾ മാത്രം അവശേഷിക്കെ പുറത്ത് വരുന്ന വാർത്തകൾ അത്ര ശുഭകരമല്ലാത്തതാണ്. അര്ജന്റീന മിഡ്ഫീൽഡിൽ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുന്ന റോഡ്രിഗോ ഡി പോൾ ബുധനാഴ്ച അർജന്റീന ടീമിൽ നിന്ന് മാറി പ്രത്യേകം പരിശീലനം നേടുകയും പരിശോധനകൾക്ക് വിധേയനാവുകയും ചെയ്തു.ഡി പോൾ തന്റെ ടീമംഗങ്ങൾക്കൊപ്പം പരിശീലനം നടത്തിയില്ല.

അർജന്റീനിയൻ മാധ്യമങ്ങളിൽ നിന്നുള്ള നിരവധി റിപ്പോർട്ടുകൾ പ്രകാരം അദ്ദേഹത്തിന് പേശികൾക്ക് പരിക്കേറ്റതിനാൽ വെള്ളിയാഴ്ച നെതർലൻഡ്‌സിനെതിരായ ക്വാർട്ടർ ഫൈനൽ മത്സരം നഷ്ടമായേക്കാം. ഡി പോൾ കളിക്കാതിരുന്നാൽ അർജന്റീനക്ക് അത് വലിയ നഷ്ടമാവും എന്നുറപ്പാണ്.ബുധനാഴ്ച പരിശീലനത്തിനിടെ ലിയാൻഡ്രോ പരേഡസ്, എൻസോ ഫെർണാണ്ടസ്, അലക്സിസ് മാക് അലിസ്റ്റർ എന്നിവരുടെ മധ്യനിരയെ അർജന്റീന ദേശീയ ടീം കോച്ച് ലയണൽ സ്‌കലോനി പരീക്ഷിക്കുകയും ചെയ്തു.

ലോകകപ്പിൽ അർജന്റീനയുടെ എല്ലാ മത്സരങ്ങളിലും കളിച്ച ഡി പോൾ ഓസ്‌ട്രേലിയക്കെതിരെയുള്ള പ്രീ ക്വാർട്ടർ മത്സരത്തിൽ മികച്ച പ്രകടനമാണ് നടത്തിയത്. ലോകകപ്പിലെ ആദ്യ മത്സരങ്ങളിലെ പ്രകടനവുമായി ബന്ധപ്പെട്ട് ചില ആരാധകരിൽ നിന്ന് നിരവധി വിമർശനങ്ങൾക്ക് വിധേയമായെങ്കിലും നിർണായക മത്സരങ്ങളിൽ മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്തിരുന്നു.

Rate this post
ArgentinaFIFA world cupQatar2022Rodrigo De Paul