ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരങ്ങളിൽ ലിവർപൂളും ആഴ്സണലും പരാജയപ്പെട്ടതോടെ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തേക്ക് എത്തിയിരിക്കുകയാണ്. പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനം സ്വപ്നം കണ്ട് എമിറേറ്റ്സ് സ്റ്റേഡിയത്തില്‍ പന്ത് തട്ടാനിറങ്ങിയ ആഴ്സണലിനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് ആസ്റ്റണ്‍ വില്ല പരാജയപ്പെടുത്തിയത്.
മറ്റൊരു മത്സരത്തില്‍ കിരീട പോരാട്ടത്തില്‍ മുന്നിലുള്ള ലിവര്‍പൂള്‍ ക്രിസ്റ്റല്‍ പാലസിനെതിരായ മത്സരത്തില്‍ പരാജയപ്പെട്ടു. ആൻഫീല്‍ഡില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് ക്രിസ്റ്റല്‍ പാലസ് ലിവര്‍പൂളിനെ തകര്‍ത്തത്. രണ്ടു ടീമുകളും ഹോം സ്റ്റേഡിയത്തിലാണ് പരാജയപ്പെട്ടത് എന്ന പ്രത്യേകാതെയുമുണ്ട്.തുടർച്ചയായ നാലാമത്തെ പ്രീമിയർ ലീഗ് കിരീടം ലക്ഷ്യമാക്കി കളിക്കുന്ന സിറ്റിക്ക് ആറ് ഗെയിമുകൾ ശേഷിക്കെ രണ്ടു പോയിന്റ് ലീഡായി.ലീഗിലെ അതിനിര്‍ണായകമായ മത്സരത്തിലാണ് ആഴ്സണലിന് തോല്‍വി വഴങ്ങേണ്ടി വന്നിരിക്കുന്നത്.
കഴിഞ്ഞ ദിവസം ലൂട്ടണ് ടൗണിനെ 5-1ന് പരാജയപ്പെടുത്തിക്കൊണ്ട് മാഞ്ചസ്റ്റര്‍ സിറ്റി പ്രീമിയര്‍ ലീഗ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം പിടിച്ചിരുന്നു. ലിയോൺ ബെയിലി, ഒലീ വാറ്റ്കിൻസ് എന്നിവരായിരുന്നു ആസ്റ്റണ്‍ വില്ലയുടെ ഗോള്‍ സ്കോറര്‍മാര്‍.ലീഗില്‍ ആറ് മത്സരം ശേഷിക്കെ 71 പോയിന്റാണ് നിലവില്‍ ആഴ്സനലിനുള്ളത്. 14-ാം മിനിറ്റിൽ എബെറെച്ചി ഈസിന്റെ ഗോളിലാണ് ക്രിസ്റ്റൽ പാലസ് ലിവർപൂളിനെതിരേ വിജയം നേടിയത്.ഇംഗ്ലീഷ് പ്രീമിയർ ലീഗ് സീസണിൽ ആദ്യമായാണ് ആൻഫീൽഡ് സ്റ്റേഡിയത്തിൽ ലിവർപൂൾ തോൽവി വഴങ്ങുന്നത്.ലിവർപൂൾ 71 പോയിന്റോടെ മൂന്നാം സ്ഥാനത്തുമുണ്ട്.
കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് ലൂട്ടണ് ടൗണിനെ പരാജയപ്പെടുത്തിയത്.സീസണില്‍ ഇതുവരെ 32 മത്സരം കളിച്ച മാഞ്ചസ്റ്റര്‍ സിറ്റി 22 ജയങ്ങളാണ് സ്വന്തമാക്കിയത്. പ്രീമിയര്‍ ലീഗില്‍ ബ്രൈറ്റണെതിരെയാണ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ അടുത്ത മത്സരം. ഏപ്രില്‍ 26ന് ബ്രൈറ്റണിന്റെ തട്ടകമായ ഫാല്‍മെര്‍ സ്റ്റേഡിയമാണ് ഈ മത്സരത്തിന് വേദിയാകുന്നത്.