ഫുട്ബോൾ ലോകത്തെ സൂപ്പർ താരങ്ങളിൽ ഒരാളായ ക്രിസ്റ്റ്യാനോ റൊണാൾഡോ പുതിയ സാഹസങ്ങൾ തേടി യൂറോപ്പ് വിട്ടുകൊണ്ട് ഏഷ്യയിലെത്തിയിരുന്നു. സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്സ്റിന്റെ താരമാണ് നിലവിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ.അദ്ദേഹത്തിന്റെ പ്രസന്റേഷൻ ചടങ്ങ് ക്ലബ്ബ് പൂർത്തിയാക്കിയിരുന്നു. ഇനി അരങ്ങേറ്റമാണ് നടക്കാനുള്ളത്.
എന്നാൽ ക്രിസ്റ്റ്യാനോയുമായി ബന്ധപ്പെട്ട ഒരു വിചിത്രമായ വാർത്ത പുറത്തേക്ക് വന്നിട്ടുണ്ട്. അതായത് ക്രിസ്റ്റ്യാനോ റൊണാൾഡോയും അദ്ദേഹത്തിന്റെ പങ്കാളിയായ ജോർജിന റോഡ്രിഗസും ഇതിനോടകം തന്നെ സൗദി അറേബ്യയിലെ നിയമം ലംഘിച്ചു കഴിഞ്ഞു. ഇനി ഇവർക്ക് ഈ വിഷയത്തിൽ നടപടികൾ നേരിടേണ്ടി വരുമോ എന്നുള്ളത് ചില മീഡിയകൾ ചർച്ചയാക്കിയിട്ടുണ്ട്.
അതായത് ക്രിസ്റ്റ്യാനോയും പാർട്ണറായ ജോർജിനയും വിവാഹിതരല്ല. വിവാഹിതരല്ലാത്തെ പാർടണർമാരായി കൊണ്ട് ഒരുമിച്ച് താമസിക്കുന്നത് സൗദി അറേബ്യയിൽ നിയമവിരുദ്ധമാണ്. ആ കാര്യത്തിലാണ് ഇപ്പോൾ രണ്ടുപേരും നിയമം ലംഘിച്ചിട്ടുള്ളത്. പക്ഷേ ക്രിസ്റ്റ്യാനോ റൊണാൾഡോക്കും ജോർജിനക്കും ഈ വിഷയത്തിൽ നിയമനടപടികൾ ഒന്നും നേരിടേണ്ടി വരില്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അതായത് എന്തെങ്കിലും ക്രൈം നടന്നാൽ മാത്രമാണ് ഇത് കാര്യമായി പരിഗണിക്കാറുള്ളത് എന്നുള്ളത് ചില അഭിഭാഷകർ ചൂണ്ടിക്കാണിക്കുന്നുണ്ട്. മാത്രമല്ല വിദേശികളുടെ കാര്യത്തിൽ ഈ നിയമം കർശനമായി നടപ്പാക്കാറില്ലെന്നും റിപ്പോർട്ടുകൾ ഉണ്ട്. കൂടാതെ ഇത്തരം കാര്യങ്ങളുടെ പേരിൽ ക്രിസ്റ്റ്യാനോക്കെതിരെ നിയമ നടപടി സ്വീകരിച്ചു കഴിഞ്ഞാൽ അത് ആഗോളതലത്തിൽ തന്നെ സൗദി അറേബ്യക്ക് നാണക്കേട് സൃഷ്ടിക്കപ്പെടും. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള നീക്കങ്ങളിലേക്ക് റൊണാൾഡോയുടെ കാര്യത്തിൽ സൗദി പോവില്ല എന്നും റിപ്പോർട്ടുകൾ ഉണ്ട്.
Two sets of law? Cristiano Ronaldo 'likely to be let off the hook for living with partner Georgina Rodriguez in Saudi Arabia' – despite the country's strict laws pic.twitter.com/tmbUpcLRB3
— Stephen Mutoro (@smutoro) January 5, 2023
അതായത് റൊണാൾഡോക്ക് ഈ വിഷയത്തിൽ നടപടികൾ ഒന്നും നേരിടേണ്ടി വരില്ല. റൊണാൾഡോയുടെ വരവിലൂടെ അൽ നസ്സ്റിന് പുറമേ സൗദി അറേബ്യക്ക് തന്നെ വലിയ ജനശ്രദ്ധ ആകർഷിക്കാൻ സാധിച്ചിട്ടുണ്ട്. അവരുടെ രാജ്യത്തെ ഫുട്ബോളിന്റെ വളർച്ചയിൽ വലിയ പങ്കുവഹിക്കാൻ റൊണാൾഡോക്ക് കഴിയും എന്നുള്ള കാര്യത്തിൽ തർക്കങ്ങൾ ഒന്നുമില്ല.